ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Saturday, 16 February 2013

സൈബര്‍ ബോധവത്കരണം 



 മൊബൈല്‍ ഫോണ്‍ , ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. പൂക്കോട്ടുപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. എം. അഷ്‌റഫ്, കെ. രത്‌നകുമാര്‍, പി.സി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് ചാക്കോ ക്ലാസെടുത്തു.

Thursday, 14 February 2013

പെണ്‍ക്കുട്ടികള്‍ക്കായി  സ്‌കൂളില്‍

വിശ്രമമുറി തുറന്നു   



കേരള വികസന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറി ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിര സമതി അധ്യക്ഷ കെ.പി. ജല്‍സീമിയ ഉദ്‌ഘാടനം ചെയ്‌തു. ഇരുപത്‌ ലക്ഷം രൂപ ചിലവഴിച്ച്‌  പണിപൂര്‍ത്തിയാക്കിയ  കെട്ടിടത്തില്‍ മൂന്ന്‌ ക്ലാസ്‌ മുറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമുണ്ട്. നേരത്തെ  കെട്ടിടത്തിനോടനുബന്ധിച്ച നാലു ഗേള്‍സ്‌ ഫ്രണ്ട്‌ ലി ടോയലട്ടുംസജ്‌ജീക്കരിച്ചിട്ടുണ്ട്‌.  ജില്ലാ പഞ്ചായത്തംഗം പി. ഖാലിദ്‌ മാസ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ എന്‍.എം.ബഷീര്‍ പുതിയ  ലേഡീസ്‌ ഫ്രന്‍ഡ്‌ ലി ടോയിലറ്റിന്‍റെ ശിലാസ്ഥാപനം നടത്തി. പ്രധാന അധ്യാപകന്‍ തോമസ്‌.കെ. അബ്രഹാം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം പി.ശിവാത്‌മജന്‍ , വി.പി. അഷ്‌റഫ്‌, കെ. ഹരിദാസന്‍  എം. അഷ്‌റഫ്‌ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്‍റ്‌ ഡി.ടി. ഹുസൈന്‍ സ്വാഗതവും പ്രിന്‍സിപ്പള്‍ എ.ഗിരീശന്‍ നന്ദിയും പറഞ്ഞു. 
 

നൂറു മേനിക്കായി 

 പ്രാദേശിക പഠനകേന്ദ്രങ്ങള്‍ സജീവമായി

  

എസ്‌.എസ്‌.എല്‍.സി പരീക്ഷയ്ക്ക്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കഡറിസ്കൂളിന്‍റെ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ സജീവമായി.കൂട്ടായ പഠനത്തിന്‌ അവസരമൊരുക്കുക എന്നതാണ്‌ പ്രാദേശിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടൂന്നത്‌. ഇത്തവണ 524 വിദ്യാര്‍ത്ഥികളാണ്‌ സ്ക്കൂളില്‍  എസ്‌.എസ്‌.എല്‍ .സി പരീക്ഷയെഴുതുന്നത്‌. ഒരോ പ്രദേശത്തെയും അധ്യാപകരും രക്ഷിതാക്കളും പഠന കേന്ദ്രങ്ങളില്‍ ഒത്തും ചേരും. കൊണ്ട്‌ ജനവാസ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന മേഖലയില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സഹായകരമാണെന്നാണ്‌ അധ്യാപകരും രക്ഷിതാക്കളും പറയുന്നത്‌. സ്‌കൂളിനു കീഴില്‍ 26 പഠന കേന്ദ്രങ്ങളാണുള്ളത്‌.പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ശക്തമാക്കി നൂറു ശതമാനം വിജയംവരികുക എന്നതാണ്  പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കഡറി സ്‌കൂളിന്റെ ലക്‌ഷ്യം . ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ എന്‍ .എം. ബഷീര്‍ , വൈസ്‌ പ്രസിഡന്‍റ്‌ തനൂജ ആതവനാട്‌, വിദ്യാഭ്യാസ സ്ഥിര സമതി അധ്യക്ഷന്‍ ശിവദാസന്‍ ഉള്ളാട്‌, പ്രധാന അധ്യാപകന്‍ തോമസ്‌.കെ.അബ്രാഹം, പി.ടി.എ. പ്രസിഡന്‍റ ഡി.ടി. ഹുസൈന്‍ , പ്രോഗ്രാം കോഡിനേറ്റര്‍ വി.പി. സുബൈര്‍ , രഘുവീര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Monday, 11 February 2013


 കവി ഡി വിനയചന്ദ്രന്‍

മലയാള കവിതയില്‍ തീവ്രാനുഭവങ്ങളുടെ നവഭാവുകത്വം നിറച്ച കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു .. മലയാളത്തിന് തീര്‍ത്തും നവീനമായ ഒരനുഭവമാണ് വിനയചന്ദ്രന്റെ ഈ കവിത.
പ്രിയ കവിക്ക്‌ ആദരാഞ്ജലികള്‍.


"വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു
കൂട്ടുകാര്‍ , കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍ ,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍
 

Friday, 18 January 2013

സംസ്ഥാന കലോത്സവം തത്സമയം കാണാന്‍

Please mute/pause current video when you switch to another venue

Friday, 11 January 2013

ഞങ്ങളുടെ സീനിയര്‍ മലയാളം അദ്ധ്യാപകന്‍ കെ.വി.രാജന്‍ മാസ്ററുടെ പത്നിയും,
അമരമ്പലം ഗവ.എല്‍.പി.സ്ക്കൂള്‍ അദ്ധ്യാപികയുമായ
 ഉഷ ടീച്ചറുടെ 
ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു .

Monday, 31 December 2012

 
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.....
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന...
നന്മ്മയും,സ്നേഹവുമുള്ള...ഒരു നല്ല നാളേക്കു വേണ്ടി....
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു

Monday, 24 December 2012

 എല്ലാവര്ക്കും സന്തോഷ നിര്‍ഭരമായ ക്രിസ്തുമസ് ആശംസകള്‍

Friday, 21 December 2012

 
മലയാളത്തിന് സച്ചിദാനന്ദം 

മലയാളത്തിലെ രണ്ട് സച്ചിദാനന്ദന്‍മാര്‍ക്കാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. കവി കെ. സച്ചിദാനന്ദനും പി. സച്ചിദാനന്ദന്‍ എന്ന ആനന്ദിനും. സച്ചിദാനന്ദന്റെ 'മറന്നുവെച്ച വസ്തുക്കള്‍ ' എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ്. 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവര്‍ത്തനത്തിനാണ് ആനന്ദിന് അവാര്‍ഡ്.  സാഹിത്യവിഭാഗത്തില്‍ ഒരു ലക്ഷംരൂപയും വിവര്‍ത്തനത്തിന് അരലക്ഷം രൂപയുമാണ് സമ്മാനത്തുക.
മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍

Thursday, 20 December 2012

 വെബ് ഡിസൈനിങ് പരിശീലനം

ഐ.റ്റി. അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വെബ് ഡിസൈനിങില്‍ പരിശീലനം നല്‍കും. ഡിസംബര്‍ 26,27,28 തിയതികളിലാണ് പരിശീലനം. വെബ്സൈറ്റ് നിര്‍മാണത്തിന്റെ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന പരിശീലനം ഓഫ്ലൈന്‍ സോഫ്റ്റ്വേറിലാണ് നല്‍കുക. ഫോണ്‍ . 04832731692.
 സംസ്കൃത സ്കോളര്‍ഷിപ്പ്

2012-13 അധ്യയന വര്‍ഷത്തേയ്ക്ക് സംസകൃത കോളേജിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃതം പ്രധാന വിഷയമായി എടുത്തു പഠിക്കുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും, ശ്രീ ശങ്കരചാര്യ യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പോസ്റ് ഗ്രാജുവേഷന്‍ ക്ളാസുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയാത്തവരും യോഗ്യത പരീക്ഷ ആദ്യപ്രാവശ്യം തന്നെ പാസായിട്ടുള്ളവരും സംസ്കൃതം ഒരു വിഷയമായി എടുത്ത് പരീക്ഷ പാസായിട്ടുള്ളവരും ആയ വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളത്. എന്നാല്‍ ഡിഗ്രിക്കു പഠിക്കുന്ന ആദ്യത്തെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ് ഗ്രാജുവേഷന് പഠിക്കുന്ന ആദ്യത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതാ പരീക്ഷയുടെ മാത്രം അതായത് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുമാനപരിധി കണക്കാക്കാതെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ http://www.dcescholarship.kerala.gov.in/dce/main/index.php ല്‍ സംസ്കൃത സ്കോളര്‍ഷിപ്പ് (എസ്.എസ്.ഇ.) എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Tuesday, 18 December 2012


