ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

NEWS

             
പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അരക്കോടി രൂപ നല്‍കും -മന്ത്രി ആര്യാടന്‍
Posted on: 22 Jul 2012


പൂക്കോട്ടുംപാടം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം പൊറുതിമുട്ടുന്ന പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അരക്കോടി രൂപ നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. 10 ക്ലാസ്സ് മുറികളുള്ള കെട്ടിടം പണിയുന്നതിന് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗത്തിലായി 2300ലധികം കുട്ടികള്‍ പഠിക്കുന്ന പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പരിമിതി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി രക്ഷാകര്‍ത്തൃസമിതി നിര്‍മിച്ച ലാബ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.പി. ജല്‍സീമിയ, ജില്ലാപഞ്ചായത്ത് അംഗം പി. ഖാലിദ്, ടി.എ. ശിവദാസന്‍ ഉള്ളാട്, എം.എം. കൃഷ്ണന്‍കുട്ടി, പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍, തോമസ്.കെ. അബ്രഹാം, എന്‍.എ. കരീം, വി.പി. അബ്ദുള്‍കരീം, കെ.എന്‍. പ്രസന്നന്‍, പി.ടി. ഉമ്മര്‍, സി.പി. സുബ്രഹ്മണ്യന്‍, എന്‍. അബ്ദുള്‍ മജീദ്, എം.ടി. ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
  

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍

                                                                  കെ.ആര്‍.സേതുരാമന്‍

ആലപ്പുഴ: 2012 ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ 11,113 വിദ്യാര്‍ഥികളുടെ വര്‍ധനയുണ്ട്. റഗുലര്‍വിഭാഗത്തില്‍ 4,70,000 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 4,58,887 ആയിരുന്നു. ഗള്‍ഫ് മേഖലയില്‍ 10 ഉം ലക്ഷദ്വീപില്‍ 9 ഉം ഉള്‍പ്പെടെ 2758 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുളളത്. വെളളിയാഴ്ചകളില്‍ പരീക്ഷകള്‍ ഇല്ല. എന്നാല്‍, ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. മോഡല്‍ പരീക്ഷ ഫിബ്രവരി 13 മുതല്‍ 21 വരെയാണ് ക്രമീകരിച്ചിട്ടുളളത്.

ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 22 മുതല്‍ മാര്‍ച്ച് 5 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനാണ് തീരുമാനം. ഇതുവരെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 26-ന് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തില്‍ ഈ പരീക്ഷയും നടത്തും.

ചോദ്യപ്പേപ്പറുകള്‍ മാര്‍ച്ച് 1, 2, 3 തീയതികളിലായി ചീഫ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തില്‍ തരംതിരിച്ച് ദേശസാത്കൃത ബാങ്കുകളിലും ട്രഷറികളിലുമായി സൂക്ഷിക്കും. പരീക്ഷാദിവസം രാവിലെ ഇവ സ്‌കൂളുകളില്‍ എത്തിക്കും. 25000-ഓളം അധ്യാപകരെയാണ് ഇന്‍വിജിലേഷന്‍ ജോലിക്കായി നിയോഗിക്കുക. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 54 ക്യാമ്പുകളിലായി രണ്ടുഘട്ടങ്ങളിലായിട്ടാണ് നടക്കുക. ഒന്നാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെയും രണ്ടാംഘട്ടം 9 മുതല്‍ 20 വരെയുമാണ്. 13,000 ഓളം അധ്യാപകരെയായിരിക്കും മൂല്യനിര്‍ണയത്തിനായി നിയോഗിക്കുക. മൂല്യനിര്‍ണയത്തിന് മുന്നോടിയായിട്ടുളള സ്‌കീംഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 27, 28, 29, 30 തീയതികളിലായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടക്കും. ഉത്തരസൂചികകള്‍ക്കുളള അവസാനരൂപം നല്‍കുക ഈ ക്യാമ്പുകളിലായിരിക്കും.



             സ്‌കൂള്‍ കലോത്സവം : ലോഗോ
  തൃശ്ശൂരില്‍ ജനവരി 16 മുതല്‍ 22 വരെ നടക്കുന്ന 52-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ലോഗോ ഏറ്റുവാങ്ങി. പാലക്കാട്, കോഴിപ്പാറ ഗവ.ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ എന്‍.വി.കൃഷ്ണന്‍കുട്ടിയാണ് ലോഗോ രൂപകല്‍പന ചെയ്തത്. സ്വാഗതസംഘം ഓഫീസ് തൃശ്ശൂര്‍ ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ തൃശ്ശൂര്‍ മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്തു.




 
                          ക്രിസ്മസ് പരീക്ഷ 14 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14 മുതല്‍ 23 വരെ നടക്കും. ടൈംടേബിള്‍ അതതു സ്‌കൂളുകളില്‍നിന്നും ലഭിക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകളിലെ ചോദ്യപേപ്പര്‍ എസ്.എസ്.എ. വഴി അച്ചടിച്ചുനല്‍കും. ഇതിനായി ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.

