ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 15 February 2016

പ്രത്യേക അസംബ്ലി 
എസ്.എസ്.എൽ .സി  പരീക്ഷയോടനുബന്ധിച്ചു പത്താം ക്ലാസ് വിദ്യാർഥി കൾക്കായി  പ്രത്യേകം ചേര്ന്ന അസ്സംബ്ലിയിൽ ഉപ പ്രധാന അധ്യാപിക രഹിയാ ബീഗം കുട്ടികളോട് സംസാരിക്കുന്നു




ഉറുദു ശില്പശാല  

പൂക്കോട്ടുംപാടം ഹൈസ്ക്കൂളിൽ  ഉറുദുക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ  തോമസ്‌.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. വണ്ടൂർ വി.എം.സി. ഹൈസ്ക്കൂൾ ഉറുദു  അദ്ധ്യാപകൻ ശിഹാബുദ്ദീൻ ക്ലാസ്സെടുത്തു.പി.ടി.എ  പ്രസിഡ ന്റ്  വി.പി.അഷറഫ് അധ്യക്ഷത വഹിച്ചു.അധ്യാപകരായ എം.മുഹമ്മദ്‌,ജിൽസ  സാജു,ക്ലബ്ബു  കൺ വീനർ  വി.എസ്. ശരത് .എന്നിവര് സംസാരിച്ചു



 ഉറുദു ശില്പശാല തോമസ് കെ അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
 ഉറുദു ശില്പശാല ഉറുദു അദ്ധ്യാപകൻ ശരത് സംസാരിക്കുന്നു
പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു
രണ്ടു കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായി

പൂക്കോട്ടുംപാടം :പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു പുതിയ കെട്ടിടം പണിയാന്‍ രണ്ടു കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായി. കേരള ബഡ്ജറ്റ് പ്രോവിഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.കൂടാതെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും മന്ത്രി നേരത്തെ അനുവദിച്ചിട്ടുണ്ട്.30x20 അടി വിസ്തീര്‍ണ്ണമുള്ള 16 ക്ലാസ്‌ മുറികളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക . മൊത്തം 2.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കഴിയുന്നതോടെ സ്ക്കൂളിന്റെ പഠന മുറികള്‍ക്കുള്ള പ്രശ്നത്തിന് അറുതിയാവുമെന്നു പ്രതീക്ഷിക്കുന്നു.സെഷണല്‍ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന മലയോര മേഖലയിലെ ഏക ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളായ പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഴുവന്‍ സമയ പഠനം സാധ്യമാക്കാനാവും.
കഴിഞ്ഞ വര്‍ഷം ഇതേ ഫണ്ട് വഴി 90 ലക്ഷം രൂപയും ,സ്ഥലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും സ്ക്കൂളിനു അനുവദിച്ചിരുന്നു.ആ കെട്ടിടങ്ങള്‍ കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി udghഉദ് ഘാടനംചെയ,്തത്

പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം  വിളിച്ചറിയിച്ച് കൊണ്ട് പൂക്കോട്ടുംപാടം അങ്ങാടിയിൽ നടന്ന സ്ക്കൂളിന്റെ വിളംബര ജാഥ






പൂക്കോട്ടുംപാടം ഗവ ഹയർ  സെക്കണ്ടറി സ്ക്കൂൾ ഉദ്ഘാടന ചടങ്ങിൽ നിന്ന്



 മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാൻ 

 

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു  

 സദസ്സിൽ നിന്നും ...............

 പുറത്ത് സുരക്ഷ പ്രവർത്തകർ 






സ്ക്കൂള്‍ സെഷണല്‍ സമ്പ്രദായത്തിനോട്‌ വിട

 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ സെഷണല്‍ സമ്പ്രദായത്തിനോട്‌ വിട പറയുകയാണ്‌.കേരള സര്‍ക്കാര്‍ ബാഡ്ജറ്റ് ഫണ്ട് 90 ലക്ഷംവും ,എം.എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ചെല വൊഴിച്ചു നിര്‍മ്മിച്ച രണ്ടു കെട്ടിടങ്ങള്‍ ജനുവരി 28നു വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബഹു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യപ്പെടുകയാണ് .രണ്ടു കെട്ടിടങ്ങളില്‍ 12പഠന മുറികളാണ് ഉള്ളത്.അതോടെ ഹയര്‍സെക്കന്‍ഡറി വിഭാഗം എല്ലാം ഒരേ സ്ഥലത്താവും.ഇപ്പോള്‍ ഭാഗികമായി രണ്ടു സെക്ഷനിലായി നടന്നുവരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ സമയ ക്ലാസ്സുകളാവും.

ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടം 

1974 ല്‍ ചെട്ടിപ്പാടം ചക്കനാത്ത് കുടുംബമാണ് പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു ഏക്കര്‍ സ്ഥലം സംഭാവന ചെയ്തത്.അതുവരെ പായമ്പാടം ഗവ യു.പി.സ്ക്കൂളിലും,ആനന്ദ് ടാക്കീസിന് സമീപമുണ്ടായിരുന്ന മദ്രസ്സയിലുമായി ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചു വന്ന ചരിത്രമുണ്ട്.പിന്നീട് പി.ടി.എ സ്കൂളിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലം കൂടി വാങ്ങിയിരുന്നു.ഈ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് .
എന്നാല്‍ പത്തുമുറികള്‍ കൂടിയുള്ള ഒരു കെട്ടിടംകൂടി ലഭ്യമായാല്‍ മാത്രമ്മേ സ്ക്കൂളിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയുള്ളൂ .അതുപോലെ സ്ക്കൂളിന്റെ പ്രവേശന കവാടം ക്കൂടി പൂര്‍ത്തീകരിക്കണം .
ഈ അവസരത്തില്‍ പൂര്‍വ്വ അധ്യാപകരെയും ,ചക്കനാത്ത് കുടുംബത്തെയും സ്ക്കൂളിന്റെ പുരോഗമനത്തിന് പ്രവര്‍ത്തിച്ച എല്ലാവരെയും സ്മരിക്കുന്നു.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്,ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ,എ,പി മാരായ എം.ഐ. ഷാനവാസ്,പി.വി.അബ്ദുല്‍ വഹാബ് തുടങ്ങി വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും .
ഈ സന്തോഷ നിര്‍ഭരമായ ഈ ചടങ്ങിലേക്ക് എല്ലാ പൂര്‍വ വിദ്യാര്‍ഥികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
 സ്വാഗതസംഘം രൂപീകരണ യോഗം 

പൂക്കോട്ടുംപാടം ഗവ ഹയർ  സെക്കണ്ടറി സ്ക്കൂളിന്റെ 12 മുറികളുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു സ്വാഗത സംഘം രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത (ചെയര്‍ പെഴ്സന്‍),പ്രിസിപ്പാള്‍ എ ഗിരീശന്‍ (കണ്‍ വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു .ഉദ്ഘാടനം ജനുവരി 28 വ്യാഴാഴ്ച 1 മണിക്ക് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി,അബ്ദു റബ്ബ്,ആര്യാടന്‍ മുഹമ്മദ്‌ തുടങ്ങിയ മറ്റു മന്ത്രിമാരും പങ്കെടുക്കും 



സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ നിന്നും
 സൈക്കിൾ വിതരണം 

 അമരമ്പലം ഗ്രാമ പഞ്ചായത്ത് പൂക്കോട്ടുംപാടം ഗവ ഹൈസ്ക്കൂളിലെ പട്ടിക ജാതി പട്ടിക വർഗ്ഗ  വിദ്യാർഥികൾക്ക്  സൈക്കിൾ വിതരണം ചെയ്തു.97 വിദ്യാർഥികൾ ക്കാണ്  സൈക്കിൾ വിതരണം നടത്തിയത്.ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എല്ലാ ഗ്രാമപഞ്ചായത് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.


ഫോക്കസ് 2015-16

ഇ വര്‍ഷത്തെ
എസ്.എസ് എല്‍ സി ചതുര്‍ ദിന പഠന ക്യാമ്പ്
സമാപന ചടങ്ങില്‍ നിന്ന് ...






പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുല്‍ക്കൂട്‌ഒരുക്കിയപ്പോള്‍