ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Thursday 20 June 2013

വായന ദിനവും, പി.എന്‍ പണിക്കര്‍ അനുസ്മരണവും
  സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
 

പൂക്കോട്ടുംപാടം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ റീഡേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വായന ദിനവും പി. എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി
 
സ്ക്കൂള്‍ ലൈബ്രറി ഹാളില്‍ നടന്ന വായന ദിനാചരണം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നുവെന്നും വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുകയും ചെയ്യുന്നു എന്നുംമാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു എന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.


സീനിയര്‍ അധ്യാപകന്‍ കെ.വി. രാജന്‍ പി. എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. സിന്ധു വായനാദിന സന്ദേശം നല്‍കി.ചടങ്ങില്‍ അധ്യാപകരായ പി.സി. നന്ദകുമാര്‍,വി.പി.സുബൈര്‍, . ബാലകൃഷ്ണന്‍, ജില്‍സമ്മ തോമസ്, അബ്ദുള്‍ അസീസ് , എം. മുഹമ്മദ് ,ടി.കെ. സതീശന്‍, ബിന്ദു സലൂജ എന്നിവര്‍ സംസാരിച്ചു. ക്ലബ് ചെയര്‍മാന്‍ മൈമൂന്‍ റസീഫ സ്വാഗതവും, കണ്‍വീനര്‍ മുഹമ്മദ് ബഫിന്‍ നന്ദിയും പറഞ്ഞു, തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള വായനാ മത്സരവും കൊളാഷ് പ്രദര്‍ശനവും നടത്തി.


 കൂടുതല്‍ ചിത്രങ്ങള്‍ക്ക്

 കെ.വി. രാജന്‍

 അബ്ദുള്‍ അസീസ്

 പി.സി. നന്ദകുമാര്‍,

 ജില്‍സമ്മ തോമസ്

 . ബാലകൃഷ്ണന്‍

 എം.കെ. സിന്ധു

1 comment: