Tuesday, 23 July 2013
വിജയവഴി ഒരുക്കാന്‍
അമ്മ സദസ്സ്
ഗ്രാമപ്പഞ്ചായത്തംഗം പി.വി. സിന്ധു
ഉദ്ഘാടനംചെയ്യുന്നു
മക്കളെ വിജയത്തിലേക്ക്
കൈപിടിച്ചുയര്‍ത്താന്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍
അമ്മസദസ്സ് ഒരുങ്ങുന്നു. വിജയഭേരി പദ്ധതിയുടെ ഭാഗമായാണ് പത്താംക്ലാസ്
വിദ്യാര്‍ഥികളുടെ അമ്മമാര്‍ ഒത്തുചേര്‍ന്നത്. പഠനസാഹചര്യങ്ങള്‍
ഒരുക്കുന്നതിനെക്കുറിച്ചും പഠനരീതിയെക്കുറിച്ചും അമ്മമാരില്‍
അവബോധമുണ്ടാക്കുന്നതിനുള്ള പരിശീലനങ്ങളാണ് നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ
വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. നിലമ്പൂര്‍ ബി.ആര്‍ .സി ട്രെയിനര്‍
എം.പി. ഷീജ ക്ലാസ്സെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം പി.വി. സിന്ധു
ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ തോമസ്. കെ. എബ്രഹാം അധ്യക്ഷതവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ഡി.ടി. ഹുസൈന്‍ , കെ. ഹരിദാസന്‍ , കെ.വി. രാജന്‍ ,
വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍വി.പി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
| നിലമ്പൂര്‍ ബി.ആര്‍ .സി ട്രെയിനര്‍ എം.പി. ഷീജ ക്ലാസ്സെടുക്കുന്നു |
| അമ്മസദസ്സ് |
Thursday, 18 July 2013
Thursday, 27 June 2013
പരിസ്ഥിതിക്ലബ്ബ് ഉദ്ഘാടനം
പരിസ്ഥിതിക്ലബ്ബ് അമരമ്പലം കൃഷി ഓഫീസര്‍
ലിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ
പരിസ്ഥിതിക്ലബ്ബ് അമരമ്പലം കൃഷി ഓഫീസര്‍ ലിജു എബ്രഹാം ഉദ്ഘാടനംചെയ്തു.
പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം അധ്യക്ഷതവഹിച്ചു. കെ.വി. രാജന്‍, കൃഷി
അസി. പി.വി. സതീശന്‍, കെ. രത്‌നകുമാര്‍, രഘുവീര്‍ രാമകൃഷ്ണന്‍, പി.
സുബൈര്‍, ഉസ്മാന്‍ കോയ, വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ. രത്‌നകുമാര്‍
പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം
കൂടുതൽ ചിത്രങ്ങൾക്ക്Thursday, 20 June 2013
പഠനോപകരണങ്ങള്‍ വിതരണം
പൂക്കോട്ടുംപാടത്തെ ടാസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍ അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കുറച്ച പഠനോപകരണങ്ങള്‍ വിതരണം ചെയ്തു .പത്തു കുട്ടികള്‍ക്കാണ് ഈ പഠന സഹായം ലഭിച്ചത് .ചടങ്ങ് പതിവുപോലെ ഹെഡ്‌മാസ്റ്റര്‍ തോമസ് കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു .ടാസ് ക്ലബ് പ്രസിഡന്റ് കെ.സുകുമാരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു .ബഷീറലി പഠനോപകരണ വിതരണം നല്‍കി .യോഗത്തില്‍.കെ.വി.രാജന്‍ മാസ്റര്‍ ,രത്ന കുമാര്‍ മാസ്റര്‍ എന്നിവര്‍ക്ക് പുറമേ ക്ലബ് ഭാരവാഹികളായ എം.അബു,മുജീബ് റഹ്മാന്‍,റബി തോമസ്,നിവിന്‍ കുമാര്‍ ,പനോലന്‍ ഹുസൈന്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .
