ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 31 October 2011

                            കേരളപ്പിറവി  ദിന ആശംസകള്‍


 കേരളമെന്നു   കേട്ടാല്‍  തിളയ്ക്കണം 
ചോര  നമുക്ക്  ഞരമ്പുകളില്‍

കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാാജികനും .
മുന്‍ വിദ്യാഭ്യാസ മന്ത്രിയും, ഇപ്പോഴത്തെ   
ഭകഷ്യ - സിവില്‍ സപ്ലൈസ് മന്ത്രിയുമായിരുന്ന     
ടി.എം. ജേക്കബ് (61) സാറിന്‍റെ നിര്യാണത്തില്‍ 
ഞങ്ങള്‍ അനുശോചിക്കുന്നു..
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 29 October 2011


                         വയലാര്‍ രാമവര്‍മ്മ അനുസ്മരണം


       
ശ്രീ.ബാബുകുമാര്‍
കാല്‍പ്പനികതയുടെ സൌന്ദര്യം വാരി വിതറി മലയാള കാവ്യലോകത്തെയും ,നാടക രംഗത്തെയും ,  ചലച്ചിത്ര ഗാനശാഖയും  വിസ്മയിപ്പിച്ച  മലയാളിയുടെ മനസ്സറിഞ്ഞ കവി വയലാര്‍ രാമവര്‍മ്മയെ   പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി മലയാള  സാഹിത്യ കൂട്ടായ്മ്മയായ " മലയാണ്‍മ്മ "അനുസ്മരിച്ചു.വയലാറിന്റെ മുപ്പത്തിയാറാം ചരമദിനമായ  ഒക്ടോബര്‍  27 നോടനുബന്ധിച്ച് 28 നു വെള്ളിയാഴ്ച ഉച്ചയ്ക്ക്  1 മണിക്ക് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ്  സംഗീതാധ്യാപകന്‍  ബാബുകുമാര്‍  ഉദ്ഘാടനം ചെയ്തു .

സദസ്സ് 
സി.മായ ,ബാബുകുമാര്‍ 
വയലാര്‍ രാമവര്‍മയുടെ സിനിമാഗാനങ്ങളും കവിതകളും ഗ്രൂപ്പുകളായി തിരിഞ്ഞ് ആലപിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ കാവ്യമാലിക തീര്‍ത്തു. അനുസ്മരണ പ്രഭാഷണം,     ജീവചരിത്ര വിവരണം എന്നിവ നടത്തി
ശ്യാമള ദേവി 
പ്രിന്‍സിപ്പല്‍ എല്‍.വൈ. സുജ അധ്യക്ഷത വഹിച്ചു. കെ.വി. രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. മനോജ്, ഇ.ടി. ഗിരീഷ്, ടി.കെ. സതീശന്‍, സി. മായ, പി. ശ്യാമളാദേവി, വിഷ്ണുനാഥ്, അശ്വനി, ഉമൈമത്ത് എന്നിവര്‍ പ്രസംഗിച്ചു.






Tuesday 25 October 2011


തിന്മയുടെ അന്ധകാരത്തെ ഇല്ലാതാക്കി   
നന്മയുടെ  വെളിച്ചവുമായി എത്തുന്ന ദീപാവലി .
എല്ലാവര്‍ക്കും ഞങ്ങളുടെ 
നന്മ  നിറഞ്ഞ  ദീപാവലി ആശംസകള്‍




Saturday 22 October 2011

                      ഗ്രാമീണ സൗന്ദര്യം അക്ഷരങ്ങളില്‍ ചാലിച്ച്  മലയാളിക്ക്  സമ്മാനിച്ച  
                           മലയാളത്തിന്റെ പ്രിയ കവിയും ,സിനിമാ ഗാനരചയിതാവുമായ
                                 ശ്രീ.മുല്ലനേഴി നീലകണ്ഠന്‍ സാറിനു 
                                                        ഞങ്ങളുടെ 
                                     ആദരാഞ്ജലികള്‍     


                                            "ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം
                                            ആ ഗന്ധമാവുക നാമെല്ലാം
                                            സ്നേഹമായ് നന്മയായ്
                                            ഈ ലോകം സുന്ദരമാക്കുക നാം"
                       മുല്ലനേഴിയെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 18 October 2011

 അന്ത്യ പ്രണാമം
                               മലയാള സാഹിത്യത്തില്‍ ആധുനികതയുടെ ശൈലീഭാവം
                                          തീര്‍ത്ത കഥയുടെ കാരണവര്‍ക്ക്‌ വിട


മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍  
കാക്കനാടന്‍ സാറിനു
പൂക്കോട്ടുംപാടം ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ  ശ്രദ്ധാഞ്ജലി.
                    
