ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 28 June 2013

  കഥാ രചന മത്സരം 
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാരചന മത്സരം നടന്നു.ലൈബ്രറി ഹാളിൽ നടന്ന മത്സരത്തിൽ മുപ്പതിലധികം വിദ്യാർഥികൾ പങ്കെടുത്തു. മത്സരത്തിനു വിദ്യാരംഗം കോ.ഓർഡിനേട്ടർ 
എ .ബാലകൃഷ്ണൻ നേതൃത്വം നല്കി . 


കഥ മെനയുന്നവർ 

Thursday 27 June 2013


പരിസ്ഥിതിക്ലബ്ബ് ഉദ്ഘാടനം 

പരിസ്ഥിതിക്ലബ്ബ് അമരമ്പലം കൃഷി ഓഫീസര്‍ 
ലിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു 


പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതിക്ലബ്ബ് അമരമ്പലം കൃഷി ഓഫീസര്‍ ലിജു എബ്രഹാം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം അധ്യക്ഷതവഹിച്ചു. കെ.വി. രാജന്‍, കൃഷി അസി. പി.വി. സതീശന്‍, കെ. രത്‌നകുമാര്‍, രഘുവീര്‍ രാമകൃഷ്ണന്‍, പി. സുബൈര്‍, ഉസ്മാന്‍ കോയ, വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
കെ. രത്‌നകുമാര്‍

പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം
 കൂടുതൽ ചിത്രങ്ങൾക്ക്

Thursday 20 June 2013

 പഠനോപകരണങ്ങള്‍ വിതരണം

 പൂക്കോട്ടുംപാടത്തെ ടാസ് ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബ്‌  ഭാരവാഹികള്‍ അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്  കുറച്ച പഠനോപകരണങ്ങള്‍ വിതരണം ചെയ്തു .പത്തു കുട്ടികള്‍ക്കാണ് ഈ പഠന സഹായം ലഭിച്ചത് .ചടങ്ങ് പതിവുപോലെ ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു .ടാസ് ക്ലബ്‌ പ്രസിഡന്റ് കെ.സുകുമാരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു .ബഷീറലി പഠനോപകരണ വിതരണം നല്‍കി .യോഗത്തില്‍.കെ.വി.രാജന്‍ മാസ്റര്‍ ,രത്ന കുമാര്‍ മാസ്റര്‍ എന്നിവര്‍ക്ക് പുറമേ ക്ലബ്‌ ഭാരവാഹികളായ എം.അബു,മുജീബ്‌ റഹ്മാന്‍,റബി തോമസ്‌,നിവിന്‍ കുമാര്‍ ,പനോലന്‍ ഹുസൈന്‍ ഗിരീഷ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു .





 കൂടുതല്‍ ചിത്രങ്ങള്‍
വായന മത്സരം 

സ്കൂളിലെ വായന ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ക്ലാസ്‌ തല വായന മത്സരം സംഘടിപ്പിച്ചു.മുപ്പതിലധികം വിദ്യാര്‍ഥികള്‍  വായിച്ചു മത്സരിച്ചു.വായന മത്സരം ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.എബ്രഹാം ദിനപത്രം വായിച്ചു ഉദ്ഘാടനം ചെയ്തു .മത്സരത്തിന്  മലയാളം അധ്യാപകരായ കെ.വി.രാജന്‍ മ,എ.ബാലകൃഷ്ണന്‍ . എന്നിവര്‍ വിധികര്‍ത്താക്കള്‍ക്കളായി.  ക്ലബ്‌  ഇന്‍ ചാര്‍ജ് എം.കെ.സിന്ധു , ലൈബ്രേറിയന്‍ ബിന്ദു സലൂജ ,അധ്യാപകരായ  രത്ന കുമാര്‍ ,ടി.കെ.സതീശന്‍ ,വായന ക്ലബു ഭാരവാഹികളായ  എന്നിവര്‍ നേതൃത്വം നല്‍കി


 വായന മത്സരം ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.എബ്രഹാം 
ദിനപത്രം വായിച്ചു ഉദ്ഘാടനം






 കൂടുതല്‍ ചിത്രങ്ങള്‍
വായന ദിനവും, പി.എന്‍ പണിക്കര്‍ അനുസ്മരണവും
  സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
 

പൂക്കോട്ടുംപാടം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ റീഡേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വായന ദിനവും പി. എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി
 
സ്ക്കൂള്‍ ലൈബ്രറി ഹാളില്‍ നടന്ന വായന ദിനാചരണം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നുവെന്നും വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുകയും ചെയ്യുന്നു എന്നുംമാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു എന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.


സീനിയര്‍ അധ്യാപകന്‍ കെ.വി. രാജന്‍ പി. എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. സിന്ധു വായനാദിന സന്ദേശം നല്‍കി.ചടങ്ങില്‍ അധ്യാപകരായ പി.സി. നന്ദകുമാര്‍,വി.പി.സുബൈര്‍, . ബാലകൃഷ്ണന്‍, ജില്‍സമ്മ തോമസ്, അബ്ദുള്‍ അസീസ് , എം. മുഹമ്മദ് ,ടി.കെ. സതീശന്‍, ബിന്ദു സലൂജ എന്നിവര്‍ സംസാരിച്ചു. ക്ലബ് ചെയര്‍മാന്‍ മൈമൂന്‍ റസീഫ സ്വാഗതവും, കണ്‍വീനര്‍ മുഹമ്മദ് ബഫിന്‍ നന്ദിയും പറഞ്ഞു, തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള വായനാ മത്സരവും കൊളാഷ് പ്രദര്‍ശനവും നടത്തി.


 കൂടുതല്‍ ചിത്രങ്ങള്‍ക്ക്

Tuesday 11 June 2013

ഉച്ച ഭക്ഷണ വിതരണം സന്തോഷ നിര്‍ഭരം ... 

സ്കൂളിലെ ഈ വര്‍ഷത്തെ ഭക്ഷണ വിതരണം അല്‍പ്പം വൈകിയാണ് ആരംഭിച്ചത്.
കാരണം മറ്റൊന്നുമല്ല കുടിവെള്ള ക്ഷാമം തന്നെ.
ഒരാഴ്ച കാലം മഴയെ കാത്തിരുന്നെങ്കിലും കാലവര്‍ഷം ചതിച്ചപ്പോള്‍ 
സമീപത്തെ കിണറില്‍ നിന്നും വെള്ളം ടാങ്കറില്‍ അടിച്ചാണ്  
ഇത്തവണ ഭക്ഷണമുണ്ടാക്കാന്‍ വെള്ളമോപ്പിച്ചത്.
പിന്നെ അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് ഒരു സമൂഹസദ്യയോരുക്കി.
ഏകദേശം പന്ത്രണ്ടു മണിയായപ്പോഴേക്കും സദ്യ റെഡി.
ചോറും സാമ്പാറും,ഉപ്പേരിയും, അച്ചാറും പിന്നെ പാല്‍ പായസവും...
പി.ടി.എ പ്രസിഡന്‍റ് ഹുസൈന്‍ പായസം വിതരണം  ചെയ്തുകൊണ്ട് 
ഉച്ച ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു..
പിന്നെ ചോറിനുവേണ്ടിയുള്ള നീണ്ട നിരയില്‍ 
കുട്ടികള്‍ പാത്രവുമായി ഉന്തും തള്ളുമായി...
അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണം വിളമ്പി ......
സന്തോഷ നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ .....
കുട്ടികള്‍ നിറഞ്ഞ വയറുമായി പഠന മുറികളിലേക്ക് .....

ഉച്ചഭക്ഷണ  വിതരണ ചടങ്ങില്‍ നിന്ന് 


 പി.ടി.എ പ്രസിഡന്‍റ്  ഹുസൈന്‍

ഉച്ചഭക്ഷണ  വിതരണം ചെയ്യുന്നു


 തുടര്‍ന്ന് കാണുക
ആവേശഭരിതമായ പ്രവേശന ഉത്സവം
പൂക്കോട്ടുംപാടം ഗവ. സ്ക്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ്  ഹുസൈന്‍ ഉത്ഘാടനം ചെയ്തു .പ്രധാന അദ്ധ്യാപകന്‍ തോമസ്‌ കെ.അബ്രഹാം വിദ്യാര്‍ഥികളെ അഭിസംബോധന  ചെയ്തു സംസാരിച്ചു .ചടങ്ങില്‍ രക്ഷാകര്‍തൃ സമിതി അംഗങ്ങളായ കെ.പി.വിനോദ് ,ഹരിദാസന്‍ കുന്നുമ്മല്‍  എന്നിവര്‍ സംസാരിച്ചു .