ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday 7 February 2012

എസ്.എസ്.എല്‍.സി. മോഡല്‍ ചോദ്യപേപ്പറിന്   
10 രൂപ നല്‍കണം
തിരുവനന്തപുരം : സ്‌കൂള്‍ തല പരീക്ഷകളുടെ തീയതി നിശ്ചയിച്ചു. എസ്.എസ്. എല്‍.സി മോഡല്‍ പരീക്ഷ 13ന് തുടങ്ങും. ചോദ്യപേപ്പര്‍ അച്ചടി ഇപ്രാവശ്യം സര്‍ക്കാര്‍ തന്നെ അച്ചടിച്ച് നല്‍കും. ഇതിനായി 10 രൂപ വീതം ഓരോ വിദ്യാര്‍ഥിയും നല്‍കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ ഇത് നല്‍കേണ്ടതില്ല. ചോദ്യപേപ്പര്‍ ഡി.ഇ.ഒ മാര്‍ മുഖേന സ്‌കൂളുകളില്‍ എത്തിക്കും. ഡി.പി.ഐ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഫിബ്രവരി 25ന് തുടങ്ങും. ഡയറ്റുകള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ ചുമതല. ഇതിനായുള്ള പരിശീലനം ഫിബ്രവരി 21 നും 23 നും ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കും.
എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 6, 7, 8, 27, 28, 29 എന്നീ തീയതികളില്‍ നടത്തും. മുസ്‌ലിം സ്‌കൂളുകളില്‍ ഏപ്രില്‍ 18 മുതല്‍ 26 വരെയാണ് പരീക്ഷ. ഹൈസ്‌കൂളിന്റെ ഭാഗമായുള്ളിടത്ത് ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 7, 8, 27, 28, 29 തീയതികളില്‍ നടക്കും. അല്ലാത്ത സ്‌കൂളുകളില്‍ മാര്‍ച്ച് 20 മുതല്‍ 29 വരെയാണ് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷ.
ഡി.പി.ഐ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജെ.ശശി, സലാവുദ്ദീന്‍, കെ.ഷാജഹാന്‍, കെ.ജി.ബാബു, എന്‍.ശ്രീകുമാര്‍, പി.കെ.കൃഷ്ണദാസ്, സിറിയക് കാവില്‍, ഇമാമുദ്ദീന്‍, സൈനുദ്ദീന്‍, കെ.മോയിന്‍കുട്ടി തുടങ്ങിയ അധ്യാപക സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

No comments:

Post a Comment