                         കാക്കനാടനെക്കുറിച്ച് കൂടുതലറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക
      
  
                           സംസ്കൃതം പാഠ്യവിഷയം

ലണ്ടന്‍
ഇന്ത്യന്‍പൈതൃകഭാഷ സംസ്കൃതം പഠിക്കാന്‍ ഇവിടെ പോലും ആളെ കിട്ടാതിരിക്കെ, അങ്ങു ലണ്ടനില്‍ സ്കൂളുകളില്‍ സംസ്കൃതവിദ്യാഭാസം സിലബസിന്‍റെ ഭാഗമാക്കുന്നു. ലണ്ടനിലെ സെന്‍റ് ജയിംസ് ജൂണിയര്‍ സ്കൂളിലാണ് സംസ്കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കിടയിലാണു സംസ്കൃതം പഠനം. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, എഡിന്‍ബറോ തുടങ്ങിയ സര്‍വകലാശാലകളില്‍ തുടര്‍ വിദ്യാഭ്യാസത്തിനായി ചേരാനും അവസരമുണ്ട്.
1975 മുതല്‍ ഈ സ്കൂളുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്ക് ഉച്ചാരണം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഇവരി ല്‍ പലരും സംസ്കൃതം നന്നായി അഭ്യസിക്കുന്നുണ്ട്. ശീലിച്ചു തുടങ്ങിയതോടെ, എഴുതാനും വായിക്കാനും മാത്രമല്ല, സംസാരിക്കാന്‍ പോലും വിദ്യാര്‍ഥികള്‍ വൈദഗ്ധ്യം കാണിക്കുന്നു.
വാര്‍ഷിക സംസ്കൃത മത്സരത്തില്‍ ഉപനിഷത്ത് വാക്യങ്ങള്‍ വരെ വിദ്യാര്‍ഥികള്‍ സ്ഫുടമായി ഉച്ചരിക്കുന്നു. സംസ്കൃതം മുഴുവന്‍ തത്വചിന്തയില്‍ അധിഷ്ഠിതമാണ്. അതു കൊണ്ട് ഇതു പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു, സ്കൂളിലെ സംസ്കൃത അധ്യാപകന്‍ വാര്‍വിക് ജെസോപ് പറയുന്നു.
വിദ്യാര്‍ഥികളെ സംസ്കൃത പഠനത്തിനു നിര്‍ബന്ധിക്കാറില്ല. അവരത് ആസ്വദിച്ചു പഠിക്കുന്നു. പ്രാചീന ഭാഷയാണെങ്കില്‍പ്പോലും ഉച്ചാരണം ശുദ്ധമാക്കാന്‍ സംസ്കൃതപഠനം സഹായിക്കുന്നുവെന്നും അധ്യാപകര്‍.

Monday 17 October 2011




                                   പ്രവൃത്തി പരിചയമേള
പൂക്കോട്ടുംപാടം ഗവ .ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന പ്രവൃത്തി പരിചയ മേള കുട്ടികളുടെ കര വിരുതു കൊണ്ട് ശ്രദ്ധേയമായി .പൂ നിര്‍മ്മാണം ,ചിത്ര തുന്നല്‍ ,വെജിറ്റബിള്‍ പ്രിന്റിംഗ് ,മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നം ,ഫാബ്രിക് പെയിന്റിംഗ് ,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം ,വൈദ്യുത  വയറിംഗ് ,ഇലട്രോണിക്സ് ,പാവ നിര്‍മ്മാണം ,നൂല്‍ പാറ്റന്‍ ,തെര്‍മോകോള്‍ ഉല്‍പ്പന്നം എന്നിവയിലാണ് മത്സരങ്ങള്‍ നടന്നത് .


 




Friday 14 October 2011

                          സ്ക്കൂള്‍  കായിക മേള

എല്ലോ ഹൌസിന്റെ ആഹ്ലാദ പ്രകടനം

പൂക്കോട്ടുംപാടം ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക മേള ഒക്ടോബര്‍ 3 ,4 ,തിയ്യതികളില്‍ സ്കൂള്‍ മൈതാനത്തു  നടന്നു.കായിക മേള  അമരമ്പലം ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിവദാസന്‍ ഉള്ളാട്  ഉദ്ഘാടനം ചെയ്തു .ക്ലാസ്സുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍  നടത്തിയ കായിക മേളയില്‍ 'എല്ലോ ഹൗസ് ' ഏറ്റവും കൂടുതല്‍ പോയിന്റുകള്‍  നേടി ഒന്നാമതായി .മത്സരങ്ങള്‍ക്ക്  കായിക അധ്യാപന്‍ അനില്‍ കുമാര്‍ നേതൃത്വത്തില്‍ അധ്യാപകരായ ഉണ്ണികൃഷ്ണന്‍ ,പി .സി.നന്ദകുമാര്‍ ,രഘുവീര്‍ രാമകൃഷ്ണന്‍ ,മനോജ്‌ കുമാര്‍ ,റോജന്‍ .പി. ജോണ്‍  തുടങ്ങിയവര്‍ രംഗത്തിറങ്ങി .




Tuesday 4 October 2011

എന്‍.എസ്.എസ്.ഏകദിന ക്യാമ്പ്‌
      ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍ .എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടം ചെട്ടിപാടം കുംഭാര കോളനിയില്‍ ശുചീകരണവും ,ബോധവല്‍ക്കരണവും നടത്തി.തുടര്‍ന്ന് യൂണിറ്റ് അംഗങ്ങള്‍ക്കായി കേരള പോലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.അലവി നിയമ ബോധവല്‍ക്കരണ ക്ലാസ് എടുത്തു .നൂറു കുട്ടികള്‍ പങ്കെടുത്ത ഏകദിന ക്യാബ് അമരമ്പലം പഞ്ചായത്ത് അംഗം പി.വി.സിന്ധു പാര്‍ഥസാരഥി ഉദ്ഘാടനം ചെയ്തു .ക്യാമ്പ്‌ ഓഫീസര്‍ കെ.പവിത്രന്‍ ,അധ്യാപകരായ ഇ .ടി.ഗിരീഷ്‌ .ദിപു പൊയ്കയില്‍ ,വിജി ,ആഷ്‌ലി ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
കൂടുതല്‍ ഫോട്ടോകള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക .