ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 25 June 2014

ലഹരി വിരുദ്ധ ദിനം ആചരിച്ചു 

 മെഡിക്കൽ ഓഫീസര് ഡോക്ടർ സബിത റോസ്  മുഖ്യപ്രഭാഷണം നടത്തുന്നു 

പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക ലഹരി വിരുദ്ധ ദിനതോടനുബന്ധിച്ചു   പ്രത്യേക അസംബ്ളി കൂടി.അമരമ്പലം ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസര് ഡോക്ടർ സബിത റോസ്  മുഖ്യപ്രഭാഷണം നടത്തി.റെഡ് ക്രോസ്സ്  വാളണ്ടിയർ നാജിത മോൾ ലഹരി വിരുദ്ധ പ്രതിഞ്ഞ ചൊല്ലിക്കൊടുത്തു .ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.വി.രാജാൻ ,സ്റ്റാഫ്  സെക്രട്ടറി എം.മുഹമ്മദ്‌ ,എന്നിവര് സംസാരിച്ചു ഷറ ഫുദ്ധീൻ ,അനിൽകുമാർ ,ഉണ്ണികൃഷ്ണൻ   എന്നിവര് നേതൃത്വം നല്കി.തുടർന്ന് വിദ്യാര്ധികളുടെ കൊളാഷ് മത്സരവും നടന്നു.




ഹയര്‍ സെക്കന്‍ഡറി:
പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസം

 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം സര്‍ക്കാരിന് യാതൊരുവിധ അധിക സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകാന്‍ പാടില്ലന്ന വ്യവസ്ഥയ്ക്ക് വിധേയമായി ജൂലൈ ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ച് ദിവസമാക്കി അംഗീകരിച്ച് ഉത്തരവായി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള സമയക്രമം ചുവടെ. രാവിലെ ഒമ്പത് മണിമുതല്‍ 9.45 വരെ 45 മിനിട്ട്, രണ്ടാം പിരീഡ് 9.45 മുതല്‍ 10.25 വരെയും മൂന്നാം പിരീഡ് 10.25 മുതല്‍ 11.05 വരെയും നാലാം പിരീഡ് 11.10 മുതല്‍ 11.50 വരെയും അഞ്ചാം പിരീഡ് 11.50 മുതല്‍ 12.30 വരെയും 40 മിനിട്ടുവീതമായിരിക്കും. 12.30 മണിമുതല്‍ 1.05 വരെ 35 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). ആറാം പിരീഡ് 1.05 മുതല്‍ 1.45 വരെയും ഏഴാം പിരീഡ് 1.45 മുതല്‍ 2.25 വരെയും എട്ടാം പിരീഡ് 2.25 മുതല്‍ 3.05 വരെയും 40 മിനിട്ട് വീതവും ഒമ്പതാം പിരീഡ് 3.10 മുതല്‍ 3.45 വരെ 35 മിനിട്ടും പത്താം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. വെള്ളിയാഴ്ച ഒന്നാം പിരീഡ് ഒമ്പത് മണിമുതല്‍ 9.55 വരെ 55 മിനിട്ടും രണ്ടാം പിരീഡ് 9.55 മുതല്‍ 10.45 വരെ 50 മിനിട്ടും മൂന്നാം പിരീഡ് 10.50 മുതല്‍ 11.40 വരെയും നാലാം പിരീഡ് 11.40 മുതല്‍ 12.30 വരെയും 50 മിനിട്ട് വീതവും. 12.30 മുതല്‍ രണ്ട് മണിവരെ 90 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). അഞ്ചാം പിരീഡ് രണ്ട് മണിമുതല്‍ 2.50 വരെയും ആറാം പിരീഡ് 2.50 മുതല്‍ 3.40 വരെയും 50 മിനിട്ട് വീതവും. ഏഴാം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രൊഫ. പി.ഒ.ജെ.ലബ്ബയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ലബ്ബ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളിലൊന്ന് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുക എന്നതാണ്. ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളിലായി 47 പിരീഡുകളാണ് അധ്യയനത്തിനായി നിലവില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാകുമ്പോള്‍ ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 4.30 വരെയായി ക്രമീകരിക്കാമെന്ന ശുപാര്‍ശ ഇതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയും നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
                   റുബെല്ല വാക്സിന്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ .







സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ വൈറല്‍ രോഗമായ റുബെല്ല ബാധിച്ചാല്‍ കുട്ടികള്‍ക്ക്‌ കണ്‍ജനിറ്റല്‍ റുബെല്ല സിന്‍ഡ്രോം ബാധിക്കുമെന്നും കുഞ്ഞുങ്ങളില്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമായേക്കുമെന്നും കാണിച്ചാണ് സര്‍ക്കാര്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ റുബെല്ല വാക്സിനേഷന്‍ നല്‍കി വരുന്നത് .
എന്താണ് റുബെല്ല, എന്താണീ കുത്തിവെപ്പ്? ഇന്ത്യയില്‍ , വിശേഷാല്‍ കേരളത്തില്‍ ഇതെന്തിന് നല്‍കുന്നു എന്നതിനെക്കുറിച്ച് പൂക്കോട്ടുംപാടം ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ അമരമ്പലം ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സബിത റോസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്‌ എടുത്തു.ഹെഡ്‌മാസ്റ്റര്‍ തോമസ്‌.കെ .അബ്രഹാം ,അദ്ധ്യാപകരായ കെ.വി.രാജന്‍ ,കെ.സുരേഷ് ,കെ.കെ.ഷീന ,ജൂനിയര്‍ ഹെല്‍ത്ത്‌ നഴ്സ് ഷീബ എന്നിവര്‍ സംസാരിച്ചു .

