ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 30 November 2011

ആദരാഞ്ജലികള്‍

  ജ്‌ഞാനപീഠനേതാവും
പ്രമുഖ അസമീസ്‌ എഴുത്തുകാരിയുമായ
ഇന്ദിരഗോസ്വാമിക്ക് ആദരാഞ്ജലികള്‍

Friday 25 November 2011


                                     വിജിനു  മികച്ച നാടക നടി


വിജ്നു
     നിലമ്പൂര്‍ ഉപ ജില്ല കലോത്സവത്തില്‍  ഹയര്‍ സെക്കണ്ടറി നാടക മത്സരത്തില്‍  "പോസ്റ്റ്‌ മാസ്റ്റര്‍" എന്ന നാടകത്തിലെ " രത്തന്‍" എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്ലസ്‌  വണ്‍ ജനറല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി  വിജിനു വി. യെ മികച്ച    നടിയായി  തെരഞ്ഞെടുത്തു. വിശ്വോത്തര സാഹിത്യകാരന്‍ രബീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമായിരുന്നു ഈ നാടകം.നാടകം കൂടാതെ നാടോടി നൃത്തം ,ഭരതനാട്യം എന്നീ ഇനങ്ങളിലും വിജ്നു ഇത്തവണ പങ്കെടുത്തിരുന്നു .


രത്തന്‍ 
അരങ്ങില്‍





          മലയാള    ഭാഷാചരണം നടത്തി 
ഹയര്‍ സെക്കണ്ടറി വിഭാഗം മലയാണ്മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാചരണം നടത്തി.സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് മലയാള വിഭാഗം സീനിയര്‍ അധ്യാപിക സി.മായ ഉദ്ഘാടനം ചെയ്തു.എഴുത്തച്ചന്‍ പുരസ്കാരം ലഭിച്ച  എം .ടി.വാസുദേവന്‍ നായരെ അനുമോദിച്ചുകൊണ്ട് നിഷ്മ പ്രഭാഷണം നടത്തി.തുടര്‍ന്ന് പ്രസംഗം ,കവിതാലാപനം,ഗാനമഞ്ജരി ,എന്നിവ അരങ്ങേറി.മലയാളം അധ്യാപിക  പി. ശ്യാമള  ദേവി അധ്യക്ഷത വഹിച്ചു. മലയാണ്മ കണ്‍വീനര്‍ വിവേക് ,ഉനൈസത് ,വിജിന ,അഞ്ചു .എന്നിവര്‍ പ്രസംഗിച്ചു.

Wednesday 23 November 2011

 നിലമ്പൂര്‍ സബ് .ജില്ല   കലോത്സവം

നിലമ്പൂര്‍   സബ് .ജില്ല കലോത്സവം   നവംബര്‍ 12 .22 ,23  തിയ്യതികളില്‍  നിലമ്പൂര്‍  മുതുകാട് ഭാരത്‌ മാതാ യു.പി.സ്കൂളില്‍ നടന്നു.നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ശ്രീ .ആര്യാടന്‍  ഷൌക്കത്ത്  കലോത്സവം ഉദ്ഘാടനം ചെയ്തു.ഫാദര്‍ .ടോണി കൊഴിമാണില്‍,ദേവശേരി .മുജീബ് ,



കലോത്സവ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു

നിലമ്പൂര്‍ സബ്.ജില്ല കലോത്സവത്തില്‍ പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മികച്ച വിജയം നേടി ശ്രദ്ധേയമായി .സംസ്കൃതോത്സവത്തില്‍ 64 പോയിന്റു  നേടി ഒന്നാം സ്ഥാനവും,52  പോയിന്റ്  നേടി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മൂന്നാം  സ്ഥാനവും ,അറബി കലാമേളയില്‍ 49 പോയിന്റു നേടി  ഏഴാം  സ്ഥാനവും , 61  പോയിന്റു നേടി ഹൈസ്ക്കൂള്‍ വിഭാഗം നാലാം  സ്ഥാനവും കരസ്ഥമാക്കി .കല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക്  സ്ക്കൂള്‍ അസംബ്ലികളില്‍  വെച്ചു ഹെഡ് മാസ്റെര്‍  തോമസ്‌  എബ്രഹാം, പ്രിസിപ്പാള്‍  സുജ എല്‍ .വൈ എന്നിവര്‍     ട്രോഫികള്‍ വിതരണം ചെയ്തു .



Tuesday 15 November 2011

ആശംസകള്‍
  


പാട്ടിന്റെ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ  ഡോക്ടര്‍ കെ.ജെ.യേശുദാസിന്  
                പൂക്കോട്ടുംപാടം ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ ആശംസകള്‍

Tuesday 8 November 2011

                                       അഭിനന്ദനങ്ങള്‍
                     സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ സാഹിത്യ  പുരസ്ക്കാരം ലഭിച്ച 
                            ജ്ഞാനപീഠം ജേതാവായ എം.ടി. വാസുദേവന്‍നായര്‍ക്ക്
                                                  ഞങ്ങളുടെ അഭിനന്ദനങ്ങള്‍
                                     കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക