ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday 18 October 2011

      
  
                           സംസ്കൃതം പാഠ്യവിഷയം

ലണ്ടന്‍
ഇന്ത്യന്‍പൈതൃകഭാഷ സംസ്കൃതം പഠിക്കാന്‍ ഇവിടെ പോലും ആളെ കിട്ടാതിരിക്കെ, അങ്ങു ലണ്ടനില്‍ സ്കൂളുകളില്‍ സംസ്കൃതവിദ്യാഭാസം സിലബസിന്‍റെ ഭാഗമാക്കുന്നു. ലണ്ടനിലെ സെന്‍റ് ജയിംസ് ജൂണിയര്‍ സ്കൂളിലാണ് സംസ്കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കിടയിലാണു സംസ്കൃതം പഠനം. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, എഡിന്‍ബറോ തുടങ്ങിയ സര്‍വകലാശാലകളില്‍ തുടര്‍ വിദ്യാഭ്യാസത്തിനായി ചേരാനും അവസരമുണ്ട്.
1975 മുതല്‍ ഈ സ്കൂളുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്ക് ഉച്ചാരണം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഇവരി ല്‍ പലരും സംസ്കൃതം നന്നായി അഭ്യസിക്കുന്നുണ്ട്. ശീലിച്ചു തുടങ്ങിയതോടെ, എഴുതാനും വായിക്കാനും മാത്രമല്ല, സംസാരിക്കാന്‍ പോലും വിദ്യാര്‍ഥികള്‍ വൈദഗ്ധ്യം കാണിക്കുന്നു.
വാര്‍ഷിക സംസ്കൃത മത്സരത്തില്‍ ഉപനിഷത്ത് വാക്യങ്ങള്‍ വരെ വിദ്യാര്‍ഥികള്‍ സ്ഫുടമായി ഉച്ചരിക്കുന്നു. സംസ്കൃതം മുഴുവന്‍ തത്വചിന്തയില്‍ അധിഷ്ഠിതമാണ്. അതു കൊണ്ട് ഇതു പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു, സ്കൂളിലെ സംസ്കൃത അധ്യാപകന്‍ വാര്‍വിക് ജെസോപ് പറയുന്നു.
വിദ്യാര്‍ഥികളെ സംസ്കൃത പഠനത്തിനു നിര്‍ബന്ധിക്കാറില്ല. അവരത് ആസ്വദിച്ചു പഠിക്കുന്നു. പ്രാചീന ഭാഷയാണെങ്കില്‍പ്പോലും ഉച്ചാരണം ശുദ്ധമാക്കാന്‍ സംസ്കൃതപഠനം സഹായിക്കുന്നുവെന്നും അധ്യാപകര്‍.

No comments:

Post a Comment