ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Saturday 16 February 2013

സൈബര്‍ ബോധവത്കരണം 



 മൊബൈല്‍ ഫോണ്‍ , ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. പൂക്കോട്ടുപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. എം. അഷ്‌റഫ്, കെ. രത്‌നകുമാര്‍, പി.സി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് ചാക്കോ ക്ലാസെടുത്തു.

Thursday 14 February 2013

പെണ്‍ക്കുട്ടികള്‍ക്കായി  സ്‌കൂളില്‍

വിശ്രമമുറി തുറന്നു   



കേരള വികസന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറി ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിര സമതി അധ്യക്ഷ കെ.പി. ജല്‍സീമിയ ഉദ്‌ഘാടനം ചെയ്‌തു. ഇരുപത്‌ ലക്ഷം രൂപ ചിലവഴിച്ച്‌  പണിപൂര്‍ത്തിയാക്കിയ  കെട്ടിടത്തില്‍ മൂന്ന്‌ ക്ലാസ്‌ മുറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമുണ്ട്. നേരത്തെ  കെട്ടിടത്തിനോടനുബന്ധിച്ച നാലു ഗേള്‍സ്‌ ഫ്രണ്ട്‌ ലി ടോയലട്ടുംസജ്‌ജീക്കരിച്ചിട്ടുണ്ട്‌.  ജില്ലാ പഞ്ചായത്തംഗം പി. ഖാലിദ്‌ മാസ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ എന്‍.എം.ബഷീര്‍ പുതിയ  ലേഡീസ്‌ ഫ്രന്‍ഡ്‌ ലി ടോയിലറ്റിന്‍റെ ശിലാസ്ഥാപനം നടത്തി. പ്രധാന അധ്യാപകന്‍ തോമസ്‌.കെ. അബ്രഹാം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം പി.ശിവാത്‌മജന്‍ , വി.പി. അഷ്‌റഫ്‌, കെ. ഹരിദാസന്‍  എം. അഷ്‌റഫ്‌ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്‍റ്‌ ഡി.ടി. ഹുസൈന്‍ സ്വാഗതവും പ്രിന്‍സിപ്പള്‍ എ.ഗിരീശന്‍ നന്ദിയും പറഞ്ഞു. 
 

നൂറു മേനിക്കായി 

 പ്രാദേശിക പഠനകേന്ദ്രങ്ങള്‍ സജീവമായി

  

എസ്‌.എസ്‌.എല്‍.സി പരീക്ഷയ്ക്ക്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കഡറിസ്കൂളിന്‍റെ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ സജീവമായി.കൂട്ടായ പഠനത്തിന്‌ അവസരമൊരുക്കുക എന്നതാണ്‌ പ്രാദേശിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടൂന്നത്‌. ഇത്തവണ 524 വിദ്യാര്‍ത്ഥികളാണ്‌ സ്ക്കൂളില്‍  എസ്‌.എസ്‌.എല്‍ .സി പരീക്ഷയെഴുതുന്നത്‌. ഒരോ പ്രദേശത്തെയും അധ്യാപകരും രക്ഷിതാക്കളും പഠന കേന്ദ്രങ്ങളില്‍ ഒത്തും ചേരും. കൊണ്ട്‌ ജനവാസ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന മേഖലയില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സഹായകരമാണെന്നാണ്‌ അധ്യാപകരും രക്ഷിതാക്കളും പറയുന്നത്‌. സ്‌കൂളിനു കീഴില്‍ 26 പഠന കേന്ദ്രങ്ങളാണുള്ളത്‌.പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ശക്തമാക്കി നൂറു ശതമാനം വിജയംവരികുക എന്നതാണ്  പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കഡറി സ്‌കൂളിന്റെ ലക്‌ഷ്യം . ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ എന്‍ .എം. ബഷീര്‍ , വൈസ്‌ പ്രസിഡന്‍റ്‌ തനൂജ ആതവനാട്‌, വിദ്യാഭ്യാസ സ്ഥിര സമതി അധ്യക്ഷന്‍ ശിവദാസന്‍ ഉള്ളാട്‌, പ്രധാന അധ്യാപകന്‍ തോമസ്‌.കെ.അബ്രാഹം, പി.ടി.എ. പ്രസിഡന്‍റ ഡി.ടി. ഹുസൈന്‍ , പ്രോഗ്രാം കോഡിനേറ്റര്‍ വി.പി. സുബൈര്‍ , രഘുവീര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Monday 11 February 2013


 കവി ഡി വിനയചന്ദ്രന്‍

മലയാള കവിതയില്‍ തീവ്രാനുഭവങ്ങളുടെ നവഭാവുകത്വം നിറച്ച കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു .. മലയാളത്തിന് തീര്‍ത്തും നവീനമായ ഒരനുഭവമാണ് വിനയചന്ദ്രന്റെ ഈ കവിത.
പ്രിയ കവിക്ക്‌ ആദരാഞ്ജലികള്‍.


"വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു
കൂട്ടുകാര്‍ , കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍ ,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