ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 1 August 2011

റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം


ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാൻ എന്നാണ് ഇസ്‌ലാമിക വിശ്വാസം.

സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോൽ റമദാൻ മാസത്തെ മാത്രം ശഹറു റമദാൻ എന്നാണ് ഖുർആൻവിശേഷിപ്പിക്കുന്നത്. പരിശുദ്ധ ഖുർആൻ ആദ്യമായി അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് മുസ്ലിംകൾക്കിടയിൽ ഈ മാസത്തിന് പ്രാധാന്യം നൽകുന്നു.

ശ‌അബാൻ മുപ്പത് ദിവസം തികയുകയോ റമദാൻ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാൻ ആരംഭിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണുകയോ റമദാൻ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാൻ അവസാനിക്കുന്നു. ഇതിനിടയിൽ വരുന്ന 29 അല്ലെങ്കിൽ30 ദിവസമാണ് റമദാൻ. തൊട്ടടുത്ത മാസമായ ശവ്വാൽ ഒന്നിന് ഈദ് അൽഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഈ ദിവസം വ്രതാനുഷ്ഠാനം നടത്തുന്നത് നിഷിദ്ധമാണ്. പിന്നീട് വരുന്ന ആറ് ദിവസങ്ങളിലുള്ള വ്രതാനുഷ്ഠാനം നടത്തുന്നത് റമാൻ വ്രതങ്ങളിൽവന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങൾ പരിഹരിക്കാൻ വേണ്ടിയാകുന്നു.
മാസപ്പിറവി അഥവാ ചന്ദ്രക്കലയുടെ ദർശനത്തെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നത്
റമദാർ മാസത്തിലെ പ്രാർഥനകൾക്കും ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങളും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾഎല്ലാ സൽകമ്മങ്ങളും അധികരിപ്പിക്കുന്നു.

No comments:

Post a Comment