ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 27 January 2012

                         
കേരള ഗവര്‍ണ്ണര്‍ എംഒഎച്ച് ഫറൂഖ്
പൂക്കോട്ടും പാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്‍റെ
ആദരാഞ്ജലികള്‍ 



റിപ്പബ്ളിക്ക്  ദിനം ആഘോഷിച്ചു 

                         പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍  റിപ്പബ്ളിക്ക്  ദിനം ആഘോഷിച്ചു .
റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ചു എന്‍ . എസ് .എസിന്‍റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ശുചീകരണം നടത്തി .ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം വിദ്യാര്‍ഥികള്‍ സ്ക്കൂള്‍ പരിസരവും ,ക്ളാസ് മുറികളും ശുചീകരിച്ചു .സ്കൂളിന്‍റെ പച്ചകറി കൃഷിക്ക്   വളം ചേര്‍ക്കുകയും കള  പറിക്കുകയും ചെയ്തു .എന്‍ .എസ് .എസ് .പ്രോഗ്രാം ഓഫീസര്‍ കെ.പവിത്രന്‍ , പ്രിസിപ്പാള്‍ ഗിരീശന്‍ ,  പി.ടി.എ .പ്രസിഡന്റ് അബ്ദുല്‍  ഹക്കീം അധ്യാപകരായ മനോജ്‌ കുമാര്‍ ,ഇ.ടി.ഗിരീഷ്‌ ,ടി.കെ.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി 



Tuesday 24 January 2012



എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍


 എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 12ന് ആരംഭിച്ച് 24ന് അവസാനിക്കും. എല്ലാദിവസവും ഉച്ചക്കുശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 16 മുതല്‍ 23വരെയും പിഴയോടുകൂടി 25 മുതല്‍ 29 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
   പരീക്ഷാസമയ ക്രമം: 2012 മാര്‍ച്ച് 12ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്, 13ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാംഭാഷ -പാര്‍ട്ട് രണ്ട്. 14ന് ഉച്ച 1.45 മുതല്‍ 4.30 വരെ -രണ്ടാംഭാഷ -ഇംഗ്ളീഷ്, 15ന് ഉച്ച 1.45 മുതല്‍ 3.30 വരെ -മൂന്നാം ഭാഷ -ഹിന്ദി/ജനറല്‍ നോളജ്, 17ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഫിസിക്സ്, 19ന് ഉച്ച 1.45 മുതല്‍ 4.30 വരെ -മാത്തമാറ്റിക്സ്, 20ന് ഉച്ച 1.45 മുതല്‍ 3.30 വരെ -കെമിസ്ട്രി, 21ന് ഉച്ച 1.45 മുതല്‍ 3.00 വരെ -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 22ന് ഉച്ച 1.45 മുതല്‍ 4.30 വരെ -സോഷ്യല്‍ സയന്‍സ്, 24ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ബയോളജി.വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും http://keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 

Monday 23 January 2012


       സുകുമാര്‍ അഴീക്കോട് 


 ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും സാഹിത്യവിമര്‍ശകനും. വര്‍ത്തമാനകാലകേരളം നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് പോരാടുന്ന സുകുമാര്‍ അഴീക്കോട് ഓരോ കേരളീയന്റേയും അഭിമാനമാണ്. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്ന പഴയ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നൂ വളരെ പതിയെ ശാന്തമായി തുടങ്ങീ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന അഴീക്കോടിന്റെ പ്രഭാഷണം.

1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ജനനം. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. പ്രൈമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലബിരുദതലം വരെ അദ്ധ്യാപകനായി. 1986-ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായിട്ടുണ്ട്.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.
കാല്പനികകാവ്യഭാവുകത്വത്തിനുകൂലമായിട്ടാണ് ആദ്യകാലഅഴീക്കോട് നിരൂപണങ്ങള്‍. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. അഴീക്കോട് ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ  ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു.
                                                                                                                              കടപ്പാട് മാതൃഭൂമി 

Wednesday 18 January 2012


 പഠനയാത്ര കലാമണ്ഡലത്തിലേക്ക് 

പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം കൂട്ടായ്മയായ മലയാണ്മ ആഭിമുഖ്യത്തില്‍ ചെറുതുരുത്തി  കലാമണ്ഡലത്തിലേക്ക് പഠന യാത്ര നടത്തി .മലയാളം പഠന വിഷയമായ  'കീചക വധം' കഥകളി   കലാ മണ്ഡലത്തിലെ കലാകാരന്മാര്‍ രംഗത്ത്  അവതരിപ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.ക്ളാസ്സുകളില്‍ കേട്ടറിഞ്ഞ കീചക വധത്തിലെ  വലലനും ,കീചകനും ,സൈരന്ദ്രിയുമെലലാം കഥകളി വേഷത്തില്‍ നിറഞ്ഞാടിയത്  കണ്ടപ്പോള്‍  കുട്ടികള്‍  കൌതുകം കൊണ്ട്  മതിമറന്നിരുന്നു .    നളചരിതം ആട്ടകഥയിലെ  ഭൈമിയും,തോഴിമാരും  ,അരയന്നവും നിറ കാഴ്ചയായി  മുന്നില്‍ വന്നപ്പോള്‍ കേരളത്തിന്റെ ക്ളാസ്സിക്ക്  കലാരൂപങ്ങളുടെ മനോഹാരിത നേരിട്ടറിയാന്‍ സാധിച്ചത്  വ്യത്യസ്ത അനുഭവമായി മാറുകയായിരുന്നു.
കീചകവധം കഥകളിയില്‍ അപൂ‌‌ര്‍‌വ്വമായി ആടി വരുന്ന ഭാഗമാണ് മല്ലയുദ്ധം.

