ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 31 December 2012

 
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.....
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന...
നന്മ്മയും,സ്നേഹവുമുള്ള...ഒരു നല്ല നാളേക്കു വേണ്ടി....
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു

Monday 24 December 2012

 എല്ലാവര്ക്കും സന്തോഷ നിര്‍ഭരമായ ക്രിസ്തുമസ് ആശംസകള്‍

Friday 21 December 2012

 
മലയാളത്തിന് സച്ചിദാനന്ദം 

മലയാളത്തിലെ രണ്ട് സച്ചിദാനന്ദന്‍മാര്‍ക്കാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. കവി കെ. സച്ചിദാനന്ദനും പി. സച്ചിദാനന്ദന്‍ എന്ന ആനന്ദിനും. സച്ചിദാനന്ദന്റെ 'മറന്നുവെച്ച വസ്തുക്കള്‍ ' എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ്. 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവര്‍ത്തനത്തിനാണ് ആനന്ദിന് അവാര്‍ഡ്.  സാഹിത്യവിഭാഗത്തില്‍ ഒരു ലക്ഷംരൂപയും വിവര്‍ത്തനത്തിന് അരലക്ഷം രൂപയുമാണ് സമ്മാനത്തുക.
മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍

Thursday 20 December 2012

 വെബ് ഡിസൈനിങ് പരിശീലനം

ഐ.റ്റി. അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വെബ് ഡിസൈനിങില്‍ പരിശീലനം നല്‍കും. ഡിസംബര്‍ 26,27,28 തിയതികളിലാണ് പരിശീലനം. വെബ്സൈറ്റ് നിര്‍മാണത്തിന്റെ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന പരിശീലനം ഓഫ്ലൈന്‍ സോഫ്റ്റ്വേറിലാണ് നല്‍കുക. ഫോണ്‍ . 04832731692.
 സംസ്കൃത സ്കോളര്‍ഷിപ്പ്

2012-13 അധ്യയന വര്‍ഷത്തേയ്ക്ക് സംസകൃത കോളേജിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃതം പ്രധാന വിഷയമായി എടുത്തു പഠിക്കുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും, ശ്രീ ശങ്കരചാര്യ യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പോസ്റ് ഗ്രാജുവേഷന്‍ ക്ളാസുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയാത്തവരും യോഗ്യത പരീക്ഷ ആദ്യപ്രാവശ്യം തന്നെ പാസായിട്ടുള്ളവരും സംസ്കൃതം ഒരു വിഷയമായി എടുത്ത് പരീക്ഷ പാസായിട്ടുള്ളവരും ആയ വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളത്. എന്നാല്‍ ഡിഗ്രിക്കു പഠിക്കുന്ന ആദ്യത്തെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ് ഗ്രാജുവേഷന് പഠിക്കുന്ന ആദ്യത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതാ പരീക്ഷയുടെ മാത്രം അതായത് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുമാനപരിധി കണക്കാക്കാതെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ http://www.dcescholarship.kerala.gov.in/dce/main/index.php ല്‍ സംസ്കൃത സ്കോളര്‍ഷിപ്പ് (എസ്.എസ്.ഇ.) എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Tuesday 18 December 2012


വിജയഭേരി ഹയര്‍സെക്കന്‍ഡറി പ്രതിഭാ സംഗമം 
ജില്ലാപഞ്ചായത്ത് ‘വിജയഭേരി’ പദ്ധതിയുടെ ഭാഗമായി പ്ളസ് റ്റു ടാലന്റ്സ് മീറ്റ് ഡിസംബര്‍ 22നും 23നും മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കും. 22-ന് രാവിലെ 9.30 മണിക്ക് ഇ.റ്റി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട് അധ്യക്ഷയാവും. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിഭകളായ 300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വ്യക്തിത്വ വികസനം, കരിയര്‍ പ്ളാനിങ്, ഉന്നത വ്യക്തികളുമായി അഭിമുഖം തുടങ്ങിയ പരിപാടികളാണ് ദിദ്വിന കാംപില്‍ ഒരുക്കിയിട്ടുള്ളത്. ടാലന്റ്സ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ 9.30ന് മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ എത്തണമെന്ന് വിദ്യാഭ്യാസ സ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.പി.ജല്‍സീമിയ അറിയിച്ചു.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്  ഇവിടെ അമര്‍ത്തുക

Tuesday 4 December 2012

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് :
 ഫോര്‍മാറ്റ് പരിഷ്കരിച്ചു
പ്ളസ് വണ്‍ സ്കോര്‍ ഷീറ്റ്, പ്ളസ് ടൂ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഫോര്‍മാറ്റ് പരിഷ്കരിച്ച് ഉത്തരവായി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ 30 രൂപ അടയ്ക്കണമെന്നും ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്റെ എംബ്ളം സര്‍ട്ടിഫിക്കറ്റിന്റെ നടുവില്‍ പ്രിന്റ് ചെയ്യുന്നതിനും സെക്രട്ടറിയുടെ ഫാസിമിലി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനും അംഗീകൃത പ്രീപ്രിന്റിങ് പ്രസ്സിന് നിര്‍ദ്ദേശം നല്‍കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ 12 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റ് കം സ്കോര്‍ ഷീറ്റായിരിക്കും നല്‍കുക.
സംസ്ഥാന സ്കൂള്‍ കായികമേള : മീഡിയാ സെന്റര്‍ തുറന്നു

 സംസ്ഥാന സ്കൂള്‍ കായികമേളയുടെ മീഡിയാ സെന്റര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ മത്സരങ്ങളും പ്രത്യേകം ലഭ്യമാക്കിയിട്ടുള്ള യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് യഥാസമയം മീഡിയാ പ്രതിനിധികള്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയില്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനമാണ് കായികമേളയോടനുബന്ധിച്ച് മീഡിയാ സെന്ററില്‍ ഐടി@സ്കൂള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കായികമേളയുടെ തത്സമയവിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ മീഡിയാ സെന്ററില്‍ നിന്നും www.schoolsports.in വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൈറ്റിലേക്ക് യൂണിവേഴ്സിറ്റി സ്റേഡിയത്തിലെ മീഡിയാ സെന്ററില്‍ നിന്നും ഓരോ ഇനങ്ങളിലെയും റിസള്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. ഐടി@സ്കൂള്‍ മീഡിയാ സെന്ററുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 9809385113. 

Saturday 1 December 2012


വെബ്‌സൈറ്റ് തുറന്നു


വണ്ടൂര്‍ : ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ് തുറന്നു. www.kalothsavam.in എന്ന അഡ്രസില്‍ ലോഗ് ചെയ്താല്‍ മേളാവാര്‍ത്തകളും മത്സരഫലങ്ങളും അറിയാന്‍ സാധിക്കുമെന്ന്     സംഘാടകസമിതി അറിയിച്ചു.