Tuesday 10 June 2014

 സ്കൂള്‍ യൂണിഫോം വിതരണം ചെയ്തു 

സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പഠിക്കുന്ന  പെണ്‍ക്കുട്ടികള്‍ക്കും, ബി.പി.എല്‍ ,എസ് സി എസ് ടി  ആണ്‍കുട്ടികള്‍ക്കും അനുവദിച്ച യൂണിഫോം , പൂക്കോട്ടുംപാടം ഗവ സെക്കന്‍ഡറി സ്ക്കൂളിലും വിതരണം ചെയ്തു,പി.ടി.എ പ്രസിഡന്റ് വി.പി. അഷറഫ്‌ വിതരണോട്ഘാടനം  നിര്‍വഹിച്ചു.ഉപ പ്രധാന അദ്ധ്യാപകന്‍ കെ.വി.രാജന്‍ ,സ്റ്റാഫ്‌ സെക്രട്ടറി എം മുഹമ്മദ്‌ ,പി.സി.നന്ദകുമാര്‍ ,എം.കെ.സിന്ധു,ബിന്ദു സജീവ്‌ ,പി.ജയശ്രീ ,രമാദേവി എന്നിവര്‍ സംബന്ധിച്ചു.


പി.ടി.എ പ്രസിഡന്റ് വി.പി. അഷറഫ്‌ വിതരണോട്ഘാടനം നിര്‍വഹിക്കുന്നു



പി.എന്‍. പണിക്കര്‍ അുസ്മരണ വായാവാരം: ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം
വായാനാ വാരാചരണത്തിന്‍റെ മുന്നോടിയായി പി.എന്‍.പണിക്കര്‍ ഫൌണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ - പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം ടത്തുന്നു. കേരളത്തില് ഗ്രന്ഥശാലാ- സാക്ഷരതാ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച പി.എന്‍.പണിക്കരുടെ സ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ 25വരെ ടത്തുന്ന വായാവാരാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ജൂണ്‍ 14 ന് രാവിലെ 10 മണിക്ക്  പെരിന്തല്‍മണ്ണ ഗവ. ബോയ്സ് ഹൈസ്ക്കൂളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സാഹിത്യം, ശാസ്ത്രം, ചരിത്രം, പൊതുവിജ്ഞാനം വിഷയങ്ങളെ ആസ്പദമാക്കി ഒരു മണിക്കൂറാണ് മത്സരം നടത്തുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് തിരുവന്തപുരത്ത് ജൂണ്‍ 22 ന് നടക്കുന്ന സംസ്ഥാതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ 2000 രൂപയുടെ ഒന്നാം സമ്മാവും 1500 രൂപയുടെ രണ്ടാം സമ്മാവും നല്‍കും. സ്ക്കൂള്‍തലത്തില്‍ തിരഞ്ഞെടുത്ത കുട്ടിയെയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുക. ഇതിനായി ജൂണ്‍ 13 ന് മുമ്പ് സ്ക്കൂള്‍തലത്തില്‍ മത്സരം സംഘടിപ്പിക്കണം. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയാണെന്നതിന്റെ തെളിവ് സഹിതം കൃത്യ സമയത്ത് എത്തണമെന്ന് ക്വിസ് പ്രോഗ്രാം കോഡിറ്റേര്‍ യൂസഫലി വലിയോറ, പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്‍ ജില്ലാസെക്രട്ടറി കെ.ജാഫര്‍ മണ്ണാര്‍മല എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048795785 ല്‍ ബന്ധപ്പെടാം.

Thursday 5 June 2014

ലോക പരിസ്ഥിതി ദിനത്തില്‍
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 


പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ലോക പരിസ്ഥിതി ദിനം  വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന അസംബ്ലിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ ചൊല്ലി.സ്ക്കൂള്‍ പ്രധാനാധ്യാപകന്‍ തോമസ്.കെ.അബ്രഹാംസ്ക്കൂള്‍ മുറ്റത്ത് വൃക്ഷത്തൈ നട്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി. തുടര്‍ന്ന് പരിസ്ഥിതി പ്രശ്നോത്തരി, പ്രസംഗം,പോസ്റര്‍ രചനാ തുടങ്ങി വിവിധ മത്സരംങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ കെ.വി.രാജന്‍, സുരേഷ്,ഷീന ഗിരീഷ്, എ.മുഹമ്മദ്, , മിനി തെരെസ, എന്‍. സജിത, ഷറഫുദ്ദീന്‍ അനിത എന്നിവര്‍ സംസാരിച്ചു.