കൂടുതല്‍ ചിത്രങ്ങള്‍
വായന മത്സരം
സ്കൂളിലെ വായന ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ക്ലാസ് തല വായന മത്സരം സംഘടിപ്പിച്ചു.മുപ്പതിലധികം വിദ്യാര്‍ഥികള്‍ വായിച്ചു മത്സരിച്ചു.വായന മത്സരം ഹെഡ്‌മാസ്റ്റര്‍ തോമസ് കെ.എബ്രഹാം ദിനപത്രം വായിച്ചു ഉദ്ഘാടനം ചെയ്തു .മത്സരത്തിന് മലയാളം അധ്യാപകരായ കെ.വി.രാജന്‍ മ,എ.ബാലകൃഷ്ണന്‍ . എന്നിവര്‍ വിധികര്‍ത്താക്കള്‍ക്കളായി. ക്ലബ് ഇന്‍ ചാര്‍ജ് എം.കെ.സിന്ധു , ലൈബ്രേറിയന്‍ ബിന്ദു സലൂജ ,അധ്യാപകരായ രത്ന കുമാര്‍ ,ടി.കെ.സതീശന്‍ ,വായന ക്ലബു ഭാരവാഹികളായ എന്നിവര്‍ നേതൃത്വം നല്‍കി

വായന മത്സരം ഹെഡ്‌മാസ്റ്റര്‍ തോമസ് കെ.എബ്രഹാം
ദിനപത്രം വായിച്ചു ഉദ്ഘാടനം
കൂടുതല്‍ ചിത്രങ്ങള്‍
വായന
ദിനവും,
പി.എന്‍
പണിക്കര്‍ അനുസ്മരണവും
![]() |
| സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു |
പൂക്കോട്ടുംപാടം
ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി
സ്ക്കൂളില്‍ റീഡേഴ്സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ വായന ദിനവും
പി. എന്‍
പണിക്കര്‍ അനുസ്മരണവും നടത്തി.
സ്ക്കൂള്‍
ലൈബ്രറി ഹാളില്‍ നടന്ന വായന
ദിനാചരണം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍
തോമസ് കെ എബ്രഹാം ഉദ്ഘാടനം
ചെയ്തു.
പുസ്തകങ്ങളില്‍
പിറവിയെടുക്കുന്ന വാങ്മയ
ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ
സര്‍ഗാത്മക കഴിവുകളെ
വളര്‍ത്തുന്നുവെന്നും
വായിക്കുന്ന വാക്കുകള്‍
ചിത്രങ്ങളായി മനസില്‍
പതിയുമ്പോള്‍ അത് ചിന്താശേഷിയും
ഭാവനയും വളര്‍ത്തുന്ന ഒന്നായി
മാറുകയും ചെയ്യുന്നു എന്നും, മാനസികവും ബൗദ്ധികവുമായ
വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍
സഹായിക്കുന്നു എന്നും അദ്ദേഹം
കുട്ടികളെ ഉദ്ബോധിപ്പിച്ചു.
സീനിയര്‍
അധ്യാപകന്‍ കെ.വി.
രാജന്‍
പി. എന്‍
പണിക്കര്‍ അനുസ്മരണ പ്രഭാഷണം
നടത്തി.
എം.കെ.
സിന്ധു
വായനാദിന സന്ദേശം നല്‍കി.ചടങ്ങില്‍
അധ്യാപകരായ പി.സി.
നന്ദകുമാര്‍,വി.പി.സുബൈര്‍,
എ.
ബാലകൃഷ്ണന്‍,
ജില്‍സമ്മ
തോമസ്,
അബ്ദുള്‍
അസീസ് ,
എം.
മുഹമ്മദ്
,ടി.കെ.
സതീശന്‍,
ബിന്ദു
സലൂജ എന്നിവര്‍ സംസാരിച്ചു.
ക്ലബ്
ചെയര്‍മാന്‍ മൈമൂന്‍ റസീഫ
സ്വാഗതവും,
കണ്‍വീനര്‍
മുഹമ്മദ് ബഫിന്‍ നന്ദിയും
പറഞ്ഞു,
തുടര്‍ന്ന്
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
വായനാ മത്സരവും കൊളാഷ്
പ്രദര്‍ശനവും നടത്തി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക്
Tuesday, 11 June 2013
ഉച്ച ഭക്ഷണ വിതരണം സന്തോഷ നിര്‍ഭരം ...
സ്കൂളിലെ ഈ വര്‍ഷത്തെ ഭക്ഷണ വിതരണം അല്‍പ്പം വൈകിയാണ് ആരംഭിച്ചത്.
