ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 26 November 2012


  സംസ്ഥാന സ്‌കൂള്‍കായിക മേളയുടെ 

ലോഗോ പ്രകാശനം ചെയ്തു


തിരുവനന്തപുരം: അന്‍പത്തി ആറാമത്  സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ വച്ച് ബഹു: കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ അബ്ദു റബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ .എ.ഷാജഹാനു നല്‍കി നിര്‍വഹിച്ചു. ഐടി @സ്കൂള്‍ ആണ് കായികമേളയുടെ ഇവെന്റ്റ് മാനേജ്‌മന്റ്‌ സോഫ്റ്റ്‌വെയര്‍ തയാറാക്കിയിരിക്കുന്നത്, ചടങ്ങില്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.അബ്ദുല്‍ നാസര്‍ കൈപഞ്ചേരി സന്നിഹിതനായിരുന്നു. കൊല്ലം സ്വദേശിയും ചിത്രകാരനുമായ ശ്രീ. ബിന്നി യു.എം ആണ് ലോഗോ രൂപകല്‍പന ചെയ്തത്. 
സംസ്ഥാന സ്കൂള്‍ കലോത്സവം 
 ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ലോഗോ ഏറ്റുവാങ്ങി. കലോത്സവത്തിന്‍െറ സ്വാഗതസംഘം ഓഫിസ് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ്, എസ്.പി കെ. സേതുരാമന്‍, സലീം കുരുവമ്പലം, ടി. ടി കോയാമു, ടി. വനജ, കെ. എം ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ സ്വാഗതവും പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഒ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. കോഴിക്കോട് ഉള്ള്യേരി പാലോറ എച്ച്.എസ്.എസിലെ ചിത്രകലാധ്യാപകന്‍ പി. സതീഷ്കുമാറാണ് കലോത്സവ ലോഗോ രൂപകല്‍പന ചെയ്തത്. സ്ക്കൂള്‍ കലോത്സവം മാനുവല്‍ 

     സംസ്ഥാന ഗണിതശാസ്ത്രമേള 

    കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ


 കോഴിക്കോട്: വിദ്യാര്‍ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികള്‍ സമന്വയിക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്ക് നവംബര്‍ 26ന് തുടക്കമാവും. മീഞ്ചന്തയിലെ നാലു സ്കൂളുകളിലായി അഞ്ചുനാള്‍ നീളുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പബ്ളിസിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും അഡീഷനല്‍ ഡി.പി.ഐ വി.കെ. സരളമ്മയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും.
46ാമത് ശാസ്ത്രമേളയും 32ാമത് പ്രവൃത്തി പരിചയമേളയും 27ാമത് ഗണിതശാസ്ത്രമേളയുമാണ് നടക്കുന്നത്. സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷനല്‍ എക്സ്പോ, സാമൂഹിക ശാസ്ത്രമേള എന്നിവയും ഇതോടൊപ്പം നടക്കും.
മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസാണ് ശാസ്ത്രമേളയുടെ വേദി. ആര്‍.കെ. മിഷന്‍ സ്കൂളില്‍ പ്രവൃത്തി പരിചയമേള, എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറിയില്‍ സാമൂഹിക ശാസ്ത്രമേള- എക്സ്പോ, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ ഗണിതശാസ്ത്രമേള എന്നിങ്ങനെയാണ് വേദി ക്രമീകരിച്ചത്. നിശ്ചല മാതൃക, പ്രവര്‍ത്തന മാതൃക ഇനങ്ങളിലായി 10,000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 84 വി.എച്ച്.എച്ച്.ഇ സ്കൂളുകളില്‍നിന്നായി 200ഓളം കുട്ടികള്‍ വൊക്കേഷനല്‍ എക്സ്പോയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തൊഴില്‍മേള 27ന് നടക്കും. പൊതു-സ്വകാര്യ മേഖലയിലെ 25ഓളം സംരംഭകര്‍ മേളയിലെത്തും. പഴയിടം നമ്പൂതിരി പാചകത്തിന് നേതൃത്വം നല്‍കും. താമസം, യാത്ര തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. മത്സരഫലങ്ങള്‍ തത്സമയം schoolsasthrolsavam.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും. താമസസൗകര്യമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് സംഘാടകസമിതിഅംഗങ്ങളുടെ ഫോണ്‍ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. 30ന് രാവിലെ 11ന് എം.കെ. രാഘവന്‍ എം.പി സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യും.http://www.schoolsasthrolsavam.in/doc/ProgrammeSchedule2012-13.pdf

