ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 31 July 2013

സാമൂഹികശാസ്ത്ര ക്ലബ്ബ് 

 


പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹികശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി. ഡയറ്റ് ഫാക്കല്‍റ്റി ബാബുവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ തോമസ്.കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. ക്ലബ്ബ് കണ്‍വീനര്‍ അബ്ദുള്‍ അസീസ്, കെ.വി. രാജന്‍ , വി.പി. സുബൈര്‍ , എയ്ഞ്ചല്‍ മേരി, എം. മുഹമ്മദ്, ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.

 ഡയറ്റ് ഫാക്കല്‍റ്റി ബാബുവര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു 




 ജനയുഗം ദിനപത്രം വിതരണം ചെയ്തു 


ജനയുഗം ദിനപത്രം പൂക്കോട്ടുംപാടം സ്കൂളില്‍ പത്രങ്ങള്‍ നല്‍കി തുടങ്ങി. പി.ടി.എ ഭാരവാഹി ഹരിദാസന്‍ കുന്നുമ്മല്‍ പത്രവിതരണം നടത്തി ഉദ്ഘാടനംചെയ്തു.ചടങ്ങില്‍ ഉപ പ്രധാന അദ്ധ്യാപകന്‍ കെ.രാജന്‍ അധ്യക്ഷത വഹിച്ചു .

Tuesday 23 July 2013

 
 സ്‌കൂളില്‍ 
ചാന്ദ്രദിനാഘോഷം
പൂക്കോട്ടുംപാടം സ്കൂളില്‍ ചാന്ദ്രദിനാഘോഷം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കായി  ബഹിരാകാശ വാര്‍ത്തകളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ആല്‍ബം നിര്‍മാണം, ചാര്‍ട്ട് നിര്‍മാണം, ബഹിരാകാശ ക്വിസ് എന്നിവ നടത്തി. 




വിജയവഴി ഒരുക്കാന്‍
അമ്മ സദസ്സ്‌ 


ഗ്രാമപ്പഞ്ചായത്തംഗം പി.വി. സിന്ധു ഉദ്ഘാടനംചെയ്യുന്നു 

മക്കളെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അമ്മസദസ്സ് ഒരുങ്ങുന്നു. വിജയഭേരി പദ്ധതിയുടെ ഭാഗമായാണ് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ അമ്മമാര്‍ ഒത്തുചേര്‍ന്നത്. പഠനസാഹചര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പഠനരീതിയെക്കുറിച്ചും അമ്മമാരില്‍ അവബോധമുണ്ടാക്കുന്നതിനുള്ള പരിശീലനങ്ങളാണ് നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. നിലമ്പൂര്‍ ബി.ആര്‍ .സി ട്രെയിനര്‍ എം.പി. ഷീജ ക്ലാസ്സെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം പി.വി. സിന്ധു ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ തോമസ്. കെ. എബ്രഹാം അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.ടി. ഹുസൈന്‍ , കെ. ഹരിദാസന്‍ , കെ.വി. രാജന്‍ , വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍വി.പി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍ ബി.ആര്‍ .സി ട്രെയിനര്‍ എം.പി. ഷീജ ക്ലാസ്സെടുക്കുന്നു


  അമ്മസദസ്സ്


Tuesday 9 July 2013

 അനുമോദനങ്ങള്‍ 
ജി.സാബു
 പുകസ യുടെ മലപ്പുറം ജില്ല ചെറുകഥ മത്സരത്തില്‍ പൂക്കോട്ടുംപാടം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ മലയാളം അദ്ധ്യാപകന്‍ ജി.സാബു എഴുതിയ "ഇത്രമാത്രം" എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.സാബു മാസ്റര്‍ അഭിനന്ദനങ്ങള്‍ .