കാരണം മറ്റൊന്നുമല്ല കുടിവെള്ള ക്ഷാമം തന്നെ.
ഒരാഴ്ച കാലം മഴയെ കാത്തിരുന്നെങ്കിലും കാലവര്‍ഷം ചതിച്ചപ്പോള്‍
സമീപത്തെ കിണറില്‍ നിന്നും വെള്ളം ടാങ്കറില്‍ അടിച്ചാണ്
ഇത്തവണ ഭക്ഷണമുണ്ടാക്കാന്‍ വെള്ളമോപ്പിച്ചത്.
പിന്നെ അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് ഒരു സമൂഹസദ്യയോരുക്കി.
ഏകദേശം പന്ത്രണ്ടു മണിയായപ്പോഴേക്കും സദ്യ റെഡി.
ചോറും സാമ്പാറും,ഉപ്പേരിയും, അച്ചാറും പിന്നെ പാല്‍ പായസവും...
പി.ടി.എ പ്രസിഡന്‍റ് ഹുസൈന്‍ പായസം വിതരണം ചെയ്തുകൊണ്ട്
ഉച്ച ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു..
പിന്നെ ചോറിനുവേണ്ടിയുള്ള നീണ്ട നിരയില്‍
കുട്ടികള്‍ പാത്രവുമായി ഉന്തും തള്ളുമായി...
അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണം വിളമ്പി ......
സന്തോഷ നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ .....
കുട്ടികള്‍ നിറഞ്ഞ വയറുമായി പഠന മുറികളിലേക്ക് .....
ഉച്ചഭക്ഷണ വിതരണ ചടങ്ങില്‍ നിന്ന്
| പി.ടി.എ പ്രസിഡന്‍റ് ഹുസൈന്‍ |
തുടര്‍ന്ന് കാണുക
ആവേശഭരിതമായ പ്രവേശന ഉത്സവം
പൂക്കോട്ടുംപാടം ഗവ. സ്ക്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ് ഹുസൈന്‍ ഉത്ഘാടനം ചെയ്തു .പ്രധാന അദ്ധ്യാപകന്‍ തോമസ് കെ.അബ്രഹാം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു .ചടങ്ങില്‍ രക്ഷാകര്‍തൃ സമിതി അംഗങ്ങളായ കെ.പി.വിനോദ് ,ഹരിദാസന്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു .
Friday, 31 May 2013
ലോക പുകയില വിരുദ്ധ ദിനം
u

ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. പുകയില വിതയ്ക്കുന്ന
വിപത്തുക്കളെക്കുറിച്ച് അവബോധം പരത്തുക, പുകയില ഉപയോഗം ഇല്ലാതാക്കുക
എന്നിവയാണ് ഈ ദിനാചരണത്തിന്‍റെ മുഖ്യലക്ഷ്യങ്ങള്‍.
1988ലാണ് ലോകത്തിലെ ആദ്യ പുകയില വിരുദ്ധ ദിനം ആചരിച്ചത്. ലോകാരോഗ്യ
ദിനമായിരുന്ന ഏപ്രില്‍ ഏഴിന് ആയിരുന്നു അത്. എന്നാല്‍ 1989 മുതലാണ് മെയ് 31
ലോകപുകയില വിരുദ്ധദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പുകയില ഉല്‍പന്നങ്ങളുടെ
കെടുതിയില്‍പെടുന്നവരില്‍ 10 % പേര്‍ പുകയില ഉപയോഗിക്കുന്നവരില്‍ നിന്നും
അതിന്‍റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ്.
പുകയിലയുടെ പരസ്യം , പ്രചാരണം എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുക
എന്നതാണ് ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന സന്ദേശം . പുകയിലയിലെ പരസ്യവും
സ്പോണ്‍സര്‍ഷിപ്പും നിരോധിക്കുക എന്നത് പുകയില ഉപയോഗം കുറയ്ക്കുന്നതിന് ഒരു
പ്രധാന മാര്‍ഗ്ഗമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2030
ആകുമ്പോഴേയ്ക്കും പുകയിലയുടെ ഉപയോഗം മൂലം അനുനിമിഷം മരിക്കുന്നവരുടെ എണ്ണം
80 ലക്ഷം കഴിയുമെന്ന് കണക്കുകള്‍ പറയുന്നു. രാജ്യാന്തരതലം മുതല്‍
ഗ്രാമീണതലം വരെ ഉള്ള പ്രചാരണ പരിപാടികളാണ് ലോകാരോഗ്യസംഘടന
സംഘടിപ്പിച്ചിരിക്കുന്നത്.
മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ഓര്‍മ്മകള്‍ക്ക് നാലുവര്‍ഷം.
2009 മേയ് 31നായിരുന്നു ആമി കഥകളുടെ നറുമണം മാത്രമാക്കി യാത്രയായത്.
"എനിക്ക് വീണ്ടുമൊരു
ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍
കിടന്നു മാത്രം ഉറങ്ങും. മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും. വെയില്‍
പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോലെ
മലര്‍ന്നു കിടക്കുകയും ചെയ്യും.
എന്റെ ഭാഷക്കു മനുഷ്യഭാഷയോട് യാതൊരു സാമ്യവുമുണ്ടാകില്ല.
ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരുകളും വിരിച്ച് ആ ശയ്യയില്‍ കിടക്കും. എന്റെ ശരീരത്തിലെ വിയര്‍പ്പിനു വാടിയ പൂക്കളുടെ ഗന്ധമുണ്ടാകും........"
---- നീര്‍മാതളം പൂത്തകാലം

അധ്യാപനം പ്രൊഫഷണല്‍ പദവിയിലേക്ക്;
പ്രതിജ്ഞയ്ക്കും പെരുമാറ്റച്ചട്ടത്തിനും ശുപാര്‍ശ
അനീഷ്‌ജേക്കബ്ബ്
തിരുവനന്തപുരം: അധ്യാപക ജോലി ഒരു പ്രൊഫഷനാക്കി മാറ്റാന്‍ തക്ക
വിധത്തിലുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. അധ്യാപക പരിശീലന
കോഴ്‌സിന് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തും. ഏഴാംക്ലാസുവരെ പഠിപ്പിക്കാനുള്ള
യോഗ്യതയായ ടി. ടി. സിക്കാണ് എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തുക. ടി. ടി.
സിയുടെ പേരും മാറ്റുകയാണ്. ഇനി ഡി. എഡ് എന്നാണ് ഈ കോഴ്‌സ് അറിയപ്പെടുക.
രണ്ട് വര്‍ഷ ഡി. എഡ് കോഴ്‌സ് സെമസ്റ്റര്‍ ആക്കുകയാണ്. നാല് സെമസ്റ്റര്‍
ഉണ്ടാകും. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കരിക്കുലം
കമ്മിറ്റി നിയോഗിച്ച ഉപസമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ
ശുപാര്‍ശകളുള്ളത്. തീരുമാനം ഇനി സര്‍ക്കാര്‍തലത്തിലാണ് ഉണ്ടാകേണ്ടത്.
ബി. എഡിന്റെ മാതൃകയിലാണ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സായ ടി. ടി. സി യുടെ പേര് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ എന്നാക്കി മാറ്റുക. അധ്യാപക പരിശീലന കോഴ്‌സ് പാസായാലും ടെറ്റ് എന്ന അഭിരുചി പരീക്ഷകൂടി വിജയിച്ചാലേ നിലവില്‍ അധ്യാപകരാകാന്‍ കഴിയൂ. അക്കാദമിക യോഗ്യതകള്‍ നേടിയശേഷം അഭിരുചി പരീക്ഷയ്കകരുത്തുന്നതിനുപകരം അധ്യാപന രംഗത്തേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആദ്യമെ തന്നെ പരീക്ഷ നടത്തി അഭിരുചി നോക്കുന്നതാണ് ഉചിതമെന്നും ശുപാര്‍ശയുണ്ട്.
ബി. എഡിനുമുമ്പും അഭിരുചി പരീക്ഷ ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ അതിന് സര്‍വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്.
ഡി. എഡ് കോഴ്‌സ് പാസായി വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ തന്നെ അധ്യാപകവൃത്തിയുടെ പരിപാവനത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് അവര്‍ക്കു തന്നെ നല്‍കുകയും ചെയ്യും. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍കളുടെ മാതൃകയാണ് ഇക്കാര്യങ്ങളില്‍ അവലംബിക്കേണ്ടത്. കൂടാതെ മറ്റ് പ്രൊഫഷനുുകളില്‍ ഉള്ളതുപോലെ അധ്യാപകര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചശേഷവും ടി. ടി. സിയുടെ കരിക്കുലം പഴയരീതിയില്‍ തുടരുകയാണ്. പുതിയ പാഠ്യപദ്ധതിക്ക് അനുസൃതമായി ഇതും പരിഷ്‌കരിക്കണം. ഈ അധ്യയന വര്‍ഷം മുതല്‍ ടി. ടി. സി പരിഷ്‌കരിക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്.
