ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 15 February 2016

പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു
രണ്ടു കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായി

പൂക്കോട്ടുംപാടം :പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു പുതിയ കെട്ടിടം പണിയാന്‍ രണ്ടു കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായി. കേരള ബഡ്ജറ്റ് പ്രോവിഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.കൂടാതെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും മന്ത്രി നേരത്തെ അനുവദിച്ചിട്ടുണ്ട്.30x20 അടി വിസ്തീര്‍ണ്ണമുള്ള 16 ക്ലാസ്‌ മുറികളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക . മൊത്തം 2.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കഴിയുന്നതോടെ സ്ക്കൂളിന്റെ പഠന മുറികള്‍ക്കുള്ള പ്രശ്നത്തിന് അറുതിയാവുമെന്നു പ്രതീക്ഷിക്കുന്നു.സെഷണല്‍ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന മലയോര മേഖലയിലെ ഏക ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളായ പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഴുവന്‍ സമയ പഠനം സാധ്യമാക്കാനാവും.
കഴിഞ്ഞ വര്‍ഷം ഇതേ ഫണ്ട് വഴി 90 ലക്ഷം രൂപയും ,സ്ഥലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും സ്ക്കൂളിനു അനുവദിച്ചിരുന്നു.ആ കെട്ടിടങ്ങള്‍ കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി udghഉദ് ഘാടനംചെയ,്തത്

No comments:

Post a Comment