ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 5 September 2012


സെപ്തം. 5
ഗുരു വന്ദനം
        കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് സ്ക്കൂള്‍ യൂണിറ്റിന്‍റെ ദിനാചരണത്തിന്‍റെ ഭാഗമായി മുതിര്‍ന്ന അധ്യാപകരായ തോമസ് കെ എബ്രഹാം(ഹെഡ്മാസ്റ്റര്‍), കെ.വി. രാജന്‍(ഡെപ്യൂ.ഹെഡ്മാസ്റ്റര്‍) എന്നിവരെ ആദരിച്ചു. രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പങ്ക് ചടങ്ങിന് നേതൃത്വം നല്‍കിയ വി.പി. സുബൈര്‍ (SM), കെ.ഷാജിത (GC) എന്നിവര്‍ അനുസ്മരിച്ചു




  സെപ്റ്റംബര്‍ 5 
അദ്ധ്യാപകദിനം

 

സാമൂഹ്യ ശാസ്ത്ര ക്ലബ് ജി. എച്ച്.എസ്.എസ് പൂക്കോട്ടുംപാടം
സാമൂഹ്യ ശാസ്ത്ര ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനം സ്ക്കൂളില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ആഘോഷത്തിന്‍റെ ഔപചാരിക ഉദ്ഘാടനം സ്ക്കൂള്‍ ഹെഡ് മാസ്റര്‍  തോമസ് കെ എബ്രഹാം നിര്‍വ്വഹിച്ചു.ദിനാചരണത്തോടുള്ള മുഖ്യ സന്ദേശങ്ങള്‍ വിദ്യ. കെ (X-K), ശിനുജ. പി (X-H) എന്നീ വിദ്യാര്‍ത്ഥിനികള്‍ നല്‍കി.ഈ ചടങ്ങില്‍ മുഴുവന്‍ അധ്യാപകരേയും പൂച്ചെണ്ട് നല്‍കി ആദരിച്ചു. 


പത്ത് ഡി യില്‍ പഠിക്കുന്ന ശ്രുതി ഗണേശന്‍ വരച്ച ഡോ. രാധാകൃഷ്ണന്റെ ഛായാ ചിത്രം ഹെഡ്മാസ്റ്റര്‍ അനാഛാദനം ചെയ്തു.എസ് എസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഡെപ്യൂട്ടി.ഹെഡ്മാസ്റ്റര്‍ കെ.വി. രാജന്‍ ,സ്റ്റാഫ് സെക്രട്ടറി രഘുവീര്‍ രാമകൃഷ്ണന്‍  എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് സ്വാഗതം ആശംസിച്ച ഷാഹുല്‍ ഹമീദ് (X-D), പ്രതിഭാശാലികളായ അധ്യാപകരെ സൃഷ്ടിക്കേണ്ടത് ഒരു സമൂഹത്തിന്റെ കര്‍ത്തവ്യമാണെന്നും ഈ ദിനം കേലവമൊരു ആചരണത്തിലുപരി, ഒരു കര്‍മ്മനൈരന്തര്യത്തിന്റെ പ്രേരണയായിത്തീരട്ടെ എന്നും ആശംസിക്കുകയുണ്ടായി. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ച ജീന (X-D), ഇത്തരെ ചടങ്ങിന് അവസരമൊരുക്കി തന്ന മുഴുവന്‍ അധ്യാപകര്‍ക്കും വിശിഷ്യ ഹെഡ്മാസ്റ്റര്‍ക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.
എസ് എസ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് എസ് എസ് അധ്യാപകരായ സര്‍വ്വ ശ്രീ വി.പി. സുബൈര്‍, കെ. അബ്ദുള്‍ അസീസ്, കെ. മുഹമ്മദ്, ഐഞ്ചല്‍ മേരി എന്നിവരും എസ് എസ് ക്ലബ് ഭാരവാഹികളായ വര്‍ഷ. കെ (X-L), ഷാഹുല്‍ ഹമീദ് എന്നിവരും നേതൃത്വം നല്‍കി.