വിജയഭേരി ഹയര്‍സെക്കന്‍ഡറി പ്രതിഭാ സംഗമം 
ജില്ലാപഞ്ചായത്ത് ‘വിജയഭേരി’ പദ്ധതിയുടെ ഭാഗമായി പ്ളസ് റ്റു ടാലന്റ്സ് മീറ്റ് ഡിസംബര്‍ 22നും 23നും മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കും. 22-ന് രാവിലെ 9.30 മണിക്ക് ഇ.റ്റി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട് അധ്യക്ഷയാവും. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിഭകളായ 300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വ്യക്തിത്വ വികസനം, കരിയര്‍ പ്ളാനിങ്, ഉന്നത വ്യക്തികളുമായി അഭിമുഖം തുടങ്ങിയ പരിപാടികളാണ് ദിദ്വിന കാംപില്‍ ഒരുക്കിയിട്ടുള്ളത്. ടാലന്റ്സ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ 9.30ന് മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ എത്തണമെന്ന് വിദ്യാഭ്യാസ സ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.പി.ജല്‍സീമിയ അറിയിച്ചു.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്  ഇവിടെ അമര്‍ത്തുക

Tuesday, 4 December 2012

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് :
 ഫോര്‍മാറ്റ് പരിഷ്കരിച്ചു
പ്ളസ് വണ്‍ സ്കോര്‍ ഷീറ്റ്, പ്ളസ് ടൂ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഫോര്‍മാറ്റ് പരിഷ്കരിച്ച് ഉത്തരവായി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ 30 രൂപ അടയ്ക്കണമെന്നും ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്റെ എംബ്ളം സര്‍ട്ടിഫിക്കറ്റിന്റെ നടുവില്‍ പ്രിന്റ് ചെയ്യുന്നതിനും സെക്രട്ടറിയുടെ ഫാസിമിലി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനും അംഗീകൃത പ്രീപ്രിന്റിങ് പ്രസ്സിന് നിര്‍ദ്ദേശം നല്‍കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ 12 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റ് കം സ്കോര്‍ ഷീറ്റായിരിക്കും നല്‍കുക.
സംസ്ഥാന സ്കൂള്‍ കായികമേള : മീഡിയാ സെന്റര്‍ തുറന്നു

 സംസ്ഥാന സ്കൂള്‍ കായികമേളയുടെ മീഡിയാ സെന്റര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ മത്സരങ്ങളും പ്രത്യേകം ലഭ്യമാക്കിയിട്ടുള്ള യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് യഥാസമയം മീഡിയാ പ്രതിനിധികള്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയില്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനമാണ് കായികമേളയോടനുബന്ധിച്ച് മീഡിയാ സെന്ററില്‍ ഐടി@സ്കൂള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കായികമേളയുടെ തത്സമയവിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ മീഡിയാ സെന്ററില്‍ നിന്നും www.schoolsports.in വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൈറ്റിലേക്ക് യൂണിവേഴ്സിറ്റി സ്റേഡിയത്തിലെ മീഡിയാ സെന്ററില്‍ നിന്നും ഓരോ ഇനങ്ങളിലെയും റിസള്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. ഐടി@സ്കൂള്‍ മീഡിയാ സെന്ററുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 9809385113. 

Saturday, 1 December 2012


വെബ്‌സൈറ്റ് തുറന്നു


വണ്ടൂര്‍ : ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ് തുറന്നു. www.kalothsavam.in എന്ന അഡ്രസില്‍ ലോഗ് ചെയ്താല്‍ മേളാവാര്‍ത്തകളും മത്സരഫലങ്ങളും അറിയാന്‍ സാധിക്കുമെന്ന്     സംഘാടകസമിതി അറിയിച്ചു.