Friday 23 November 2012

നിലമ്പൂര്‍ ഉപ  ജില്ല സ്ക്കൂള്‍ കലോത്സവം
നിലമ്പൂര്‍ ഉപ  ജില്ല സ്ക്കൂള്‍ കലോത്സവം 2012 നവംബര്‍ 26  മുതല്‍ 30 വരെ കരുളായി കെ.എം.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.

Thursday 8 November 2012

നിലമ്പൂര്‍ ഉപജില്ല ശാസ്ത്രമേള സമാപിച്ചു


പാലേമാട് ശ്രീവിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന നിലമ്പൂര്‍ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. സോഷ്യല്‍ സയന്‍സ് മേളയില്‍ എല്‍.പി വിഭാഗത്തില്‍ സെന്റ് പോള്‍സ് ഉപ്പടയും യു.പി വിഭാഗത്തില്‍ ചേലോട് സ്‌കൂളും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാലേമാട് വിവേകാനന്ദയും ഒന്നാംസ്ഥാനം നേടി.
സയന്‍സ്‌മേളയില്‍ എല്‍.പി വിഭാഗത്തില്‍ ജി.എച്ച്.എസ്. മൂത്തേടവും സെന്റ്‌പോള്‍സ് ചെമ്പന്‍കൊല്ലിയും ഒന്നാംസ്ഥാനം നേടി.
യു.പി വിഭാഗത്തില്‍ ജി.യു.പി പള്ളിക്കുത്തും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് മൂത്തേടവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാലേമാട് ശ്രീ വിവേകാനന്ദയും ഒന്നാംസ്ഥാനം നേടി.
ഗണിതമേളയില്‍ എല്‍.പി വിഭാഗത്തില്‍ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി ഒന്നാംസ്ഥാനവും യു.പി വിഭാഗത്തില്‍ രാമന്‍കുത്ത് ടി.എം.എസ്.എയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് എടക്കരയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവേകാനന്ദ പാലേമാടും ഒന്നാംസ്ഥാനം നേടി.
ഐ.ടി. മേളയില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് എടക്കരയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാനവേദന്‍ നിലമ്പൂരും ഒന്നാംസ്ഥാനം നേടി.
പ്രവൃത്തി പരിചയമേള എല്‍.പി. വിഭാഗത്തില്‍ ജി.എച്ച്.എസ് മൂത്തേടവും യു.പി വിഭാഗത്തില്‍ വഴിക്കടവ് സ്‌കൂളും ഹൈസ്‌കൂള്‍ , ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പാലേമാട് ഹയര്‍സെക്കന്‍ഡറിയും ഒന്നാംസ്ഥാനം നേടി.
സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് അംഗം കെ.പി.ജല്‍സീമിയ ഉദ്ഘാടനംചെയ്തു. പി. പുഷ്പവല്ലി, എം.ഇ.ഒ പി. ചന്ദ്രന്‍ , പ്രിന്‍സിപ്പല്‍മാരായ സി. രാധാകൃഷ്ണന്‍ , എം. മിനി, ഡോ. രമ, പ്രധാനാധ്യാപിക നിര്‍മ്മല, ടെസ്സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Saturday 3 November 2012

 മാതൃഭൂമി സാഹിത്യ പുരസ്‌കാരം
 പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്.

ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജന പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം എസ്. ഗുപ്തന്‍നായര്‍ അവാര്‍ഡ്, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, കൊല്‍ക്കത്ത ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി പുരസ്‌കാരം നല്‍കും.

