ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 21 December 2011

 എന്‍ . എസ്.എസ്   സപ്തദിന ക്യാമ്പ് 

 പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍ . എസ്.എസ്   സപ്തദിന ക്യാമ്പ്  ഡിസംബര്‍ 26  മുതല്‍ ജനുവരി  1 വരെ പൂക്കോട്ടുംപാടം പറമ്പ ഗവ.യു.പി.സ്കൂളില്‍ നടന്നു   .പ്രദേശത്തിന്റെ സാമൂഹ്യ പാശ്ചാത്തമേഖലകളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതില്‍  വിദ്യാര്‍ഥികളുടെ പങ്കു  നിര്‍ണ്ണയിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളാണ് .ക്യാബില്‍ നടന്നത് .അമരമ്പലം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീ.എന്‍ .എം .ബഷീര്‍ ഉദ്ഘാടനം ചെയ്തു .പി.ടി.എ .പ്രസിഡന്റ്  എം .അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ എ .ഗിരീശന്‍ ആമുഖപ്രഭാഷണം നടത്തി 

.കൃഷി കൂട്ടം  അറിവിനും ,നിറവിനും .,മാലിന്യമുക്ത ഗ്രാമം ,ആരോഗ്യരംഗം ,സാമൂഹ്യ സദസ്സ് ,മാധ്യമ സെമിനാര്‍ ,യുവജന സദസ്സ്,പരിസ്ഥിതി സദസ്സ്.മുഖാമുഖം  തുടങ്ങിയ വിവിധ പരിപാടികള്‍ ക്യാമ്പില്‍ അരങ്ങേറി . .വിദ്യാര്‍ഥികളില്‍ സാമൂഹ്യ ബോധം വളര്‍ത്തിയെടുക്കുകയും ,സമൂഹത്തില്‍ ഉത്തമ പൌരന്മാരാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്  സ്കൂളുകളില്‍ എന്‍ .എസ് ,എസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് .സ്കൂളില്‍ നിന്നും എന്‍ .എസ് ,എസ്  വാളണ്ടിയെഴ്സ്  ആയി തെരഞ്ഞെടുക്കപ്പെട്ട  പ്ലസ്‌  വണ്‍ ഒന്നാം വര്ഷം ക്ലാസ്സിലെ   അമ്പതു വിദ്യാര്‍ഥികളാണ്  ക്യാമ്പില്‍ പങ്കെടുത്തത് . പ്രോഗ്രാം കോ.ഓര്‍ടിനെട്ടെര്‍ കെ.പവിത്രന്റെ    നേതൃത്വത്തില്‍ അധ്യാപകരും   രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു.



Wednesday 7 December 2011

                ഭോപ്പാല്‍ ദുരന്ത ദിന റാലി നടത്തി 
പൂക്കോടുംപാടം ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എന്‍. എസ് .എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭോപ്പാല്‍ ദുരന്ത ദിന റാലി നടത്തി.സ്ക്കൂളില്‍ നിന്നാരംഭിച്ച റാലി പൂക്കോട്ടുംപാടം പട്ടണത്തില്‍ പര്യടനം നടത്തി പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.സമാപന യോഗത്തില്‍  പരിസ്ഥിതി   പ്രവര്‍ത്തകനായ എന്‍.എന്‍. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി .പ്രോഗ്രാം ഓഫീസര്‍ കെ.പവിത്രന്‍ അധ്യക്ഷത വഹിച്ചു .അധ്യാപകരായ കെ.അഷറഫ്,ദീപു പൊയ്കയില്‍ ,ഫാസില്‍ എന്നിവര്‍ സംസാരിച്ചു .വളണ്ടിയര്‍ ക്യാപ്ടന്‍ പി.കെ.വിവേക് ,മൊഹ്സിന .കെ,എന്നിവര്‍ നേതൃത്വം നല്‍കി .