ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday 7 February 2012

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12 മുതല്‍


തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12 തിങ്കളാഴ്ച മുതല്‍ 24 ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നടത്തും. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. എന്നാല്‍, ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. 2758 സെന്ററുകളിലായി 470100 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്‌കൂള്‍: പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂള്‍ - 1,478. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ് ജില്ല: തിരൂര്‍ - 35,768. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യു ജില്ല: മലപ്പുറം - 74,726. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വി്യാഭ്യാസ ജില്ല: കുട്ടനാട് - 2,549. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല: ഇടുക്കി - 13,333.
ഇത്തവണ രണ്ട് സിലബസിലാണ് പരീക്ഷ നടത്തുന്നത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തിന് പുതിയ സിലബസും മറ്റു വിഭാഗങ്ങള്‍ക്ക് പഴയ സിലബസും. ടൈംടേബിളിനും മറ്റു വിവരങ്ങള്‍ക്കും വിശദവിവരത്തിനും പി.ആര്‍.ഡി. വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണയം രണ്ട് ഘട്ടമായിട്ട് നടക്കും. ഒന്നാംഘട്ടം ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെയും രണ്ടാം ഘട്ടം ഏപ്രില്‍ 9 മുതല്‍ 20 വരെയുമായിരിക്കും. ഏപ്രില്‍ 5 മുതല്‍ 8 വരെ ക്യാമ്പിന് ഇടവേളയായിരിക്കും.
ഏകദേശം 13,000 അധ്യാപകരെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനായി വിവിധ ക്യാമ്പുകളിലായി നിയോഗിക്കും.
ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 22 മുതല്‍ മാര്‍ച്ച് 5 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്നതാണ്.

No comments:

Post a Comment