മദ്രാസ് യൂണിവേഴ്‌സിറ്റി, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. കവിതയും ശാസ്ത്രവും, വര്‍ണരാജി, മലയാള കവിതാ സാഹിത്യചരിത്രം, കവിതാരതി, ജി.യുടെ കാവ്യജീവിതം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, ചെറുകാടിന്റെ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍, അസുരവിത്ത് ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, കവിതാധ്വനി തുടങ്ങി അനവധി ശ്രദ്ധേയ നിരൂപണഗ്രന്ഥങ്ങള്‍ ഡോ. എം. ലീലാവതിയുടെ സംഭാവനയായിട്ടുണ്ട്. പ്രമുഖ ശാസ്ത്രലേഖകനായിരുന്ന പരേതനായ സി.പി. മേനോനാണ് ഡോ. ലീലാവതിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ തൃക്കാക്കരയില്‍ താമസിക്കുന്നു.
     ഡോ. എം.ലീലാവതി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍
പ്രവര്‍ത്തി പരിചയമേള
ഈ വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ നിന്നും ചില ചിത്രങ്ങള്‍




 ട്രാഫിക്ക് ബോധവത്കരണ നാടകം


 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍  കലോത്സവത്തില്‍ കേരള പോലീസ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ട്രാഫിക്ക് ബോധവത്കരണ നാടകം വിദ്യാര്‍ഥികള്‍ക്കായി ഒരിക്കല്‍ക്കൂടി അരങ്ങില്‍ അവതരിപ്പിച്ചു .നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

  

 
 
ഡെപ്യൂട്ടി ഹെഡ് മാസ്റര്‍ രാജന്‍  മാസ്റര്‍
ഉദ്ഘാടകന്‍ ടി.ടി. പ്രഭാകരന്‍സാറിനോടൊപ്പം


പൂക്കോട്ടുംപാടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം തൃശ്ശൂര്‍ ആകാശവാണി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. വി.പി. അഷറഫ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഹരിദാസന്‍ , കെ.വി. രാജന്‍ , ഷെറീന നൗഷാദ്, സിദ്ദീഖ് തൂമ്പ, സനല്‍കുമാര്‍ , എ.കെ. ഫവാസ്, തോമസ് കെ. അബ്രഹാം, കെ. ബാബുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അരങ്ങില്‍  നിന്നും 








   
 
ലഹരിവിരുദ്ധ ബോധവത്കരണം 



  പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണവും വ്യക്തിത്വ വികസനക്ലാസ്സും നടത്തി. തിരുവനന്തപുരം മാജിക് അക്കാദമിയും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും കവളമുക്കട്ട വിശ്വപ്രഭ ലൈബ്രറിയും സംയുക്തമായാണ് പരിപാടി നടത്തിയത്. ലഹരിവിരുദ്ധ ബോധവത്കരണ പ്രദര്‍ശനവും ഒരുക്കിയിരുന്നു. പത്താം  ക്ലാസ് വിദ്യാര്‍ഥികള്‍ക്കായിരുന്നു ക്ലാസ്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കളരിക്കല്‍ സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ടി. ഹുസൈന്‍ അധ്യക്ഷതവഹിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എല്‍.ആര്‍. ശ്രീജന്‍ ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പര്‍ പി.വി. സിന്ധു, വി.പി. അഷ്‌റഫ്, ടി.എ. മുഹമ്മദ്കുഞ്ഞ് പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Thursday 1 November 2012

 

കേന്ദ്ര മന്ത്രിസഭ: മന്ത്രിമാരും വകുപ്പുകളും

 


1. ഡോ. മന്‍മോഹന്‍സിങ് -പ്രധാനമന്ത്രി, പേഴ്‌സണല്‍ , പൊതുപരാതി, പെന്‍ഷന്‍ , ആസൂത്രണം, ആണവോര്‍ജം, ബഹിരാകാശം എന്നിവയ്ക്കു പുറമേ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ലാത്തവയും. 

