പഠനോപകരണങ്ങള്‍ വിതരണം
പൂക്കോട്ടുംപാടത്തെ ടാസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍ അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കുറച്ച പഠനോപകരണങ്ങള്‍ വിതരണം ചെയ്തു .പത്തു കുട്ടികള്‍ക്കാണ് ഈ പഠന സഹായം ലഭിച്ചത് .ചടങ്ങ് പതിവുപോലെ ഹെഡ്‌മാസ്റ്റര്‍ തോമസ് കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു .ടാസ് ക്ലബ് പ്രസിഡന്റ് കെ.സുകുമാരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു .ബഷീറലി പഠനോപകരണ വിതരണം നല്‍കി .യോഗത്തില്‍.കെ.വി.രാജന്‍ മാസ്റര്‍ ,രത്ന കുമാര്‍ മാസ്റര്‍ എന്നിവര്‍ക്ക് പുറമേ ക്ലബ് ഭാരവാഹികളായ എം.അബു,മുജീബ് റഹ്മാന്‍,റബി തോമസ്,നിവിന്‍ കുമാര്‍ ,പനോലന്‍ ഹുസൈന്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .
കൂടുതല്‍ ചിത്രങ്ങള്‍



