ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday, 20 November 2013

ഗാന്ധി ജയന്തി ആഘോഷം
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു.ഹെഡ് മാസ്റെർ തോമസ്‌ .കെ.അബ്രഹാം ,പി.ടി.എ പ്രസിഡന്റ്  വി.പി.അഷറഫ് ,അധ്യാപകരായ ഉണ്ണികൃഷ്ണൻ ,അബ്ദുൽ അസീസ്‌ എന്നിവര് സംസാരിച്ചു .വിദ്യാർഥികൾ പ്രതിജ്ഞഎടുത്തു.
ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക്‌ ഗാന്ധിജി ഒരു വികാരമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയും. ഈ ദിനം ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. അഹിംസയെന്ന സമര മുറ വൈദേശികരെ പരിചയപ്പെടുത്തിയത് ഗാന്ധിയാണ്. ആയുധങ്ങളേക്കാള്‍ മൂര്‍ച്ച വാക്കുകള്‍ക്കുണ്ടെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തു. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പില്‍ക്കാലത്ത് വിദേശീയരെ പോലും ആകര്‍ഷിച്ചു. അസാധാരണമായി ഒന്നുമില്ലാത്ത കുടുംബത്തിലാണ് ജനനം. നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയതോടെയാണ് ആ മഹാത്മാവിന്റെ ജീവിതം വഴിമാറിയത്. അവിടെ കടുത്ത വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം ആ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. സത്യത്തില്‍ ആഫ്രിക്കയാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടിയത്. പിന്നീട് ഇന്ത്യയിലെത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. നിസ്സഹകരണം, ഉപ്പുസത്യാഗ്രഹം... സമാധാനത്തിലൂന്നിയ നിരവധി സമരമുറകള്‍....രബീന്ദ്രനാഥ് ടാഗോര്‍ സ്നേഹ പൂര്‍വ്വം വിളിച്ച മഹാത്മാ എന്ന പദം ലോകം ഏറ്റെടുത്തു. 1948 ജനുവരി 30 ന് ബിര്‍ലാ ഹൗസിലെ പ്രാര്‍ത്ഥനായോഗം വരെ തുടര്‍ന്നു. ആ അതികായന്റെ പ്രവര്‍ത്തനങ്ങള്‍. നാഥുറാം ഗോഡ്സെയുടെ തോക്കിന്‍ മുനയില്‍ ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചെങ്കിലും അദ്ദേഹം ഉണര്‍ത്തിയ ആദര്‍ശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അതിനുള്ള അംഗീകാരമായി ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട് ലോക അഹിംസാ ദിനമായി ആചരിക്കുന്നു.


                              ഹൈസ്ക്കൂൾ ഹെഡ് മാസ്റർ തോമസ്‌.കെ.അബ്രഹാം


                                       പി.ടി.എ പ്രസിഡന്റ്  വി.പി.അഷറഫ് 


സ്ക്കൂൾ പർലമെന്റ് 
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയിൽ നടന്നു.തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സ്ക്കൂൾ നിയമസഭ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.സ്ക്കൂൾ തെരഞ്ഞെടുപ്പു കമ്മീഷൻ അംഗം മുഹമ്മദ്‌ മാസ്റെർ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി . സത്യപ്രതിജ്ഞ ചടങ്ങ്  പി.ടി.എ പ്രസിഡണ്ട്  വി.പി.അഷറഫ് ഉദ്ഘാടനം ചെയ്തു.ഹൈസ്ക്കൂൾ വിഭാഗം ലീഡർ മാർക്ക് സ്കൂൾ ഹെഡ് മാസ്റെർ തോമസ്‌ കെ അബ്രഹാം,ഹയർ സെക്കണ്ടറി വിഭാഗം മെമ്പർമാർക്ക് ഹയർ  സെക്കണ്ടറി പ്രിൻസിപ്പാൾ യെ.ഗിരീശൻ  എന്നിവർ  സത്യവാചകം ചൊല്ലികൊടുത്തു.ചടങ്ങിൽ ഹയർ  സെക്കണ്ടറി സീനിയർ അധ്യാപിക സി.പി.സതീരത്നം ,എയ്ഞൽ മേരി എന്നിവർ  സംസാരിച്ചു.പി.ടി.എ പ്രതിനിധികളായ കക്കുഴി രാമചന്ദ്രൻ,കെ.സി.വേലായുധൻ മുഹമ്മദ്‌ ജലീൽ എന്നിവര് സംബന്ധിച്ചു .