9, 10 ക്ലാസ്സുകളിലെ ചോദ്യപേപ്പര്‍ നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം 'ഡയറ്റ്' പ്രിന്‍സിപ്പല്‍മാര്‍ക്കും ഡി.ഡി.മാര്‍ക്കുമായിരിക്കും. ആര്‍.എം.എസ്.എ. ഫണ്ട് ഉപയോഗിച്ചായിരിക്കും ഇവ അച്ചടിക്കുക. എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ബാങ്ക് അപ്‌ലോഡ് ചെയ്ത് ഇതിനുള്ള സൗകര്യം ഒരുക്കും.

മലയാളം ഒന്നാംഭാഷയായി നിര്‍ബന്ധമായും സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന നിര്‍ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ നല്‍കും. നേരത്തെ ഇതിനുള്ള ഉത്തരവുകള്‍ ഇറക്കിയിരുന്നെങ്കിലും സ്‌കൂളുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കാതിരുന്നതുമൂലം നടപ്പായില്ല.

ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സംബന്ധിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.



                     പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട
 
cbseപത്താം ക്ലാസ് പരീക്ഷ ഇനി നിര്‍ബന്ധമായി എഴുതേണ്ടതില്ല. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ആയിരിക്കും ഇനി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോധിക്കുക. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബാല്‍ അറിയിച്ചതാണ് ഈ കാര്യം.



വര്‍ഷാവസാനത്തിലെ പരീക്ഷ കുട്ടികളില്‍ ഉളവാക്കുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഏറെ നാളായി ഇന്ത്യയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും രക്ഷിതാക്കള്‍ക്കിടയിലും ചര്‍ച്ച നടന്നു വരികയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും മറ്റും ഉള്ള സംഭവങ്ങള്‍ ഇത്തരം ഒരു നീക്കത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യ ഒട്ടാകെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണിതെന്ന് മന്ത്രി അറിയിച്ചു. സി. ബി. എസ്. ഇ. സ്ക്കൂളുകളിലാണ് തല്‍ക്കാലം ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കുക. A+, A, B, C, D, E എന്നീ ഗ്രേഡുകളാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.



പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ പത്താം ക്ലാസില്‍ നിന്നും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാം. എന്നാല്‍ പത്താം ക്ലാസ് വരെ മാത്രമുള്ള സ്ക്കൂളുകള്‍ക്ക് പരീക്ഷ നടത്താം എന്നും മന്ത്രി വിശദീകരിച്ചു.

Rashtriya Sanskrit Sansthan 2011     Scholarships     for Sanskrit students

this resources contain information about 2011 Sanskrit scholarship. 
Sanskrit Sansthan run by the Government of India, Ministry of Human 
Resource Development for the preservation and development of the sanskrit. 
Scholarships are provided for Students learning sanskrit.

Granting of Sanskrit Sansthan scholarship 2011



1.9th and 10th classes or equivalent courses with Sanskrit as a paper of least 100 marks.

Eligibility:
Candidate must have passed the previous examination of the respective class with a minimum of 60% marks in Sanskrit.

Scholarship Amount: Rs.250/- per month.

2.11th & 12th classes with Sanskrit as a paper of at least 100 mark.

Eligibility:
Candidate must have passed the previous examination of the respective class with a minimum of 60% marks in Sanskrit.

Scholarship Amount: Rs.300/- per month.

3.Shastri / Graduation / B.A./B.A.(Hons.) and equivalent course of three years duration with Sanskrit as a subject of at least 100 marks.

Eligibility:
Candidate must have passed Plus 2 level examination with a minimum 60% marks or equivalent in the aggregate and also in Sanskrit.

Scholarship Amount: Rs.400/- per month.

4.Acharya Degree in Sanskrit and its equivalent Post-Graduation Degree

Eligibility:
Candidate must have passed Graduation with at least 60% marks in the aggregate in Sanskrit.

Scholarship Amount: Rs.500/- per month.

5.Vidyavaridhi / Ph.D. and equivalent in Sanskrit.

Eligibility:
Candidate must have passed Acharya or M.A. in Sanskrit with at least 60% marks.

Scholarship Amount: Rs.1500/- per month.
The student of Vidyavaridhi / Ph.D and equivalent courses shall also be consider to grant of Rs. 2000/- per annum for two years.

Important Conditions:

1.Candidate must select Sanskrit subject for applying for the Scholarship.But, grant to scholarship depends upon the previous class marks.
2.Scholarship up to P.G. will be only for one year i.e 10 months.
3.Scholarship for P.hd will be for only 2 years.
4.Student applied for scholarship for 9th and 10th class must submit the application signed by the concerned District Education Officer.

