ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday, 23 July 2013

വിജയവഴി ഒരുക്കാന്‍
അമ്മ സദസ്സ്‌ 


ഗ്രാമപ്പഞ്ചായത്തംഗം പി.വി. സിന്ധു ഉദ്ഘാടനംചെയ്യുന്നു 

മക്കളെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അമ്മസദസ്സ് ഒരുങ്ങുന്നു. വിജയഭേരി പദ്ധതിയുടെ ഭാഗമായാണ് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ അമ്മമാര്‍ ഒത്തുചേര്‍ന്നത്. പഠനസാഹചര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പഠനരീതിയെക്കുറിച്ചും അമ്മമാരില്‍ അവബോധമുണ്ടാക്കുന്നതിനുള്ള പരിശീലനങ്ങളാണ് നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. നിലമ്പൂര്‍ ബി.ആര്‍ .സി ട്രെയിനര്‍ എം.പി. ഷീജ ക്ലാസ്സെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം പി.വി. സിന്ധു ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ തോമസ്. കെ. എബ്രഹാം അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.ടി. ഹുസൈന്‍ , കെ. ഹരിദാസന്‍ , കെ.വി. രാജന്‍ , വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍വി.പി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍ ബി.ആര്‍ .സി ട്രെയിനര്‍ എം.പി. ഷീജ ക്ലാസ്സെടുക്കുന്നു


  അമ്മസദസ്സ്


No comments:

Post a Comment