ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 18 January 2012


 പഠനയാത്ര കലാമണ്ഡലത്തിലേക്ക് 

പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം കൂട്ടായ്മയായ മലയാണ്മ ആഭിമുഖ്യത്തില്‍ ചെറുതുരുത്തി  കലാമണ്ഡലത്തിലേക്ക് പഠന യാത്ര നടത്തി .മലയാളം പഠന വിഷയമായ  'കീചക വധം' കഥകളി   കലാ മണ്ഡലത്തിലെ കലാകാരന്മാര്‍ രംഗത്ത്  അവതരിപ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.ക്ളാസ്സുകളില്‍ കേട്ടറിഞ്ഞ കീചക വധത്തിലെ  വലലനും ,കീചകനും ,സൈരന്ദ്രിയുമെലലാം കഥകളി വേഷത്തില്‍ നിറഞ്ഞാടിയത്  കണ്ടപ്പോള്‍  കുട്ടികള്‍  കൌതുകം കൊണ്ട്  മതിമറന്നിരുന്നു .    നളചരിതം ആട്ടകഥയിലെ  ഭൈമിയും,തോഴിമാരും  ,അരയന്നവും നിറ കാഴ്ചയായി  മുന്നില്‍ വന്നപ്പോള്‍ കേരളത്തിന്റെ ക്ളാസ്സിക്ക്  കലാരൂപങ്ങളുടെ മനോഹാരിത നേരിട്ടറിയാന്‍ സാധിച്ചത്  വ്യത്യസ്ത അനുഭവമായി മാറുകയായിരുന്നു.
കീചകവധം കഥകളിയില്‍ അപൂ‌‌ര്‍‌വ്വമായി ആടി വരുന്ന ഭാഗമാണ് മല്ലയുദ്ധം.

പാണ്ഡവര്‍ വിരാട രാജധാനിയില്‍ അജ്ഞാതവാസം നയിക്കുന്ന കാലത്ത്, ദേശ‌ദേശാന്തരം സന്ദര്‍ശിച്ച് മല്ലയുദ്ധം നടത്തി മറ്റു മല്ലന്മാരെ തോല്പ്പിച്ചു നടക്കുന്ന ഒരു മല്ലന്‍ വിരാടത്തിലും എത്തുന്നു. തന്റെ കായബലത്തിലും വീര്യത്തിലും അഹങ്കരിച്ചു നില്‍ക്കുന്ന മല്ലന്‍ രാജ്യത്തെ മറ്റുള്ളവരെ വെല്ലുവിളിക്കുന്നു. ഇതറിഞ്ഞ് കൊട്ടാരത്തിലെ കുശിനിക്കാരനായി (വലലന്‍) ജോലി ചെയ്യുന്ന ഭീമസേനന്‍ വെല്ലുവിളി സ്വീകരിച്ച് മല്ലനോടേല്‍ക്കുകയും അയാളെ തോല്പ്പിക്കുകയും ചെയ്യുന്നതാണ് രംഗസാരം.

   മലയാളം അധ്യാപികമാരായ മായ.സി  ,ശ്യാമള ദേവി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതു വിദ്യാര്‍ഥികള്‍ അടങ്ങിയ സംഘമാണ് പഠന യാത്രയുടെ ഭാഗമായികലാമണ്ഡലത്തിലേക്ക്
 എത്തിയത് .അധ്യാപകരായ ഇ.ടി.ഗിരീഷ്‌ കുമാര്‍ .മനോജ്‌ കുമാര്‍ ,ടി.കെ .സതീശന്‍ ,ഷെരീന എന്നിവരും യാത്രയില്‍ പങ്കെടുത്തു .






No comments:

Post a Comment