ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 20 November 2013

ഗാന്ധി ജയന്തി ആഘോഷം
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു.ഹെഡ് മാസ്റെർ തോമസ്‌ .കെ.അബ്രഹാം ,പി.ടി.എ പ്രസിഡന്റ്  വി.പി.അഷറഫ് ,അധ്യാപകരായ ഉണ്ണികൃഷ്ണൻ ,അബ്ദുൽ അസീസ്‌ എന്നിവര് സംസാരിച്ചു .വിദ്യാർഥികൾ പ്രതിജ്ഞഎടുത്തു.
ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക്‌ ഗാന്ധിജി ഒരു വികാരമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയും. ഈ ദിനം ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. അഹിംസയെന്ന സമര മുറ വൈദേശികരെ പരിചയപ്പെടുത്തിയത് ഗാന്ധിയാണ്. ആയുധങ്ങളേക്കാള്‍ മൂര്‍ച്ച വാക്കുകള്‍ക്കുണ്ടെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തു. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പില്‍ക്കാലത്ത് വിദേശീയരെ പോലും ആകര്‍ഷിച്ചു. അസാധാരണമായി ഒന്നുമില്ലാത്ത കുടുംബത്തിലാണ് ജനനം. നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയതോടെയാണ് ആ മഹാത്മാവിന്റെ ജീവിതം വഴിമാറിയത്. അവിടെ കടുത്ത വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം ആ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. സത്യത്തില്‍ ആഫ്രിക്കയാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടിയത്. പിന്നീട് ഇന്ത്യയിലെത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. നിസ്സഹകരണം, ഉപ്പുസത്യാഗ്രഹം... സമാധാനത്തിലൂന്നിയ നിരവധി സമരമുറകള്‍....രബീന്ദ്രനാഥ് ടാഗോര്‍ സ്നേഹ പൂര്‍വ്വം വിളിച്ച മഹാത്മാ എന്ന പദം ലോകം ഏറ്റെടുത്തു. 1948 ജനുവരി 30 ന് ബിര്‍ലാ ഹൗസിലെ പ്രാര്‍ത്ഥനായോഗം വരെ തുടര്‍ന്നു. ആ അതികായന്റെ പ്രവര്‍ത്തനങ്ങള്‍. നാഥുറാം ഗോഡ്സെയുടെ തോക്കിന്‍ മുനയില്‍ ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചെങ്കിലും അദ്ദേഹം ഉണര്‍ത്തിയ ആദര്‍ശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അതിനുള്ള അംഗീകാരമായി ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട് ലോക അഹിംസാ ദിനമായി ആചരിക്കുന്നു.


                              ഹൈസ്ക്കൂൾ ഹെഡ് മാസ്റർ തോമസ്‌.കെ.അബ്രഹാം


                                       പി.ടി.എ പ്രസിഡന്റ്  വി.പി.അഷറഫ് 

No comments:

Post a Comment