ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 7 December 2015

കിരീടധാരണം  

നിലമ്പൂര്‍  ഉപജില്ലാ കലോത്സവത്തില്‍ സംസ്കൃതോത്സവത്തില്‍ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഏറ്റുവാങ്ങിയപ്പോള്‍  


നിലമ്പൂര്‍ ഉപജില്ലാ അറബി സാഹിത്യോത്സവത്തില്‍     രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഏറ്റുവാങ്ങിയപ്പോള്‍ 

 നിലമ്പൂര്‍ ഉപജില്ലാ ഹൈസ്ക്കൂള്‍ ജനറല്‍ വിഭാഗം ജേതാക്കളായ നിലമ്പൂര്‍ ലിറ്റില്‍ഫ്ലവര്‍ ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്ക്കൂളിന്   ഓവറോള്‍ ട്രോഫി യെന്‍.അബ്ദുല്‍ മജീദ്‌ സമ്മാനിച്ചപ്പോള്‍ 



നിലമ്പൂര്‍ ഉപജില്ല സ്ക്കൂള്‍ കലോത്സവസമാപനം സമ്മേളനം  പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.സുഗതന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യുന്നു.


കലോത്സവ വിജയികളെ കാത്ത്‌ ...


നിലമ്പൂര്‍ ഉപജില്ല സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിനുള്ള ഓവറോള്‍ ട്രോഫി നിലംബൂരിയന്‍സ് ഫേസ്ബുക്ക് കൂട്ടായ്മ്മ  പ്രതിനിധികള്‍ നസീര്‍ നിലമ്പൂര്‍ ,മുജീബ്‌.സി.ഹംസ എന്നിവര്‍ ട്രോഫി  കണ്‍ വീനര്‍ ജബ്ബാര്‍ മാസ്റ്റര്‍ ,പ്രോഗ്രാം കണ്‍ വീനര്‍ പി.സി.നന്ദകുമാര്‍ എന്നിവര്‍ക്ക്    കൈമാറിയപ്പോള്‍ 




കലോത്സവ വിളംബര ജാഥയില്‍  പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്‍റെ നിശ്ചലദൃശ്യം 



Tuesday 1 December 2015

കലോത്സവത്തിന് 
പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൈനീട്ടം .. 



നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിന്റെ ഭക്ഷണ ചിലവിലേക്ക് 15000 രൂപ സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി. സ്കൂളിലെ 1985 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എം.അബ്ദുൽ നാസർ , സെക്രട്ടറി കെ.പ്രദീപ് കുമാർ എന്നിവർ ഹെഡ്മാസ്റ്റർ തോമസ് കെ എബ്രഹാമിന് തുക കൈമാറുന്നു.
കലോത്സവത്തിന് തിരി തെളിഞ്ഞു 


വിളംബര ഘോഷയാത്രയില്‍ നിന്നും 

നിലമ്പൂര്‍ ഉപജില്ല കലോത്സവത്തിനു വര്‍ണ്ണാഭമായ തുടക്കം.രാവിലെ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്റ് എന്‍.എം ബഷീര്‍ പതാക ഉയര്‍ത്തി.ഉച്ചയ്ക്കുശേഷം നടന്ന വിളംബര ഘോഷയാത്രയില്‍ പഞ്ചായത്തിലെ എല്ലാ സ്ക്കൂളുകളും ,സന്നദ്ധ സംഘടനകളും കുടുംബശ്രീ യൂണിറ്റുകളും പങ്കാളികളായി .കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ഖാലിദ് മാസ്റ്റര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാതാരം മാമുകോയ മുഖ്യാതിഥിയായിരുന്നു.സിനിമാതിരക്കഥ ക്കൃത്ത് ആര്യാടന്‍ ഷൌക്കത്ത് ഗുരു ശ്രേഷ്ടന്മാരെ പൊന്നാട അണിയിച്ചാദരിച്ചു.ചുങ്കത്തറ ബ്ലോക്ക് പ്രസിഡന്റ്റ് ഷേര്‍ളി വര്‍ഗീസ്‌ കലോത്സവം ലോഗോ ഡിസൈനര്‍ ജ്യോതി പ്രകാശിനു ഉപാഹാര സമര്‍പ്പണം നടത്തി.
സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.


പ്രശസ്ത സിനിമാ താരം മാമുക്കോയ സംസാരിക്കുന്നു