കാബിനറ്റ് മന്ത്രിമാര്‍

2. എ. കെ. ആന്റണി-പ്രതിരോധം 

3. ശരദ് പവാര്‍ -കൃഷി, ഭക്ഷ്യസംസ്‌കരണം 

4. പി. ചിദംബരം-ധനം 

5. സുശീല്‍ കുമാര്‍ ഷിന്‍ഡെ-ആഭ്യന്തരം 

6. സല്‍മാന്‍ ഖുര്‍ഷിദ്-വിദേശകാര്യം 

7. ഗുലാം നബി ആസാദ്-ആരോഗ്യം, കുടുംബക്ഷേമം 

8. വീരപ്പ മൊയ്‌ലി-പെട്രോളിയം, പ്രകൃതി വാതകം 

9. ഫാറൂഖ് അബ്ദുള്ള-ഊര്‍ജ പുനരുപയോഗം 

10. എസ്. ജയ്പാല്‍ റെഡ്ഡി-ശാസ്ത്ര സാങ്കേതികം 

11. കമല്‍നാഥ്-നഗരവികസനം, പാര്‍ലമെന്ററികാര്യം 

12. അജിത്‌സിങ്-വ്യോമയാനം 

13. വയലാര്‍ രവി-പ്രവാസികാര്യം 

14. മല്ലികാര്‍ജുന ഖാര്‍ഗെ-തൊഴില്‍ 

15. കപില്‍ സിബല്‍-വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ 

16. ആനന്ദ് ശര്‍മ-വാണിജ്യ-വ്യവസായം, ടെക്‌സ്റ്റൈല്‍സ് 

17. സി.പി. ജോഷി-ഉപരിതല ഗതാഗതം, ദേശീയ പാത 

18. കുമാരി ഷെല്‍ജ-സാമൂഹികക്ഷേമം 

19. ജി.കെ. വാസന്‍-ഷിപ്പിങ് 

20. പവന്‍ കുമാര്‍ ബന്‍സല്‍-റെയില്‍വേ 

21. എം.കെ. അഴഗിരി-രാസവസ്തു, രാസവളം 

22. പ്രഫുല്‍ പട്ടേല്‍-ഖന വ്യവസായം, പൊതുമേഖല 

23. ശ്രീപ്രകാശ് ജയ്‌സ്വാള്‍-കല്‍ക്കരി 

24. കെ. റഹ്മാന്‍ ഖാന്‍-ന്യൂനപക്ഷ ക്ഷേമം 

25. വി. കിഷോര്‍ ചന്ദ്ര ദേവ്-പട്ടിക വിഭാഗം, പഞ്ചായത്ത് രാജ് 

26. ബേനി പ്രസാദ് വര്‍മ-ഉരുക്ക് 

27. ജയറാം രമേഷ്-ഗ്രാമവികസനം 

28. ദിന്‍ഷാ പട്ടേല്‍-ഖനി 

29. അജയ് മാക്കന്‍-ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജനം 

30. എം. എം. പള്ളം രാജു-മാനവശേഷി 

31. അശ്വനി കുമാര്‍-നിയമം 

32. ഹരീഷ് റാവത്ത്-ജലവിഭവം 

33 ചന്ദ്രേശ് കുമാരി കട്ടോച്ച്-സാംസ്‌കാരികം 


സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

35. കെ.വി. തോമസ്-ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം 
36. മനീഷ് തിവാരി-വാര്‍ത്താവിതരണം, പ്രക്ഷേപണം 

37. കൃഷ്ണ തിരാഥ്-വനിത, ശിശു വികസനം 

38. ചിരഞ്ജീവി-വിനോദ സഞ്ചാരം 

39. ശ്രീകാന്ത് ജെന-രാസവളം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണം 

40. ജയന്തി നടരാജന്‍-വനം, പരിസ്ഥിതി 

41. പബന്‍സിങ് ഗൊട്ടേവാര്‍-വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങള്‍ , പാര്‍ലമെന്ററികാര്യം 