Wednesday 4 June 2014

 ഭക്ഷണ വിതരണത്തിനു തുടക്കമായി

പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഈ അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനു ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ അബ്രഹാംതുടക്കം കുറിച്ചു.ചോറും സാമ്പാറും അവയിലും ആയിരുന്നു വിഭവം .അധ്യാപകരായ പി.സി.നന്ദകുമാര്‍ ,മിനീ,ഉണ്ണികൃഷ്ണന്‍ ,തുടങ്ങിയവര്‍ പകെടുത്തു




കൂടുതല്‍  ചിത്രങ്ങള്‍ക്ക്

 SSLC BOOK
വിതരണം 
പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ 2013-14  വർഷത്തെ  എസ് എസ് എൽ  സി ബുക്ക്  ജൂണ്‍ 5 നു വ്യാഴാഴ്ച രണ്ടു മണി മുതൽ വിതരണം ചെയ്യും 
എസ്.എസ്.എല്‍ .സി.പരീക്ഷയില്‍  
93.44 ശതമാനം വിജയം

പൂക്കോട്ടുംപാടം  ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍    ഇത്തവണ  93.44 ശതമാനം വിജയമാണ് കൈവരിക്കാനായത് .എഴുതിയത്. ഈ മേഖലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ  എഴുതുന്ന വിദ്യാലയം കൂടിയാണിത് .2013-14 വര്‍ഷം 549  വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 513 വിദ്യാര്‍ത്ഥികള്‍ വിജയം കണ്ടു.ഇതില്‍ നാലു കുട്ടികള്‍ക്ക് മാത്രമാണ് മുഴുവന്‍ എ പ്ലസ്‌ നേടാനായത് .എട്ടു പേര്‍ ഒരു പേപ്പര്‍ നഷ്ടപ്പെട്ട്‌ മുഴുവന്‍ എ പ്ലസ്‌ നഷ്ടമായി.

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ച അതുല്യ യ.പി.,ചാരുമതി,മുഫീദ ബാനു ,വിസ്മയ എന്നിവര്‍ക്ക് വിജയാശംസകള്‍ 


ബാബു മാസ്റ്റര്‍ പടിയിറങ്ങുന്നു;
ക്ലാസ് മുറിയില്‍ സംഗീത മധുരം ബാക്കിവെച്ച് ..........

 

ശുദ്ധ സംഗീതത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച് ഞങ്ങളുടെ സംഗീതാധ്യാപകന്‍ കണ്ണൂര്‍ ബാബുകുമാര്‍ മാസ്റ്റര്‍ പടിയിറങ്ങുന്നു.
25 വര്‍ഷക്കാലം പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇദ്ദേഹം സംഗീത വസന്തം തീര്‍ത്തു. ആയിരങ്ങള്‍ക്ക് സംഗീത മധുരം പകര്‍ന്നാണ് ഔദ്യഗിക ജീവിതത്തില്‍ നിന്നും ബാബു മാസ്റര്‍ പടിയിറങ്ങുന്നത്. തൃപ്പൂണിത്തുറ ആര്‍ .എല്‍ .വി.സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായ ബാബു മാസ്റ്റര്‍ പൊന്ക്കുന്നം രാമചന്ദ്രന്‍റെ കീഴില്‍ രണ്ടു വര്ഷം തുടര്‍ പരിശീലനം നടത്തി .
1989 ലാണ് മാസ്റ്റര്‍ കണ്ണൂരില്‍നിന്നും പൂക്കോട്ടുംപാടം സ്‌കൂളിലെത്തുന്നത്. ഇതിനിടയില്‍ ആകാശവാണിയില്‍ ബി. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയും ദൂരദര്‍ശനില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചും,പ്രാദേശിക ചാനലുകളില്‍ അവതാരകനായും ശ്രദ്ധേയനായി.

ഈ പ്രദേശത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് സംഗീതം പഠിപ്പിച്ചും സംഗീത സപര്യ തടര്‍ന്ന മാഷിനു ഒരേയൊരു ദുഖമേയുള്ളൂ താന്‍ പടിയിറങ്ങുന്നതോടെ സ്കൂളിലെ സംഗീത അധ്യാപക തസ്തികയും നഷ്ടമാവുന്നുയെന്നത്.
കണ്ണൂര്‍ ആലക്കോണം എന്‍.കുമാരന്റെയും ദേവകി ദമ്പതികളുടെ മകനാണ്.കൂത്ത്പറമ്പ് സ്വദേശി ശ്രീജയാണ് സഹധര്‍മ്മിണിയും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ അനഘ മകളും എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ ദര്‍ശന്‍ ബാബു മകനുമാണ്. കണ്ണൂര്‍ ബാബുകുമാര്‍ മാസ്റര്‍ക്ക് ഭാവി ജീവിതവും സംഗീതസാന്ദ്രമാകുവാന്‍ എല്ലാ ആശംസകളും ..നേരുന്നു