Monday, 26 November 2012


  സംസ്ഥാന സ്‌കൂള്‍കായിക മേളയുടെ 

ലോഗോ പ്രകാശനം ചെയ്തു


തിരുവനന്തപുരം: അന്‍പത്തി ആറാമത്  സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ വച്ച് ബഹു: കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ അബ്ദു റബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ .എ.ഷാജഹാനു നല്‍കി നിര്‍വഹിച്ചു. ഐടി @സ്കൂള്‍ ആണ് കായികമേളയുടെ ഇവെന്റ്റ് മാനേജ്‌മന്റ്‌ സോഫ്റ്റ്‌വെയര്‍ തയാറാക്കിയിരിക്കുന്നത്, ചടങ്ങില്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.അബ്ദുല്‍ നാസര്‍ കൈപഞ്ചേരി സന്നിഹിതനായിരുന്നു. കൊല്ലം സ്വദേശിയും ചിത്രകാരനുമായ ശ്രീ. ബിന്നി യു.എം ആണ് ലോഗോ രൂപകല്‍പന ചെയ്തത്. 
സംസ്ഥാന സ്കൂള്‍ കലോത്സവം 
 ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ലോഗോ ഏറ്റുവാങ്ങി. കലോത്സവത്തിന്‍െറ സ്വാഗതസംഘം ഓഫിസ് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ്, എസ്.പി കെ. സേതുരാമന്‍, സലീം കുരുവമ്പലം, ടി. ടി കോയാമു, ടി. വനജ, കെ. എം ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ സ്വാഗതവും പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഒ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. കോഴിക്കോട് ഉള്ള്യേരി പാലോറ എച്ച്.എസ്.എസിലെ ചിത്രകലാധ്യാപകന്‍ പി. സതീഷ്കുമാറാണ് കലോത്സവ ലോഗോ രൂപകല്‍പന ചെയ്തത്. സ്ക്കൂള്‍ കലോത്സവം മാനുവല്‍ 

     സംസ്ഥാന ഗണിതശാസ്ത്രമേള 

    കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ


 കോഴിക്കോട്: വിദ്യാര്‍ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികള്‍ സമന്വയിക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്ക് നവംബര്‍ 26ന് തുടക്കമാവും. മീഞ്ചന്തയിലെ നാലു സ്കൂളുകളിലായി അഞ്ചുനാള്‍ നീളുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പബ്ളിസിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും അഡീഷനല്‍ ഡി.പി.ഐ വി.കെ. സരളമ്മയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും.
46ാമത് ശാസ്ത്രമേളയും 32ാമത് പ്രവൃത്തി പരിചയമേളയും 27ാമത് ഗണിതശാസ്ത്രമേളയുമാണ് നടക്കുന്നത്. സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷനല്‍ എക്സ്പോ, സാമൂഹിക ശാസ്ത്രമേള എന്നിവയും ഇതോടൊപ്പം നടക്കും.
മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസാണ് ശാസ്ത്രമേളയുടെ വേദി. ആര്‍.കെ. മിഷന്‍ സ്കൂളില്‍ പ്രവൃത്തി പരിചയമേള, എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറിയില്‍ സാമൂഹിക ശാസ്ത്രമേള- എക്സ്പോ, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ ഗണിതശാസ്ത്രമേള എന്നിങ്ങനെയാണ് വേദി ക്രമീകരിച്ചത്. നിശ്ചല മാതൃക, പ്രവര്‍ത്തന മാതൃക ഇനങ്ങളിലായി 10,000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 84 വി.എച്ച്.എച്ച്.ഇ സ്കൂളുകളില്‍നിന്നായി 200ഓളം കുട്ടികള്‍ വൊക്കേഷനല്‍ എക്സ്പോയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തൊഴില്‍മേള 27ന് നടക്കും. പൊതു-സ്വകാര്യ മേഖലയിലെ 25ഓളം സംരംഭകര്‍ മേളയിലെത്തും. പഴയിടം നമ്പൂതിരി പാചകത്തിന് നേതൃത്വം നല്‍കും. താമസം, യാത്ര തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. മത്സരഫലങ്ങള്‍ തത്സമയം schoolsasthrolsavam.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും. താമസസൗകര്യമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് സംഘാടകസമിതിഅംഗങ്ങളുടെ ഫോണ്‍ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. 30ന് രാവിലെ 11ന് എം.കെ. രാഘവന്‍ എം.പി സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യും.http://www.schoolsasthrolsavam.in/doc/ProgrammeSchedule2012-13.pdf

Friday, 23 November 2012

നിലമ്പൂര്‍ ഉപ  ജില്ല സ്ക്കൂള്‍ കലോത്സവം
നിലമ്പൂര്‍ ഉപ  ജില്ല സ്ക്കൂള്‍ കലോത്സവം 2012 നവംബര്‍ 26  മുതല്‍ 30 വരെ കരുളായി കെ.എം.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.