ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 31 May 2013

സ്വന്തം ആത്മ സംഘര്‍ഷങ്ങളെ ,
ശരീരരാവസ്ഥകളെ തുറന്നുകാട്ടിയ 
പ്രശസ്ത ബംഗാളി ചലച്ചിത്ര   
സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷിന്‍റെ നിര്യാണത്തില്‍ 
അക്ഷരഖനിയുടെ അനുശോചനം .
 
 ലോക പുകയില വിരുദ്ധ ദിനം


u
  ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. പുകയില വിതയ്ക്കുന്ന വിപത്തുക്കളെക്കുറിച്ച് അവബോധം പരത്തുക, പുകയില ഉപയോഗം ഇല്ലാതാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്‍റെ മുഖ്യലക്ഷ്യങ്ങള്‍.
1988ലാണ് ലോകത്തിലെ ആദ്യ പുകയില വിരുദ്ധ ദിനം ആചരിച്ചത്. ലോകാരോഗ്യ ദിനമായിരുന്ന ഏപ്രില്‍ ഏഴിന് ആയിരുന്നു അത്. എന്നാല്‍ 1989 മുതലാണ് മെയ് 31 ലോകപുകയില വിരുദ്ധദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പുകയില ഉല്‍പന്നങ്ങളുടെ കെടുതിയില്‍പെടുന്നവരില്‍ 10 % പേര്‍ പുകയില ഉപയോഗിക്കുന്നവരില്‍ നിന്നും അതിന്‍റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ്.
പുകയിലയുടെ പരസ്യം , പ്രചാരണം എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നതാണ് ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന സന്ദേശം . പുകയിലയിലെ പരസ്യവും സ്പോണ്‍സര്‍ഷിപ്പും നിരോധിക്കുക എന്നത് പുകയില ഉപയോഗം കുറയ്ക്കുന്നതിന് ഒരു പ്രധാന മാര്‍ഗ്ഗമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2030 ആകുമ്പോഴേയ്ക്കും പുകയിലയുടെ ഉപയോഗം മൂലം അനുനിമിഷം മരിക്കുന്നവരുടെ എണ്ണം 80 ലക്ഷം കഴിയുമെന്ന് കണക്കുകള്‍ പറയുന്നു. രാജ്യാന്തരതലം മുതല്‍ ഗ്രാമീണതലം വരെ ഉള്ള പ്രചാരണ പരിപാടികളാണ് ലോകാരോഗ്യസംഘടന സംഘടിപ്പിച്ചിരിക്കുന്നത്.

  മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ഓര്‍മ്മകള്‍ക്ക് നാലുവര്‍ഷം. 
2009 മേയ് 31നായിരുന്നു ആമി കഥകളുടെ നറുമണം മാത്രമാക്കി യാത്രയായത്.




 
 
 "എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും. മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും. വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോലെ മലര്‍ന്നു കിടക്കുകയും ചെയ്യും.
എന്റെ ഭാഷക്കു മനുഷ്യഭാഷയോട് യാതൊരു സാമ്യവുമുണ്ടാകില്ല.
ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരുകളും വിരിച്ച് ആ ശയ്യയില്‍ കിടക്കും. എന്റെ ശരീരത്തിലെ വിയര്‍പ്പിനു വാടിയ പൂക്കളുടെ ഗന്ധമുണ്ടാകും........"

                                                                  ---- നീര്‍മാതളം പൂത്തകാലം


അധ്യാപനം പ്രൊഫഷണല്‍ പദവിയിലേക്ക്;  
പ്രതിജ്ഞയ്ക്കും പെരുമാറ്റച്ചട്ടത്തിനും ശുപാര്‍ശ
 അനീഷ്‌ജേക്കബ്ബ്‌

 




തിരുവനന്തപുരം: അധ്യാപക ജോലി ഒരു പ്രൊഫഷനാക്കി മാറ്റാന്‍ തക്ക വിധത്തിലുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. അധ്യാപക പരിശീലന കോഴ്‌സിന് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തും. ഏഴാംക്ലാസുവരെ പഠിപ്പിക്കാനുള്ള യോഗ്യതയായ ടി. ടി. സിക്കാണ് എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തുക. ടി. ടി. സിയുടെ പേരും മാറ്റുകയാണ്. ഇനി ഡി. എഡ് എന്നാണ് ഈ കോഴ്‌സ് അറിയപ്പെടുക. രണ്ട് വര്‍ഷ ഡി. എഡ് കോഴ്‌സ് സെമസ്റ്റര്‍ ആക്കുകയാണ്. നാല് സെമസ്റ്റര്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കരിക്കുലം കമ്മിറ്റി നിയോഗിച്ച ഉപസമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകളുള്ളത്. തീരുമാനം ഇനി സര്‍ക്കാര്‍തലത്തിലാണ് ഉണ്ടാകേണ്ടത്.

