ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Saturday 30 June 2012

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 
പഠനോപകരണങ്ങള്‍ നല്‍കി

പൂക്കോട്ടുംപാടം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മേശയും കസേരയും വിതരണം ചെയ്തത്. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.അബ്ദുള്‍ ഹക്കീം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തനൂജ ആതവനാട്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ശിവദാസന്‍ ഉള്ളാട്, പഞ്ചായത്ത് അംഗങ്ങളായ എം.എം.കൃഷ്ണന്‍കുട്ടി, വി.കെ.അബ്ദു, ആര്‍.ശ്രീരംഗനാഥന്‍, ചെറുവള്ളിക്കല്‍ കദീജ, അടുക്കത്ത് ആസ്യ, പ്രിന്‍സിപ്പല്‍ എ.ഗിരീശന്‍, പ്രധാനാധ്യാപകന്‍ കെ.വി.രാജന്‍, ജോണ്‍.വി.ജോണ്‍, സി.പി.സുബ്രഹ്മണ്യന്‍, കെ.ഹരിദാസന്‍, ജോണ്‍ ചെറിയാന്‍, രഘുവീര്‍ രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:   Malappuram District News.

Friday 22 June 2012

 വിദ്യാരംഗം കലാസാഹിത്യ വേദി
പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂര്‍ എ.ഇ.ഒ. പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാജന്‍, ജി. സാബു, കെ. രത്‌നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
 പരീക്ഷാഭവന്‍ അദാലത്ത്  
പരീക്ഷാഭവന്റെ പ്രത്യേക അദാലത്ത് ജൂണ്‍ 30ന് രാവിലെ 10ന് മലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ജനനത്തീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിക്കുക. തിരുത്തലിന് ആവശ്യമായ രേഖകള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഖേന നല്‍കണം. അപേക്ഷാഫോമുകള്‍ keralapareekshabhavan.in ല്‍ ലഭിക്കും.

Tuesday 19 June 2012


 വായന തുടങ്ങി: ഇനി ഒരാഴ്ച്ച വായന വാരം 




എം ,മുഹമ്മദ മാസ്റെര്‍ 
കെ .വി.രാജന്‍ മാസ്റര്‍ 










  വായന ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പൂക്കോട്ടുംപാടം സ്ക്കൂളില്‍  പ്രത്യേക അസംബ്ലികൂടി. പ്രധാന അദ്ധ്യാപകന്‍ കെ.വി. രാജന്‍ മാസ്റെര്‍ വായന ദിനത്തിന്റെ പ്രസക്തിയെ പറ്റി മുഖ്യ പ്രഭാഷണം നടത്തി.അധ്യാപകരായ രാജന്‍, രഘുവീര്‍ രാമകൃഷ്ണന്‍, രത്നകുമാര്‍, മുഹമ്മദ്‌, ജി.സാബു, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ വായനദിന പ്രതിജ്ഞയെടുത്തു.വായന വാരത്തില്‍ വിവിധ പരിപാടികള്‍  അരങ്ങേറും.

സ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ നികത്താന്‍ അനുമതി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇക്കൊല്ലം അധ്യാപകരുടെ മരണം, രാജി, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് എന്നിവമൂലമുണ്ടാകുന്ന ഒഴിവുകള്‍ നികത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കുട്ടികളുടെ യു.ഐ.ഡി. എടുത്തശേഷം അവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ്ഫികേ്‌സഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് എല്ലാ സ്‌കൂള്‍ കുട്ടികളുടെയും യു.ഐ.ഡി. എടുക്കുന്നതിനായി ഐ.ടി.അറ്റ് സ്‌കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യാപകരെ നിയമിക്കുന്നതിന് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത മാനദണ്ഡമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.ടി.ഇ.ടി, നെറ്റ്, സെറ്റ് എന്നിവ പാസായിട്ടുള്ളവരും എം.ഫില്‍ പി.എച്ച്ഡി. യോഗ്യതയുള്ളവരും ടെറ്റ് പാസാകേണ്ടതില്ല. സ്ഥിരനിയമനത്തിനായി ടെറ്റ് യോഗ്യതയുള്ള അധ്യാപകര്‍ ലഭ്യമാകുന്നതുവരെ ദിവസവേതനാടിസ്ഥാനത്തില്‍ ടെറ്റ് പാസ്സാകാത്തവരെ നിയമിക്കാവുന്നതാണ്.

