ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 15 February 2016

സ്ക്കൂള്‍ സെഷണല്‍ സമ്പ്രദായത്തിനോട്‌ വിട

 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ സെഷണല്‍ സമ്പ്രദായത്തിനോട്‌ വിട പറയുകയാണ്‌.കേരള സര്‍ക്കാര്‍ ബാഡ്ജറ്റ് ഫണ്ട് 90 ലക്ഷംവും ,എം.എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ചെല വൊഴിച്ചു നിര്‍മ്മിച്ച രണ്ടു കെട്ടിടങ്ങള്‍ ജനുവരി 28നു വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബഹു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യപ്പെടുകയാണ് .രണ്ടു കെട്ടിടങ്ങളില്‍ 12പഠന മുറികളാണ് ഉള്ളത്.അതോടെ ഹയര്‍സെക്കന്‍ഡറി വിഭാഗം എല്ലാം ഒരേ സ്ഥലത്താവും.ഇപ്പോള്‍ ഭാഗികമായി രണ്ടു സെക്ഷനിലായി നടന്നുവരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ സമയ ക്ലാസ്സുകളാവും.

ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടം 

1974 ല്‍ ചെട്ടിപ്പാടം ചക്കനാത്ത് കുടുംബമാണ് പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു ഏക്കര്‍ സ്ഥലം സംഭാവന ചെയ്തത്.അതുവരെ പായമ്പാടം ഗവ യു.പി.സ്ക്കൂളിലും,ആനന്ദ് ടാക്കീസിന് സമീപമുണ്ടായിരുന്ന മദ്രസ്സയിലുമായി ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചു വന്ന ചരിത്രമുണ്ട്.പിന്നീട് പി.ടി.എ സ്കൂളിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലം കൂടി വാങ്ങിയിരുന്നു.ഈ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് .
എന്നാല്‍ പത്തുമുറികള്‍ കൂടിയുള്ള ഒരു കെട്ടിടംകൂടി ലഭ്യമായാല്‍ മാത്രമ്മേ സ്ക്കൂളിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയുള്ളൂ .അതുപോലെ സ്ക്കൂളിന്റെ പ്രവേശന കവാടം ക്കൂടി പൂര്‍ത്തീകരിക്കണം .
ഈ അവസരത്തില്‍ പൂര്‍വ്വ അധ്യാപകരെയും ,ചക്കനാത്ത് കുടുംബത്തെയും സ്ക്കൂളിന്റെ പുരോഗമനത്തിന് പ്രവര്‍ത്തിച്ച എല്ലാവരെയും സ്മരിക്കുന്നു.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്,ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ,എ,പി മാരായ എം.ഐ. ഷാനവാസ്,പി.വി.അബ്ദുല്‍ വഹാബ് തുടങ്ങി വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും .
ഈ സന്തോഷ നിര്‍ഭരമായ ഈ ചടങ്ങിലേക്ക് എല്ലാ പൂര്‍വ വിദ്യാര്‍ഥികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment