ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 29 October 2014

പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി 
സ്ക്കൂള്‍ കലോത്സവം

 
 കുമാരി പാര്‍വ്വതികൃഷ്ണ 


 പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കലോത്സവത്തിനു തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവം നാളെ സമാപിക്കും. പി ടി എ പ്രസിഡന്റ് വി.പി. അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, സിനിമ, സീരിയല്‍ താരവുമായ കുമാരി പാര്‍വ്വതികൃഷ്ണ  കലോത്സവം ഉദഘാടനം ചെയതു.വേദിയില്‍ പ്രധാന അദ്ധ്യാപകന്‍ തോമസ് കെ എബ്രഹാം,പ്രിന്‍സിപ്പാള്‍ ഗിരീശന്‍,പി ടി എ അംഗങ്ങളായ പി.രാമന്‍,കെ.കരീം,ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രെസ് റഹിയ ബീഗം, സ്റ്റാഫ്‌ സെക്രട്ടറി എം.മുഹമ്മദ്‌ ,സി.പി.സതീരത്നം തുടങ്ങിയവര്‍ പ്രസംഗിച്ചു .

ഐശ്വര്യ 

അജയ് ദേവ്  പി.എസ് 

ആരതി ബൈജു 

സഞ്ജയ 

 
  സ്ക്കൂൾ തെരഞ്ഞെടുപ്പ്
 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ തെരഞ്ഞെടുപ്പു ജനാധിപത്യ രീതിയിൽ നടന്നു.അധ്യാപകരായ വി.പി.സുബൈർ ,കെ.അബ്ദുൽ അസീസ്‌ ,എം.മുഹമ്മദ്‌,തുടങ്ങിയർ നേതൃത്വം നല്കി 

കായികമേളയ്ക്ക് തുടക്കമായി



പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ കായികമേളയ്ക്ക് തുടക്കമായി.സെപ്റ്റംബര്‍30, ഒക്ടോബര്‍1 എന്നീ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായികമേള പി.ടി.എ പ്രസിഡന്റ് വി.പി.അഷറഫ്‌ ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ എ .ഗിരീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ അബ്രഹാം ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് റഹിയ ബീഗം,സി.പി.സതീരത്നം ,പി.ടി.എ അംഗം പി.രാമന്‍ സ്റ്റാഫ്‌ സെക്രട്ടറി എം.മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. അഞ്ചു ഗ്രൂപ്പുകളില്‍ നിന്നായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.കായിക മേളയ്ക്ക് കായിക അദ്ധ്യാപകന്‍ അനില്‍കുമാര്‍,അധ്യാപകരായ എ.മനോജ്‌ കുമാര്‍ ,സിദ്ദിക്ക് ഹസ്സന്‍, കെ.സുരേഷ്,മിനി തെരേസ്സ ,ഷീന ഗിരീഷ്‌ ,ജില്‍സമ്മ തോമസ്‌ ,സി.മായ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി .


                              ഓണാസദ്യ 
 
 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ  ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ഓണ സദ്യയിൽ നിന്നും 





 ഓണാഘോഷം
 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ  ഒനാഘോഷത്തോടനുബന്ധിച്ചു  ഓണപ്പൂക്കള മത്സരം ,കസേര കളി .വടംവലി മത്സരം എന്നിവ നടത്തി.ഹൈസ്ക്കൂൾ വിഭാഗം 35 ക്ലാസ്സുകളിൽ നിന്നും ഹയർ  സെക്കണ്ടറി വിഭാഗത്തിൽ നിന്നും 12 ക്ലാസ്സുകളിൽ നിന്നുമായി 47 പൂക്കളം തീർത്തു .അധ്യാപകരായ അനിൽകുമാർ ,എം.കെ.സിന്ധു.ഏലിയാമ്മ ,ജില്സ തോമസ്‌ ,ഇ.ഉണ്ണികൃഷ്ണൻ ,എം.മുഹമ്മദ്‌, പി,സി,നന്ദകുമാർ വി.പി.സുബൈര്,ഷീന ഗിരീഷ്‌ എന്നിവർ നേതൃത്വം നല്കി.



പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓണപ്പൂക്കള മത്സരത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം 
ഒന്നാം സ്ഥാനം നേടിയ പൂക്കളം 10 C

 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓണപ്പൂക്കള മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഒന്നാം സ്ഥാനം നേടിയ പൂക്കളം H2B
 ബോധവത്കരണ ക്ളാസ് 
 
 മെഡിക്കല്‍ ഓഫീസര്‍ ഡോ.സബിത റോസ്

   
 പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.അമരമ്പലം ഗ്രാമപഞ്ചായത്ത് ആരോഗ്യക്ഷേമകാര്യവികസന സമിതി അധ്യക്ഷന്‍ ടി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സബിത റോസ് "മഴക്കാല രോഗങ്ങളും പ്രതിവിധികളും"എന്ന വിഷയത്തില്‍ ക്ളാസെടുത്തു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കെ അബ്രഹാം,പി ടി എ പ്രസിഡണ്ട് വി.പി.അഷ്റഫ്,ഏലിയാമ്മ ടീച്ചര്‍ ,റഹീയ ബീഗം, എം,മുഹമ്മദ്,കെ.സുരേഷ് ,ഷീബ എന്നിവര്‍ സംസാരിച്ചു.
                       ചാന്ദ്ര ദിനം ആചരിച്ചു


പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആചരിച്ചു. സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.അബ്രഹാം മുഖ്യപ്രഭാഷണം നടത്തി..കൊളാഷ് മത്സരം, പ്രശ്നോത്തരി, വീഡിയോ   പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.എസ് ആര്‍ ജി കണ്‍വീനര്‍ കെ.സുരേഷ്, ഷീന ഗിരീഷ്‌ ,എന്‍.സജിത,കെ.ഉസ്മാന്‍കോയ എന്നിവര്‍ നേതൃത്വംനല്‍കി.


 സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ,
ലീഗല്‍ ലിറ്ററസി ക്ലബിന്റെയും 
ഉദ്ഘാടനം



പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ,ലീഗല്‍ ലിറ്ററസി ക്ലബിന്റെയും ഉദ്ഘാടനം ജുവൈനല്‍ ജസ്റ്റിസ്‌ അഡ്വ.ശരീഫ്‌ ഉള്ളത്ത്‌ നിര്‍വഹിച്ചു.അഡ്വ സമീര്‍ മച്ചിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ അബ്രഹാം അധ്യക്ഷത വഹിച്ചു.അധ്യാപകരായ കെ.വി.രാജന്‍ ,സ്റ്റാഫ്‌ സെക്രട്ടറി എം.മുഹമ്മദ്‌ ,അബ്ദുല്‍ അസീസ്‌ ,വി.പി.സുബൈര്‍ ,കെ.രത്നകുമാര്‍ ,പി.ടി.എ പ്രസിഡന്റ് വി.പി.അഷറഫ്‌ എന്നിവര്‍ സംസാരിച്ചു .


സംസ്കൃത ദിനം ആചരിച്ചു

  ശ്രാവണ പൂര്‍ണ്ണിമയോടനുബന്ധിച്ച് പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സംസ്കൃതം ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സംസ്കൃത വാരാചരണം നടത്തി .സമാപന ദിനം അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് തനൂജ ആതവനാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു. റിട്ട.സംസ്കൃത അധ്യാപന്‍ ഓ.ഗംഗാധരന്‍ മാസ്റര്‍ സംസ്കൃത ദിന സന്ദേശം നല്‍കി .ചലച്ചിത്ര പിന്നണി ഗായകന്‍ പ്രമോദ്‌ നിലമ്പൂര്‍ വിശിഷ്ട അതിഥിയായിരുന്നു. പ്രധാന അദ്ധ്യാപകന്‍ തോമസ്‌ കെ.എബ്രഹമിനെ ക്ലബ്‌ സെക്രട്ടറി ആര്‍ അയന സ്നേഹോപഹാരം നല്‍കി ആദരിച്ചു. അജിത്‌.കെ.എസ് സംസ്കൃത ദിന പ്രതിഞ്ജ ചൊല്ലികൊടുത്തു.അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് വി.പി.അഷറഫ്‌ അധ്യക്ഷത വഹിച്ചു.വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ഡെപ്യൂട്ടി ഹെഡ്‌ മിസ്ട്രസ് റഹീയ ബീഗം,അധ്യാപകരായ ടി.കെ.സതീശന്‍,കെ.സുരേഷ് ,കെ.അബ്ദുല്‍ അസീസ്,ക്ലബ്‌ സെക്രട്ടറി ആര്‍.അയന എന്നിവര്‍ പ്രസംഗിച്ചു .