Monday 18 June 2012


മഴ പെയ്യുന്നത് കാണാന്‍ തന്നെ ഒരു രസമാണ്.ഒന്ന് നനയുകയും ചെയ്താലോ ബഹു രസം.സ്ക്കൂളിലെത്തുന്ന മഴക്ക് ഒരു പ്രത്യേക രസമുണ്ട്.രാവിലെ പെരും മഴയത്ത് നനഞ്ഞു ഒട്ടി വരുമ്പോള്‍ മാഷിന്റെ ചോദ്യത്തിനു ഉത്തരം കാണാനാവാതെ നില്‍ക്കുമ്പോള്‍ കിട്ടുന്ന ചൂരല്‍ സമ്മാനം.വേദന മാറാന്‍ കുറച്ചു നേരം ആ മഴ നോക്കി നിന്നാല്‍ ഒരാശ്വാസമാണ്.പിന്നെ സ്ക്കൂള്‍  വിടുമ്പോഴു എത്തും പെരുമഴ.മൂന്നും,നാലും പേരുമായി ഒരു കുടയില്‍ മഴ ആസ്വദിച്ചു പോവാന്‍ ആ ബാല്യത്തിനു മാത്രമ്മേ കഴിയൂ.പൂക്കോട്ടുംപാടം സൂളില്‍ മഴ പെയ്തപ്പോള്‍   പകര്‍ത്തിയ ഒരു ദൃശ്യം ..

പ്ലസ്‌ സ്ടു പരീക്ഷകള്‍ക്ക് ഇനി പുതിയ സോഫ്റ്റ്‌വെയര്‍

മലപ്പുറം: വരാനിരിക്കുന്ന പ്ലസ്ടു പ്രധാന പരീക്ഷയ്ക്കും സേ പരീക്ഷയ്ക്കും പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചു. നിലവിലുള്ള സ്വകാര്യ സോഫ്റ്റ്‌വെയര്‍ ഒഴിവാക്കേണ്ടിവന്നതാണ് കാരണം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) വഴിയുള്ള സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക. എന്നാല്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ്ടു സേ പരീക്ഷയുടെ ക്രമീകരണങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഇല്ലാതെ നടത്താന്‍ തീരുമാനിച്ചത് അധ്യാപകരെ ആശങ്കയിലാക്കുന്നുണ്ട്. പ്ലസ്‌വണ്‍ പ്രവേശനവും സേ പരീക്ഷയും ക്ലാസും നടക്കുന്നതിനാല്‍ കൃത്യസമയത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് സംശയം.

അഞ്ചുവര്‍ഷത്തിലേറെയായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടപടികള്‍ തയ്യാറാക്കുന്നത് 'എച്ച്.എസ്.ഇ മാനേജര്‍' എന്ന സ്വകാര്യ സോഫ്റ്റ്‌വെയറാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉടമകള്‍ ഇത്തവണ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഡയറക്ടറേറ്റിന് കഴിയാത്തതാണ് പുതിയ നീക്കത്തിന് കാരണം.

വിദ്യാര്‍ഥികളുടെ ഇരിപ്പിട ക്രമീകരണം, ഹാജര്‍ ഷീറ്റ്, പരീക്ഷാഡ്യൂട്ടി ക്രമീകരണം, സി.വി കവര്‍ തയ്യാറാക്കല്‍, പരീക്ഷാജോലി ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തിയിരുന്നത് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്.