ബി. എഡിന്റെ മാതൃകയിലാണ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സായ ടി. ടി. സി യുടെ പേര് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ എന്നാക്കി മാറ്റുക. അധ്യാപക പരിശീലന കോഴ്‌സ് പാസായാലും ടെറ്റ് എന്ന അഭിരുചി പരീക്ഷകൂടി വിജയിച്ചാലേ നിലവില്‍ അധ്യാപകരാകാന്‍ കഴിയൂ. അക്കാദമിക യോഗ്യതകള്‍ നേടിയശേഷം അഭിരുചി പരീക്ഷയ്കകരുത്തുന്നതിനുപകരം അധ്യാപന രംഗത്തേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആദ്യമെ തന്നെ പരീക്ഷ നടത്തി അഭിരുചി നോക്കുന്നതാണ് ഉചിതമെന്നും ശുപാര്‍ശയുണ്ട്.

ബി. എഡിനുമുമ്പും അഭിരുചി പരീക്ഷ ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ അതിന് സര്‍വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്.

ഡി. എഡ് കോഴ്‌സ് പാസായി വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ തന്നെ അധ്യാപകവൃത്തിയുടെ പരിപാവനത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് അവര്‍ക്കു തന്നെ നല്‍കുകയും ചെയ്യും. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍കളുടെ മാതൃകയാണ് ഇക്കാര്യങ്ങളില്‍ അവലംബിക്കേണ്ടത്. കൂടാതെ മറ്റ് പ്രൊഫഷനുുകളില്‍ ഉള്ളതുപോലെ അധ്യാപകര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചശേഷവും ടി. ടി. സിയുടെ കരിക്കുലം പഴയരീതിയില്‍ തുടരുകയാണ്. പുതിയ പാഠ്യപദ്ധതിക്ക് അനുസൃതമായി ഇതും പരിഷ്‌കരിക്കണം. ഈ അധ്യയന വര്‍ഷം മുതല്‍ ടി. ടി. സി പരിഷ്‌കരിക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്.

എന്നാല്‍ പതിവുപോലെ ടി. ടി. സി പ്രവേശനത്തിനുള്ള വിജ്ഞാപനം വന്നുകഴിഞ്ഞു. ഈ വര്‍ഷം തന്നെ പരിഷ്‌കരണം ഏര്‍പ്പെടുത്തണമെങ്കില്‍ വിജ്ഞാപനം തിരുത്തി പ്രസിദ്ധീകരിക്കേണ്ടിവരും. കോഴ്‌സ് പരിഷ്‌കരിച്ചില്ലെങ്കില്‍ ടി.ടി. സിയുടെ അംഗീകാരവും നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം വേഗത്തില്‍ ഉണ്ടാകും. ഉപസമിതിയില്‍ വിദഗ്ദ്ധാംഗങ്ങള്‍ക്കുപുറമെ അധ്യാപക സംഘടനാ പ്രതിനിധികളായ എം.ഹരിഗോവിന്ദന്‍, ജെ.ശശി, എം ഷാജഹാന്‍, എ.കെ സൈനുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.
പത്താം ക്ലാസില്‍ എഴുത്തുപരീക്ഷയ്ക്ക് 
പ്രത്യേക മിനിമം മാര്‍ക്ക് വരും
 തുളസീദേവി
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ എഴുത്തു പരീക്ഷയ്ക്ക് പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷാഫലത്തിന്റെ നിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അധ്യാപകസംഘടനകളില്‍ നിന്നും മറ്റും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സാധ്യത പരിഗണിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസില്‍ ഓരോ വിഷയത്തിനും 50ല്‍ പത്തുമാര്‍ക്ക് ഇന്‍േറണല്‍ മാര്‍ക്കാണ്. പ്രോജക്ടുകള്‍, ക്ലാസ് അസൈന്‍മെന്റുകള്‍ , പരീക്ഷകള്‍ , പഠനപ്രവര്‍ത്തനങ്ങളുടെ നിലവാരം തുടങ്ങിയവ പരിശോധിച്ചാണ് ഈ മാര്‍ക്കുകള്‍ നല്‍കിയിരുന്നത്.

ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയ സമയത്ത് മാര്‍ക്കിടുന്ന രീതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിരുന്നു. ചില സ്‌കൂളുകളിലെങ്കിലും കൃത്യമായി പരിശോധനയും നടന്നിരുന്നു.

ഈ സമിതികള്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഈ സാഹചര്യത്തില്‍ ജയിക്കാന്‍ ആകെ അമ്പതില്‍ 15 മാര്‍ക്ക് വേണ്ടപ്പോള്‍ മിക്കവര്‍ക്കും ഇന്‍േറണല്‍ എട്ടു മാര്‍ക്കില്‍ കുറയാതെ ലഭിക്കും. പിന്നെ വിജയിക്കാന്‍ ആറോ ഏഴോ മാര്‍ക്ക് എഴുതി നേടിയാല്‍ മതിയെന്ന സ്ഥിതിയുണ്ടായി.

ഇത്തവണത്തെ പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തത് ആകെ 24000 പേരാണ്. അവരില്‍ പലര്‍ക്കും ഇന്‍േറണല്‍ മാര്‍ക്ക് എട്ടുവരെ കിട്ടിയ സാഹചര്യത്തിലാണ് പരാതികള്‍ വീണ്ടും സജീവമായത്. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അധ്യാപകസംഘടനകളോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.

ജൂണ്‍ പത്തിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ നടത്തിയ ആലോചനകളിലാണ് എഴുത്തു പരീക്ഷ ജയിക്കാന്‍ പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശം വന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇപ്പോള്‍ ഈ സമ്പ്രദായം നിലവിലുണ്ട്.