പാണ്ഡവര്‍ വിരാട രാജധാനിയില്‍ അജ്ഞാതവാസം നയിക്കുന്ന കാലത്ത്, ദേശ‌ദേശാന്തരം സന്ദര്‍ശിച്ച് മല്ലയുദ്ധം നടത്തി മറ്റു മല്ലന്മാരെ തോല്പ്പിച്ചു നടക്കുന്ന ഒരു മല്ലന്‍ വിരാടത്തിലും എത്തുന്നു. തന്റെ കായബലത്തിലും വീര്യത്തിലും അഹങ്കരിച്ചു നില്‍ക്കുന്ന മല്ലന്‍ രാജ്യത്തെ മറ്റുള്ളവരെ വെല്ലുവിളിക്കുന്നു. ഇതറിഞ്ഞ് കൊട്ടാരത്തിലെ കുശിനിക്കാരനായി (വലലന്‍) ജോലി ചെയ്യുന്ന ഭീമസേനന്‍ വെല്ലുവിളി സ്വീകരിച്ച് മല്ലനോടേല്‍ക്കുകയും അയാളെ തോല്പ്പിക്കുകയും ചെയ്യുന്നതാണ് രംഗസാരം.

   മലയാളം അധ്യാപികമാരായ മായ.സി  ,ശ്യാമള ദേവി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതു വിദ്യാര്‍ഥികള്‍ അടങ്ങിയ സംഘമാണ് പഠന യാത്രയുടെ ഭാഗമായികലാമണ്ഡലത്തിലേക്ക്
 എത്തിയത് .അധ്യാപകരായ ഇ.ടി.ഗിരീഷ്‌ കുമാര്‍ .മനോജ്‌ കുമാര്‍ ,ടി.കെ .സതീശന്‍ ,ഷെരീന എന്നിവരും യാത്രയില്‍ പങ്കെടുത്തു .

Sunday 15 January 2012




പൂരങ്ങളുടെ   നാട്ടില്‍  ഇനി കലോത്സവത്തിന്റെ പൂരം ..
യുവ പ്രതിഭകള്‍ മാറ്റുരക്കുന്ന ഉത്സവത്തിനു നമുക്ക് കണ്ണും കാതും പാര്ത്തിരിക്കാം ..
കേരള സ്ക്കൂള്‍ കലോത്സവത്തിന്   ആശംസകള്‍ ..  

Friday 6 January 2012

  സൗഹൃദ  ക്ലബ് ഉദ്ഘാടനംചെയ്തു 

അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍  ശ്രീ.എന്‍.എം.ബഷീര്‍
പൂക്കോട്ടും പാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ  സൗഹൃദ ക്ലബ്    ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം സുദൃട്മാക്കുന്നതിന്റെ  ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്   സൗഹൃദ  ക്ലബ്     . വ്യാപാരി ഹാളില്‍ നടന്ന യോഗം  അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍  ശ്രീ.എന്‍.എം.ബഷീര്‍    ക്ലബ്   ഉത്ഘാടനം ചെയ്തു.ചങ്ങില്‍ പ്രിന്‍സിപ്പാള്‍ ഗിരീശന്‍ അധ്യക്ഷത  വഹിച്ചു. ഫാദര്‍ .ജോണ്‍സന്‍ കുട്ടുകള്‍ക്ക് കരിയര്‍ ക്ലാസ്സും,ബോധവത്കരണ  ക്ളാസും   എടുത്തു. ക്ലബ് കോ.ഒര്ടിനെട്ടെര്‍ എം.അഷറഫ്  പി.ടി.എ പ്രസിഡന്റ്റ് അബ്ദുല്‍ ഹക്കീം ,സീനിയര്‍ അധ്യാപിക സി.പി.സതീ രത്നം ,ഡോ.റോജന്‍ .പി.ജോണ്‍ ,നിസാര്‍ ബാബു,മുഹമ്മദാലി  എന്നിവര്‍ സംബന്ധിച്ചു.

 സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ്  ഹൈസ്ക്കൂള്‍  ഹെഡ് മാസ്റെര്‍ തോമസ്‌ കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു.കേരള മഹിള സമഖ്യ  സൊസൈറ്റി അംഗം കെ.റജ് ല  ക്ലാസ്സെടുത്തു . സൗഹൃദ ക്ലബ്   സബ് കോ.ഒര്ടിനെട്ടെര്‍  ഇ.ടി.ഗിരീഷ്‌ , കെ. പവിത്രന്‍ , എ.മനോജ്‌ കുമാര്‍ ,വിജയ റാണി ,മായ.സി.വിജി    എന്നിവര്‍   സംബന്ധിച്ചു .


Tuesday 3 January 2012



വിജയഭേരി ക്യാമ്പ് 
കെ.പി.ജല്‍സിമീയ
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹൈസ്ക്കൂള്‍ വിഭാഗം വിജയഭേരി ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 30 വരെ സ്ക്കൂളില്‍ നടന്നു .മലപ്പുറം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെര്‍സണ്‍ കെ.പി.ജല്‍സിമീയ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ എന്‍.എം.ബഷീര്‍ അധ്യക്ഷനായിരുന്നു. ഡെപ്യുട്ടി ഹെഡ്മാസ്റെര്‍  ജി .സാബു,പി.ടി.എ പ്രസിഡന്റ്റ് അബ്ദുല്‍ ഹക്കീം എന്നിവര്‍ സംബന്ധിച്ചു.