ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 4 June 2014

ബാബു മാസ്റ്റര്‍ പടിയിറങ്ങുന്നു;
ക്ലാസ് മുറിയില്‍ സംഗീത മധുരം ബാക്കിവെച്ച് ..........

 

ശുദ്ധ സംഗീതത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച് ഞങ്ങളുടെ സംഗീതാധ്യാപകന്‍ കണ്ണൂര്‍ ബാബുകുമാര്‍ മാസ്റ്റര്‍ പടിയിറങ്ങുന്നു.
25 വര്‍ഷക്കാലം പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇദ്ദേഹം സംഗീത വസന്തം തീര്‍ത്തു. ആയിരങ്ങള്‍ക്ക് സംഗീത മധുരം പകര്‍ന്നാണ് ഔദ്യഗിക ജീവിതത്തില്‍ നിന്നും ബാബു മാസ്റര്‍ പടിയിറങ്ങുന്നത്. തൃപ്പൂണിത്തുറ ആര്‍ .എല്‍ .വി.സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായ ബാബു മാസ്റ്റര്‍ പൊന്ക്കുന്നം രാമചന്ദ്രന്‍റെ കീഴില്‍ രണ്ടു വര്ഷം തുടര്‍ പരിശീലനം നടത്തി .
1989 ലാണ് മാസ്റ്റര്‍ കണ്ണൂരില്‍നിന്നും പൂക്കോട്ടുംപാടം സ്‌കൂളിലെത്തുന്നത്. ഇതിനിടയില്‍ ആകാശവാണിയില്‍ ബി. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയും ദൂരദര്‍ശനില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചും,പ്രാദേശിക ചാനലുകളില്‍ അവതാരകനായും ശ്രദ്ധേയനായി.

ഈ പ്രദേശത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് സംഗീതം പഠിപ്പിച്ചും സംഗീത സപര്യ തടര്‍ന്ന മാഷിനു ഒരേയൊരു ദുഖമേയുള്ളൂ താന്‍ പടിയിറങ്ങുന്നതോടെ സ്കൂളിലെ സംഗീത അധ്യാപക തസ്തികയും നഷ്ടമാവുന്നുയെന്നത്.
കണ്ണൂര്‍ ആലക്കോണം എന്‍.കുമാരന്റെയും ദേവകി ദമ്പതികളുടെ മകനാണ്.കൂത്ത്പറമ്പ് സ്വദേശി ശ്രീജയാണ് സഹധര്‍മ്മിണിയും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ അനഘ മകളും എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ ദര്‍ശന്‍ ബാബു മകനുമാണ്. കണ്ണൂര്‍ ബാബുകുമാര്‍ മാസ്റര്‍ക്ക് ഭാവി ജീവിതവും സംഗീതസാന്ദ്രമാകുവാന്‍ എല്ലാ ആശംസകളും ..നേരുന്നു

No comments:

Post a Comment