എന്നാല്‍ പതിവുപോലെ ടി. ടി. സി പ്രവേശനത്തിനുള്ള വിജ്ഞാപനം വന്നുകഴിഞ്ഞു. ഈ വര്‍ഷം തന്നെ പരിഷ്‌കരണം ഏര്‍പ്പെടുത്തണമെങ്കില്‍ വിജ്ഞാപനം തിരുത്തി പ്രസിദ്ധീകരിക്കേണ്ടിവരും. കോഴ്‌സ് പരിഷ്‌കരിച്ചില്ലെങ്കില്‍ ടി.ടി. സിയുടെ അംഗീകാരവും നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം വേഗത്തില്‍ ഉണ്ടാകും. ഉപസമിതിയില്‍ വിദഗ്ദ്ധാംഗങ്ങള്‍ക്കുപുറമെ അധ്യാപക സംഘടനാ പ്രതിനിധികളായ എം.ഹരിഗോവിന്ദന്‍, ജെ.ശശി, എം ഷാജഹാന്‍, എ.കെ സൈനുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.

പത്താം ക്ലാസില്‍ എഴുത്തുപരീക്ഷയ്ക്ക്
പ്രത്യേക മിനിമം മാര്‍ക്ക് വരും
തുളസീദേവി
തിരുവനന്തപുരം: പത്താം
ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ എഴുത്തു പരീക്ഷയ്ക്ക് പ്രത്യേക മിനിമം
മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷാഫലത്തിന്റെ
നിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.
അധ്യാപകസംഘടനകളില്‍ നിന്നും മറ്റും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തിലാണ് ഈ സാധ്യത പരിഗണിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസില്‍ ഓരോ വിഷയത്തിനും 50ല്‍ പത്തുമാര്‍ക്ക് ഇന്‍േറണല്‍ മാര്‍ക്കാണ്. പ്രോജക്ടുകള്‍, ക്ലാസ് അസൈന്‍മെന്റുകള്‍ , പരീക്ഷകള്‍ , പഠനപ്രവര്‍ത്തനങ്ങളുടെ നിലവാരം തുടങ്ങിയവ പരിശോധിച്ചാണ് ഈ മാര്‍ക്കുകള്‍ നല്‍കിയിരുന്നത്.
ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയ സമയത്ത് മാര്‍ക്കിടുന്ന രീതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിരുന്നു. ചില സ്‌കൂളുകളിലെങ്കിലും കൃത്യമായി പരിശോധനയും നടന്നിരുന്നു.
ഈ സമിതികള്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഈ സാഹചര്യത്തില്‍ ജയിക്കാന്‍ ആകെ അമ്പതില്‍ 15 മാര്‍ക്ക് വേണ്ടപ്പോള്‍ മിക്കവര്‍ക്കും ഇന്‍േറണല്‍ എട്ടു മാര്‍ക്കില്‍ കുറയാതെ ലഭിക്കും. പിന്നെ വിജയിക്കാന്‍ ആറോ ഏഴോ മാര്‍ക്ക് എഴുതി നേടിയാല്‍ മതിയെന്ന സ്ഥിതിയുണ്ടായി.
ഇത്തവണത്തെ പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തത് ആകെ 24000 പേരാണ്. അവരില്‍ പലര്‍ക്കും ഇന്‍േറണല്‍ മാര്‍ക്ക് എട്ടുവരെ കിട്ടിയ സാഹചര്യത്തിലാണ് പരാതികള്‍ വീണ്ടും സജീവമായത്. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അധ്യാപകസംഘടനകളോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.
ജൂണ്‍ പത്തിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ നടത്തിയ ആലോചനകളിലാണ് എഴുത്തു പരീക്ഷ ജയിക്കാന്‍ പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശം വന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇപ്പോള്‍ ഈ സമ്പ്രദായം നിലവിലുണ്ട്.
Subscribe to:
Posts (Atom)