ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

NSS


റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ചു എന്‍ . എസ് .എസിന്‍റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ശുചീകരണം നടത്തി .ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം വിദ്യാര്‍ഥികള്‍ സ്ക്കൂള്‍ പരിസരവും ,ക്ളാസ് മുറികളും ശുചീകരിച്ചു .സ്കൂളിന്‍റെ പച്ചകറി കൃഷിക്ക്   വളം ചേര്‍ക്കുകയും കള  പറിക്കുകയും

































NSS UNIT GHSS POOKKOTTUMPADAM

Program co-ordinater 

K.PAVITHRAN
















NSS ONE-DAY CAMP
Chettipadam,kumbhara colony














കുടിവെള്ളത്തിന്റെ പരിശുദ്ധി പരിശോധിക്കുവാന്‍
                  'ജലായനം' പദ്ധതി തുടങ്ങി
                                                                                                                                                                                Posted on: 20 Aug 2011


പൂക്കോട്ടുംപാടം: കുടിവെള്ളത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജലായനം പദ്ധതി തുടങ്ങി. സംസ്ഥാന ജലവിഭവവകുപ്പ്, യൂനിസെഫ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരാണ് പദ്ധതി നടത്തുന്നത്. ഇതനുസരിച്ച് മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളില്‍നിന്ന് ശേഖരിച്ച ജലസാമ്പിളുകളിലെ നൈട്രേറ്റ്, ഇരുമ്പ്, ഫ്‌ളൂറൈഡ്, ക്ലോറൈഡ് എന്നിവയുടെ അളവും കോണിഫേ ബാക്ടീരിയയുടെ സാന്നിധ്യവും പരിശോധിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യൂനിസെഫ് നൂറ്റാണ്ടിന്റെ എട്ട് വികസന ലക്ഷ്യങ്ങളില്‍ ഏഴാമതായി തിരഞ്ഞെടുത്തിരിക്കുന്നത് പരിസ്ഥിതി സംരക്ഷണമാണ്. ഇതില്‍ മൂന്നാമത്തെ സൂചകമാണ് കുടിവെള്ളത്തിന്റെ ആഗോളലഭ്യത. വരുംതലമുറയ്ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. നദികള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ മലിനമാക്കാതെ സംരക്ഷിക്കുക, മഴവെള്ള സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളും നാഷണല്‍ സര്‍വീസ് സ്‌കീം മുഖേന നടത്തും. സംസ്ഥാനത്ത് നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ മുഖേന നടത്തുന്ന പദ്ധതിയില്‍ 400 യൂണിറ്റുകളില്‍നിന്നായി 40,000 വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഓരോ യൂണിറ്റുകളില്‍നിന്ന് തിരഞ്ഞെടുത്ത രണ്ടുപേര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കിയിരുന്നു. സംസ്ഥാന ജലവിഭവവകുപ്പ് ചുമതലപ്പെടുത്തിയ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍തലത്തിലെ ജലപരിശോധന നടത്തുന്നത്. പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 100 നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകരും ജലായനം പദ്ധതി നടത്തിപ്പിന്റെ ഭാഗമാകുന്നുണ്ട്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. പവിത്രന്‍, റജീന കുന്നത്ത്, കെ. അഞ്ജു, കെ. വിഷ്ണുദേവ്, എം.എം. സെറീന, പി.കെ. വിവേക് എന്നിവരാണ് നേതൃത്വം നല്‍കു