അഞ്ഞൂറിലധികം പരീക്ഷാകേന്ദ്രങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ സേ പരീക്ഷ എഴുതുന്നുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും ഇത്തവണ സേ പരീക്ഷ നടത്തുന്നുമുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ഇംഗ്ലീഷ് പരീക്ഷയാണ് ആദ്യം. ഇതിനൊപ്പം പ്രവേശന ജോലികൂടി ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ അനുവദിക്കാത്തതിനാല്‍ അധ്യാപകര്‍ക്ക് ജോലി ഇരട്ടിയായിരിക്കും.

Thursday 7 June 2012


പരിസ്ഥിതി ദിനം ആചരിച്ചു 

   
   പൂക്കോട്ടും പാടം ഗവ.ഹയര്‍ സെക്കണ്ടറി  സ്ക്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.കുട്ടികള്‍  സ്ക്കൂള്‍ പരിസരം വൃത്തിയാക്കി.വൃക്ഷ തൈകള്‍ നട്ടു.പ്രിന്‍സിപ്പാള്‍ ഗിരീശന്‍ മാസ്റെര്‍, എന്‍.എസ്.എസ്  കോ-ഓര്‍ഡിനെറ്റര്‍ കെ.പവിത്രന്‍, ഇ.ടി.ഗിരീഷ്‌,എ .മനോജ്‌  എന്നിവര്‍ നേതൃത്വം നല്‍ക.

Saturday 2 June 2012

 പുതു അധ്യയന വര്‍ഷത്തില്‍   വിദ്യാലയത്തിൽ പ്രവേശിക്കുന്ന


എല്ലാവര്‍ക്കും ഹൃദയംഗമമായ
  നവ അധ്യയനവര്‍ഷാശംസകള്‍

Friday 1 June 2012

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും  
അക്ഷര മുറ്റത്തേക്ക്  3.3ലക്ഷം കുരുന്നുകള്‍

തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ഏകദേശം 3,30,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം തേടുന്നത്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.

ജില്ലാ, ഉപജില്ല, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും തിങ്കളാഴ്ച പുസ്തകം നല്‍കും.

സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരണം നാല് മാസത്തിന് ശേഷമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. യു.ഐ.ഡി പ്രകാരം ഉള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടതിനാലാണിത്. പ്രാഥമിക കണക്ക് അറിയാന്‍ 10 ന് കുട്ടികളുടെ കണക്കെടുക്കും. അത് പഴയ തലയെണ്ണല്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വര്‍ഷം പി.ടി.എ ശാക്തീകരണ വര്‍ഷമായി വിദ്യാഭ്യസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ധാര്‍മിക നിലവാരം വളര്‍ത്തുന്നതിനുമായി സ്‌കൂളുകളില്‍ ധര്‍മ സേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടുന്നതായിരിക്കും ധര്‍മസേനയുടെ യൂണിറ്റ്. ഓരോ പഞ്ചായത്തിലും ഇതിനായി ക്ഷേമകാരികള്‍ എന്നറിയപ്പെടുന്ന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ പരിശീലനം നല്‍കും.
വിദ്യാര്‍ഥികള്‍ക്കിടയിലെ ധൂര്‍ത്തും ആഡംബര ഭ്രമവും ഇല്ലാതാക്കാനും ധര്‍മസേന പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം രക്ഷിതാക്കളെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക.
സ്‌കൂളുകളിലെ വിവരം ശേഖരിക്കാനും പ്രശ്‌ന പരിഹാരത്തിനുമായി വിദ്യാഭ്യസ മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡസ്‌ക് പ്രവര്‍ത്തിക്കും. 'സ്‌നേഹസ്​പര്‍ശം' എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രി എല്ലാ പി.ടി.എ പ്രസിഡന്റുമാര്‍ക്കും അയയ്ക്കുന്ന കത്തിലൂടെയും അവയ്ക്ക് ലഭിക്കുന്ന മറുപടിയിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.
രക്ഷാകര്‍ത്താക്കള്‍ക്കായി 'പഠിപ്പിക്കുക രക്ഷിക്കുക' എന്ന കൈപ്പുസ്തകം പ്രവേശനോത്സവ ദിവസം പുറത്തിറക്കും. പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.