ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Thursday 29 September 2011

                               നവരാത്രി 

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ  അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ  ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.

ദുര്‍ഗ, ഭദ്രകാളി, അമ്പ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദിക, ലളിത, ഭവാനി എന്നിങ്ങനെ ദേവിയ്ക്ക് ഒമ്പത് മുഖങ്ങളുണ്ടെന്നാണ് സങ്കല്പം. വിവിധ ഭാവങ്ങളുടെ പ്രതീകങ്ങളായാണ് ഈ മുഖങ്ങള്‍ ഐതിഹ്യത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. ദേവിയുടെ ഈ ഓരോ ഭാവതലവും ഈ നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. ഉത്തരേന്ത്യയിലാണ് ഈ ഒമ്പത് ദിവസവും വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നത്.

ആഘോഷങ്ങള്‍ അവസാനിക്കുന്ന പത്താം ദിനത്തിലും വിവിധ ചടങ്ങുകളാണുള്ളത്. വിജയദശമി എന്നും ദസറ എന്നും ദസൈന്‍ എന്നും വിവിധ പേരുകളില്‍ ഈ ദിനം ആചരിക്കപ്പെടുന്നു.
കുട്ടിയെ  എഴുത്തിനുരുത്തി ഹരിശ്രീ കുറിക്കുന്നു

Thursday 15 September 2011

രക്ഷാ കര്‍ത്തൃ സംഗമം


രക്ഷിതാക്കളുടെ പരമാവധി പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ICT Parental Awareness, PTAജനറല്‍ ബോ‍ഡി യോഗത്തിനോ‍ടൊപ്പം 14/09/2011 ഉച്ചയ്ക്ക് 2മണി മുതല്‍ 3വരെ നടത്തി. 700രക്ഷിതാക്കള്‍ പങ്കെടുത്തു. സ്ക്കൂളിലെ ഐടി പ്രവര്‍ത്തനങ്ങള്‍ ,State IT school project video, കുട്ടികളുടെ ഉത്പന്നങ്ങള്‍ (Animation, Digital Paintings),സ്ക്കൂള്‍ ഐടി സൗകര്യങ്ങള്‍ അടങ്ങിയ പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഫ്രീ സോഫ്റ്റ് വെയര്‍ ദിനത്തിന്റെ ഭാഗമായി Free Software Install Fest ല്‍ Software Install ചെയ്യാന്‍ താല്പര്യമുള്ളവരുടെ കമ്പ്യൂട്ടറുകള്‍ സ്ക്കൂളില്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. HM,SITC,JICTമാര്‍ നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികളായി എം .ടി.ഹക്കീം (പ്രസിഡന്റ്),സി.പി.സുബ്രഹ്മണ്യന്‍ (വൈസ് പ്രസിഡന്റ് ),വി.പി.അഷറഫ് ,ബെന്നി ,കെ.സി .വേലായുധന്‍ ,കെ.ഹരിദാസന്‍ ,ഡി.ടി.മുഹമ്മദ്‌ ,ഇ.കെ.സിദ്ദിക്ക് കെ.പി.വിജയന്‍ എ.കെ.ഉഷ എന്നിവരെയും ,മാതൃ സമിതി അംഗങ്ങളായി ഷെരീന നൗഷാദ് (പ്രസിഡന്റ്),രജനി രാമകൃഷ്ണന്‍ (വൈസ് പ്രസിഡന്റ് ,എന്നിവരെയും തെരഞ്ഞെടുത്തു .