|
വിജയഭേരി ഹയര്‍സെക്കന്‍ഡറി പ്രതിഭാ സംഗമം
ജില്ലാപഞ്ചായത്ത് ‘വിജയഭേരി’ പദ്ധതിയുടെ ഭാഗമായി പ്ളസ് റ്റു ടാലന്റ്സ്
മീറ്റ് ഡിസംബര്‍ 22നും 23നും മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കും.
22-ന് രാവിലെ 9.30 മണിക്ക് ഇ.റ്റി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുന്ന
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട് അധ്യക്ഷയാവും.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിഭകളായ
300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വ്യക്തിത്വ വികസനം, കരിയര്‍
പ്ളാനിങ്, ഉന്നത വ്യക്തികളുമായി അഭിമുഖം തുടങ്ങിയ പരിപാടികളാണ് ദിദ്വിന
കാംപില്‍ ഒരുക്കിയിട്ടുള്ളത്.
ടാലന്റ്സ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ 9.30ന് മലപ്പുറം
ഗവണ്‍മെന്റ് കോളെജില്‍ എത്തണമെന്ന് വിദ്യാഭ്യാസ സ്റാന്‍ഡിങ്് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ കെ.പി.ജല്‍സീമിയ അറിയിച്ചു.
|
Tuesday, 18 December 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment