ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 26 November 2012


     സംസ്ഥാന ഗണിതശാസ്ത്രമേള 

    കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ


 കോഴിക്കോട്: വിദ്യാര്‍ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികള്‍ സമന്വയിക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്ക് നവംബര്‍ 26ന് തുടക്കമാവും. മീഞ്ചന്തയിലെ നാലു സ്കൂളുകളിലായി അഞ്ചുനാള്‍ നീളുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പബ്ളിസിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും അഡീഷനല്‍ ഡി.പി.ഐ വി.കെ. സരളമ്മയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും.
46ാമത് ശാസ്ത്രമേളയും 32ാമത് പ്രവൃത്തി പരിചയമേളയും 27ാമത് ഗണിതശാസ്ത്രമേളയുമാണ് നടക്കുന്നത്. സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷനല്‍ എക്സ്പോ, സാമൂഹിക ശാസ്ത്രമേള എന്നിവയും ഇതോടൊപ്പം നടക്കും.
മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസാണ് ശാസ്ത്രമേളയുടെ വേദി. ആര്‍.കെ. മിഷന്‍ സ്കൂളില്‍ പ്രവൃത്തി പരിചയമേള, എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറിയില്‍ സാമൂഹിക ശാസ്ത്രമേള- എക്സ്പോ, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ ഗണിതശാസ്ത്രമേള എന്നിങ്ങനെയാണ് വേദി ക്രമീകരിച്ചത്. നിശ്ചല മാതൃക, പ്രവര്‍ത്തന മാതൃക ഇനങ്ങളിലായി 10,000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 84 വി.എച്ച്.എച്ച്.ഇ സ്കൂളുകളില്‍നിന്നായി 200ഓളം കുട്ടികള്‍ വൊക്കേഷനല്‍ എക്സ്പോയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തൊഴില്‍മേള 27ന് നടക്കും. പൊതു-സ്വകാര്യ മേഖലയിലെ 25ഓളം സംരംഭകര്‍ മേളയിലെത്തും. പഴയിടം നമ്പൂതിരി പാചകത്തിന് നേതൃത്വം നല്‍കും. താമസം, യാത്ര തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. മത്സരഫലങ്ങള്‍ തത്സമയം schoolsasthrolsavam.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും. താമസസൗകര്യമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് സംഘാടകസമിതിഅംഗങ്ങളുടെ ഫോണ്‍ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. 30ന് രാവിലെ 11ന് എം.കെ. രാഘവന്‍ എം.പി സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യും.http://www.schoolsasthrolsavam.in/doc/ProgrammeSchedule2012-13.pdf

No comments:

Post a Comment