42. ജ്യോതിരാദിത്യ സിന്ധ്യ-ഊര്‍ജം 

43. കെ.എച്ച്. മുനിയപ്പ-ചെറുകിട, ഇടത്തരം വ്യവസായം 

44. സച്ചിന്‍ പൈലറ്റ്-കമ്പനികാര്യം 

45. ജിതേന്ദ്രസിങ്-യുവജനക്ഷേമം, സ്‌പോര്‍ട്‌സ് 

46. ഭരത്‌സിങ് സോളങ്കി-കുടിവെള്ളം 


സഹമന്ത്രിമാര്‍

47. മുല്ലപ്പള്ളി രാമചന്ദ്രന്‍ -ആഭ്യന്തരം 
48. ഇ. അഹമ്മദ്- വിദേശകാര്യം 

49. കെ.സി. വേണുഗോപാല്‍ -വ്യോമയാനം 

50. ശശി തരൂര്‍ -മാനവശേഷി 

51. കൊടിക്കുന്നില്‍ സുരേഷ്-തൊഴില്‍ , എംപ്ലോയ്‌മെന്റ് 
 
52. ഡി. പുരന്ദേശ്വരി-വാണിജ്യം, വ്യവസായം 
53. ജിതിന്‍ പ്രസാദ്-പ്രതിരോധം, മാനവശേഷി 

54. എസ്. ജഗത്‌രക്ഷകന്‍ -ഊര്‍ജ പുനരുപയോഗം 

55. രാജീവ് ശുക്ല-പാര്‍ലമെന്ററികാര്യം, ആസൂത്രണം 

56. വി. നാരായണ സ്വാമി-പേഴ്‌സണല്‍ , പൊതുപരാതി, പെന്‍ഷന്‍ , പ്രധാനമന്ത്രിയുടെ ഓഫീസ് 

57. ആര്‍ . പി. എന്‍ . സിങ്-ആഭ്യന്തരം 

58. പനബക ലക്ഷ്മി-ടെക്‌സ്റ്റൈല്‍സ് 

59. കെ.ജെ. സൂര്യപ്രകാശ് റെഡ്ഡി-റെയില്‍വേ 
   
60. റാണി നാരാ-പട്ടിക വിഭാഗം 
61. അധീര്‍ രഞ്ജന്‍ ചൗധരി-റെയില്‍വേ 
62. എ. എച്ച്. ഖാന്‍ ചൗധരി-ആരോഗ്യം കുടുംബക്ഷേമം 

63. സര്‍വെ സത്യനാരായണ-ഉപരിതല ഗതാഗതം, ദേശീയ പാത 

64. നിനോങ് എറിങ്-ന്യൂനപക്ഷം 

65. ദീപാ ദാസ് മുന്‍ഷി-സാംസ്‌കാരികം 

66. പോരിക ബല്‍റാം നായിക്-സാമൂഹികക്ഷേമം 

67. കിള്ളി കൃപറാണി- വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ 

68. ലാല്‍ചന്ദ് കട്ടാരിയ-പ്രതിരോധം 

69. നമോ നാരായണ്‍ മീണ-ധനം 

70. എസ്. എസ് പളനിമാണിക്യം-ധനം 

71. പ്രണീത് കൗര്‍ -വിദേശകാര്യം 

72. ശിശിര്‍ അധികാരി-ഗ്രാമീണ വികസനം 

73. ഡി. നെപ്പോളിയന്‍ -സാമൂഹിക ക്ഷേമം 

74. എസ്. ഗാന്ധിശെല്‍വന്‍ -ആരോഗ്യം, കുടുംബക്ഷേമം 

75. തുഷാര്‍ഭായ് ചൗധരി-ഉപരിതല ഗതാഗതം, ദേശീയ പാത 

76. പ്രതീക് പ്രകാശ്ബാപു പാട്ടീല്‍ - കല്‍ക്കരി 

77. പ്രദീപ് ജെയിന്‍ -ഗ്രാമീണ വികസനം 

78. ചരണ്‍ദാസ് മഹന്ത്-കൃഷി, ഭക്ഷ്യ സംസ്‌കരണം 

79. മിലിന്ദ് ദേവ്‌റ-വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ 

80. താരിഖ് അന്‍വര്‍ -കൃഷി, ഭക്ഷ്യസംസ്‌കരണം