Application procedure:

The application form along with attested copies of the mark-sheet of the latest qualifying examination and caste certificate in case of SC/ST/OBC/P.H. issued by the competent authority must be sent to the Registrar, Rashtriya Sanskrit Sansthan (Deemed University) 56-57, Institutional Area,Janak Puri, New Delhi- 110 058.

For further details visit the Rashtriya Sanskrit Sansthan website.The demo version of application form will be download hear.Refer the website for full application form.





Attachments








  • Demo Appication Form (5905-181334-demo.pdf)








































  • ICT Parental Awareness,



    രക്ഷിതാക്കളുടെ പരമാവധി പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ICT Parental Awareness, PTAജനറല്‍ ബോ‍ഡി യോഗത്തിനോ‍ടൊപ്പം 14/09/2011 ഉച്ചയ്ക്ക് 2മണി മുതല്‍ 3വരെ നടത്തി. 700രക്ഷിതാക്കള്‍ പങ്കെടുത്തു. സ്ക്കൂളിലെ ഐടി പ്രവര്‍ത്തനങ്ങള്‍ ,State IT school project video, കുട്ടികളുടെ ഉത്പന്നങ്ങള്‍ (Animation, Digital Paintings),സ്ക്കൂള്‍ ഐടി സൗകര്യങ്ങള്‍ അടങ്ങിയ പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഫ്രീ സോഫ്റ്റ് വെയര്‍ ദിനത്തിന്റെ ഭാഗമായി Free Software Install Fest ല്‍ Software Install ചെയ്യാന്‍ താല്പര്യമുള്ളവരുടെ കമ്പ്യൂട്ടറുകള്‍ സ്ക്കൂളില്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. HM,SITC,JICTമാര്‍ നേതൃത്വം നല്‍കി.



    ­


                ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചു


    തി­രു­വ­ന­ന്ത­പു­രം: സ്‌­കൂ­ളു­ക­ളില്‍ ഓ­ണ­പ്പ­രീ­ക്ഷ പു­നഃ­സ്ഥാ­പി­ച്ചു. ഈ മാ­സം 22 മു­തല്‍ 29 വരെ­യാ­യി­രി­ക്കും സ്‌­കൂ­ളു­ക­ളില്‍ ഓണ­പ്പ­രീ­ക്ഷ നട­ത്തു­ക. റം­സാന്‍ നോ­മ്പ് പ്ര­മാ­ണി­ച്ചു മു­സ്ലിം കല­ണ്ടര്‍ പി­ന്തു­ട­രു­ന്ന സ്‌­കൂ­ളു­ക­ളില്‍ സെ­പ്തം­ബര്‍ 14 മു­തല്‍ 20 വരെ­യാ­യി­രി­ക്കും പരീ­ക്ഷ. പൊ­തു­വി­ദ്യാ­ഭ്യാസ ഡയ­റ­ക്ട­റു­ടെ അധ്യ­ക്ഷ­ത­യില്‍ ചേര്‍­ന്ന ക്വാ­ളി­റ്റി ഇം­പ്രൂ­വ്‌­മെ­ന്റ് പ്രോ­ഗ്രാം മോ­ണി­റ്റ­റിം­ഗ് കമ്മി­റ്റി യോ­ഗ­ത്തി­ലാ­ണ് ഇതു­സം­ബ­ന്ധി­ച്ച തീ­രു­മാ­നം.
    ഈ വര്‍­ഷം ക്ലാ­സ് ടെ­സ്റ്റി­ന്റെ രൂ­പ­ത്തി­ലാ­വും പരീ­ക്ഷ നട­ത്തു­ക. എസ് സി ഇ ആര്‍ ടി തയ്യാ­റാ­ക്കി വെ­ബ്‌­സൈ­റ്റില്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ക്വ­സ്റ്റ്യന്‍ ബാ­ങ്കില്‍­നി­ന്നും ചോ­ദ്യ­ങ്ങള്‍ പ്ര­ഥ­മാ­ധ്യാ­പ­കര്‍ ഡൗണ്‍­ലോ­ഡ് ചെ­യ്‌­തെ­ടു­ത്താ­യി­രി­ക്ക­ണം ഉപ­യോ­ഗി­ക്കേ­ണ്ട­ത്. പരീ­ക്ഷാ ടൈം­ടേ­ബിള്‍ സ്‌­കൂ­ളു­കള്‍­ത­ന്നെ തയ്യാ­റാ­ക്ക­ണം. എല്‍ പി, യു പി സ്‌­കൂ­ളു­കള്‍­ക്ക് എസ് എസ് എ ആയി­രി­ക്കും ചോ­ദ്യ ബാ­ങ്ക് തയ്യാ­റാ­ക്കു­ക. രണ്ടു ക്ലാ­സ് പീ­രി­യ­ഡു­കള്‍ ഒന്നാ­യി കണ­ക്കാ­ക്കി പരീ­ക്ഷാ­സ­മ­യം ക്ര­മീ­ക­രി­ക്ക­ണം­.




                           SCHOOL IT CLUB INAUGURATION