Friday, 13 September 2013

ഓണോത്സവം 2013
ഓണം - മെഹന്തി ഫെസ്റ്റ് 



പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന‍പരിപാടികളോടെ ആഘോഷിച്ചു .സെപ്തംബര്‍ 13 നു രാവിലെ 8.30 നു ക്ലാസ്‌ അടിസ്ഥാനത്തില്‍ പൂക്കള മത്സരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ ഉച്ചയ്ക്ക് ഓണസദ്യയോടെ അവസാനിച്ചു .വിദ്യാര്‍ഥികള്‍ക്കായി പൂക്കളമത്സരം,മെഹന്തി മത്സരം,നാടന്‍പാട്ട്‌ മത്സരം,വാല്‍ പരിക്കല്‍ മത്സരം,കസേര കളി ,ചാക്കിട്ടു ഓട്ടം തുടങ്ങിയ ഓണമത്സരങ്ങള്‍ വിദ്യാര്‍ഥികളില്‍ ഉത്സവ ലഹരി പടര്‍ത്തി .മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന വിഭവ സമൃദ്ധമായ സദ്യയില്‍ 1500 ലധികം കുട്ടികള്‍ പങ്കെടുത്തു .പി.ടി.എ ഭാരവാഹികളായ കുന്നുമ്മല്‍ ഹരിദാസന്‍ ,കെ.സി.വേലായുധന്‍,പി.വി.സനില്‍ കുമാര്‍ ,സന്തോഷ്‌ എന്നിവരും അധ്യാപകരായ പി.സി.നന്ദകുമാര്‍ ,രഘുവീര്‍ രാമകൃഷ്ണന്‍,പി.ടി.സുബൈര്‍ ,വിത്സണ്‍ ,ടി.കെ.സതീശന്‍ ,പി.ഉണ്ണികൃഷ്ണന്‍ ,പി.ഗോകുലന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

ഹയര്‍സെക്കണ്ടറിവിഭാഗം പൂക്കളമത്സരം,കസേരകളി തുടങ്ങിയ മത്സരങ്ങളും ,അധ്യാപകര്‍ക്കായി സ്ല്വോ ബൈക്ക് ,സ്പൂണ്‍  ലൈം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.കെ.മനോജ്‌ ,ഇ .ടി.ഗിരീഷ്‌ .എ അഷറഫ്‌, കെ.പവിത്രന്‍. റോജന്‍.പി.ജോണ്‍ , ഗീത ജി, വിജയറാണി,സി.പി.സതീരത്നം എന്നിവര്‍ നേതൃത്വം നല്‍കി .
മെഹന്തി മത്സരത്തില്‍ നിന്ന് 


ഓണസദ്യ
കൂടുതല്‍  ചിത്രങ്ങള്‍ക്ക്

 സംരഭകത്വ ദിനാചരണം   
(September 12)

 

  സംരഭകത്വ ദിനമായ സപ്തംബര്‍ 12 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 1.30 വരെ ബഹു: കേരളാ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കാണുന്നു .



Monday, 9 September 2013

 ഐ .ടി.ക്ലബ്‌  ഉദ്ഘാടനം 
പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്‌ക്കൂൾ ഐ ടി ക്ലബ് ഉദ്ഘാടനം ചെയ്തു .സ്ക്കൂൾ ഹെഡ് മാസ്റ്റർ തോമസ്‌.കെ.അബ്രഹാം ക്ലബ് ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി രഘുവീർ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.ടി.കോ ഓർഡിനെട്ടർ  റഹീയ ബീഗം, ജോയന്റ്  ഐ.ടി.കോ ഓർഡിനെട്ടർ  നിഷ എസ് .ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.വി.രാജൻ അധ്യാപകരായ സുരേഷ് , എം .മുഹമ്മദ്‌ ,ടി.കെ.സതീശൻ എന്നിവർ സംസാരിച്ചു.








 കൂടുതൽ ചിത്രങ്ങൾക്ക്

Friday, 6 September 2013

 സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 

  
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്  2013 ആഗസ്റ്റ്‌ 26 ന് സ്ക്കൂളില്‍ നടന്നു.ജനാധിപത്യ ബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി തികച്ചും ജനാധിപത്യ രീതിയില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് നടത്തിയത് .തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ മുഹമ്മദ്‌ മാസ്റര്‍ ,എയ്ഞ്ചല്‍ മേരി  ടീച്ചര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.വിദ്യാര്‍ഥികള്‍ വരിയായി വോട്ടു ചെയ്യാന്‍ വരികയും സമ്മതി ദാനാവകാശം രേഖപ്പെടുത്തുകയും ചെയ്തു .സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനും പിന്‍വലിക്കാനും വോട്ടു ചോദിക്കുവാനും അവസരം നല്‍കി .രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയികളായവര്‍ക്ക് അനുമോദനങ്ങള്‍ .


 വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍

 വോട്ടു രേഖപ്പെടുത്തുന്നു



കൂടുതല്‍ ചിത്രങ്ങള്‍ക്ക്

Thursday, 29 August 2013

വാര്‍ഷിക പൊതുയോഗം 2013
പൂക്കോട്ടുംപാടം ഗവ ഹയർ  സെക്കണ്ടറി സ്കൂൾ വാർഷിക പൊതുയോഗം ആഗസ്റ്റ്‌  26 നു സ്കൂൾ പി.ടി.എ ഹാളിൽ നടന്നു.യോഗത്തിൽ രക്ഷിതാക്കൾക്കായി പൂക്കോട്ടുംപാടം സബ് ഇൻസ്പെക്ടർ ബാബുരാജ് സൈബർ ലോകവും കുറ്റകൃത്യവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു .ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ  തോമസ്‌ .കെ.തോമസ്‌ വാർഷിക റിപ്പോർട്ട്  അവതരിപ്പിച്ചു.പ്രിസിപ്പാൾ ഇ.ഗിരീശൻ അധ്യക്ഷത വഹിച്ചു.മുൻ  പി.ടി.എ പ്രസിഡന്റ് ഡി.ടി.ഹുസൈൻ സ്റ്റാഫ് സെക്രട്ടറി രഘുവീർ രാമകൃഷ്ണൻ ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.വി.രാജൻ എന്നിവർ സംസാരിച്ചു .






രാജ്യ പുരസ്ക്കാര്‍ ജേതാക്കള്‍ അധ്യാപകരോടൊപ്പം 
  ഈ വർഷത്തെ  സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്  രാജ്യ പുരസ്ക്കാർ ജേതാക്കളായ ഹിബ,ബദരിയ ,ഫാരിസ ഷെറിൻ വൈഷ്ണവി ,അതുല്യ ,ഹിസ്ന എന്നിവര്‍ പ്രധാന അദ്ധ്യാപകന്‍ തോമസ്‌ കെ.അബ്രഹാം,സ്കൗട്ട് ആന്‍ഡ്‌ ഗൈഡ്‌  അധ്യാപികരായ പി.ടി.സുബൈര്‍ ,ഷാജിത എന്നിവരോടപ്പം

 


 രാജ്യ പുരസ്ക്കാർ ജേതാക്കള്‍ക്ക് അനുമോദനങ്ങള്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു  നടന്ന  ചടങ്ങിൽ ഈ വർഷത്തെ  സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്  രാജ്യ പുരസ്ക്കാർ ജേതാക്കളായ ഹിബ,ബദരിയ ,ഫാരിസ ഷെറിൻ വൈഷ്ണവി ,അതുല്യ ,ഹിസ്ന എന്നിവരെ ട്രോഫികൾ  നല്കി ആദരിച്ചു .ട്രോഫികൾ പി.ടി.എ  പ്രസിഡന്റ് ഡി.ടി .ഹുസൈന്‍ ഭാരവാഹികളായ പി.വി.സനല്‍ കുമാര്‍ .കദീജ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ നല്‍കി 








സ്വാതന്ത്ര്യ ദിനാഘോഷം 
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.പി.ടി.എ പ്രസിഡന്റ് ഡി.ടി ഹുസൈൻ ദേശീയ പതാക ഉയർത്തി .സ്‌കൂൾ ഹെഡ് മാസ്റ്റർ തോമസ്‌.കെ.അബ്രഹാം സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.ഹയർ  സെക്കണ്ടറി സീനിയർ   അധ്യാപിക സി.പി സതീരത്നം,ഡെപ്യൂട്ടി ഹെഡ് മാസ്റർ കെ.വി.രാജൻ ,കെ.ബാബു കുമാർ പി.ടി.എ ഭാരവാഹികളായ പി.വി.സനൽ കുമാർ .പി.കദീജ എന്നിവര് സംസാരിച്ചു .പത്താം ക്ലാസ് വിദ്യാർഥി രേഷ്മ സ്വാതന്ത്ര്യ ദിന പ്രസംഗം അവതരിപ്പിച്ചു .ദേശ ഭക്തി ഗാനം എന്നിവ നടന്നു .


പി.ടി.എ പ്രസിഡന്റ് ഡി.ടി ഹുസൈൻ ദേശീയ പതാക ഉയർത്തുന്നു 

 സ്‌കൂൾ ഹെഡ് മാസ്റ്റർ തോമസ്‌.കെ.അബ്രഹാം






മരം കട പുഴകി 

കഴിഞ്ഞ മഴയിൽ  ഞങ്ങളുടെ സ്കൂളിലെ തണല മരം നിലം പൊത്തിയപ്പോൾ .
കുട്ടികളും അധ്യാപകരും ചേർന്ന് മുറിച്ചു മാറ്റുന്നു 








Friday, 16 August 2013

റംസാന്‍ സന്ദേശം പകര്‍ന്ന് മൈലാഞ്ചിയിടല്‍ 




പൂക്കോട്ടുംപാടം: പെരുന്നാള്‍ ആഘോഷത്തിന്റെ സന്ദേശം പകര്‍ന്ന് സ്‌കൂളുകളില്‍ മൈലാഞ്ചിയിടല്‍ മത്സരം നടത്തി. പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ 12 ഗ്രൂപ്പുകള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍ , ഇ.ടി. ഗിരീഷ്‌കുമാര്‍ , മനോജ്കുമാര്‍, എ.പി റിയാസ്, പി.പി. റസീന, കെ. നിഷിജ, വി.പി ഷമീമ, എച്ച്. ഗീത എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, 14 August 2013


എല്ലാവര്‍ക്കും അക്ഷരഖനിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