Friday, 19 August 2011
Wednesday, 10 August 2011
Friday, 5 August 2011
സയന്‍സ് ക്ലബ്ബ് 2011-12
2011-12 വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് രൂപീകരിച്ചു. ഹയര്‍ സെക്കണ്ടറി ബോട്ടണി വിഭാഗം അദ്ധ്യാപകന്‍ ഡോക്ടര്‍ റോജന്‍ പി.ജോണ്‍ സയന്‍സ് ക്ലബ്ബിന്റെ ഉത്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ് മാസ്റര്‍ തോമസ് .പി. എബ്രഹാം അധ്യക്ഷത വഹിച്ചു .ഐ .ടി യുമായി
ബന്ധപ്പെട്ട് 10 H ലെ കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് ഹെഡ്മാസ്റ്റര്‍ പ്രകാശനം ചെയ്തു. ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ കൊളാഷ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. പവിത്രന്‍ മാസ്റ്റര്‍ , ജില്‍സ ടീച്ചര്‍ എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി.വിദ്യാര്‍ത്ഥികളായ അനുവിന്ദ് സ്വാഗതവും രഞ്ജിമ നന്ദിയും പറഞ്ഞു


Monday, 1 August 2011
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം
ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാൻ എന്നാണ് ഇസ്‌ലാമിക വിശ്വാസം.
സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോൽ റമദാൻ മാസത്തെ മാത്രം ശഹറു റമദാൻ എന്നാണ് ഖുർആൻവിശേഷിപ്പിക്കുന്നത്. പരിശുദ്ധ ഖുർആൻ ആദ്യമായി അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് മുസ്ലിംകൾക്കിടയിൽ ഈ മാസത്തിന് പ്രാധാന്യം നൽകുന്നു.
ശഅബാൻ മുപ്പത് ദിവസം തികയുകയോ റമദാൻ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാൻ ആരംഭിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണുകയോ റമദാൻ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാൻ അവസാനിക്കുന്നു. ഇതിനിടയിൽ വരുന്ന 29 അല്ലെങ്കിൽ30 ദിവസമാണ് റമദാൻ. തൊട്ടടുത്ത മാസമായ ശവ്വാൽ ഒന്നിന് ഈദ് അൽഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഈ ദിവസം വ്രതാനുഷ്ഠാനം നടത്തുന്നത് നിഷിദ്ധമാണ്. പിന്നീട് വരുന്ന ആറ് ദിവസങ്ങളിലുള്ള വ്രതാനുഷ്ഠാനം നടത്തുന്നത് റമാൻ വ്രതങ്ങളിൽവന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങൾ പരിഹരിക്കാൻ വേണ്ടിയാകുന്നു.
മാസപ്പിറവി അഥവാ ചന്ദ്രക്കലയുടെ ദർശനത്തെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നത്
റമദാർ മാസത്തിലെ പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങളും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾഎല്ലാ സൽകമ്മങ്ങളും അധികരിപ്പിക്കുന്നു.
Monday, 25 July 2011
Friday, 15 July 2011
Wednesday, 13 July 2011
വിദ്യാരംഗം കലാ സാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം 16/7/2011 ശനിയാഴ്ച 10 മണിക്ക് സ്മാര്‍ട്ട് റൂമില്‍ വെച്ച് നടക്കുന്നതാണ്.
പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ. രാജന്‍ കരുവാരക്കുണ്ട് ഉദ്ഘാടന കര്‍മ്മം ചെയ്യുന്നതോടൊപ്പം " മലയാളം- ചെറുകഥ" എന്ന് വിഷയത്തെ പറ്റി ഒരു ക്ലാസ്സും ഉണ്ടായിരിക്കുന്നതായിരിക്കും.
Thursday, 7 July 2011
Wednesday, 6 July 2011
Tuesday, 5 July 2011
Wednesday, 29 June 2011
കാണാമറയത്തെ ബാല്യം
അന്നാദ്യമായ് കിനാവിന്റെ
മണിമഞ്ചലിലിരുന്നു ഞാന്‍
അന്നേതോ രാക്കിളി പാടിയ
പാട്ടുമിന്നോര്‍ക്കുന്നു...
കാണാമറയത്തെ ബാല്യ-
മെന്ന രാക്കിളി നൊമ്പരം
ആഘര്‍ഷണ ബലമോ,
ആത്മ നൊമ്പരമോ...
ബാല്യ തരംഗം എന്നില്‍
നിന്നകന്നുപോയ്
അക്ഷരമുറ്റം ഓര്‍മയായ് മാഞ്ഞു
പണ്ടെങ്ങോ നെയ്ത
കുസൃതി തന്‍ പൂങ്കുടയും
അന്നേതോ കരം നീട്ടിയ
മുല്ലതന്‍ വള്ളിയും
ഓര്‍മയായ് എന്നില്‍ നിന്നകന്നുപോയ്
തുമ്പിയെകൊണ്ടു കല്ലെടുപ്പിച്ചും
മഴയില്‍ കുതിര്‍ന്നു നിന്നതും
അന്തിനേരമിരുട്ടും നേരം
കാട്ടുചോലകളില്‍ ചാഞ്ചായി മതിച്ചതും
എന്‍ ഹൃത്തിലെന്നും ഓമനയായ്
പെയ്തിറങ്ങി...
കാണാത്ത നൊമ്പരങ്ങള്‍ കാണുവാന്‍
കാത്തിരുന്ന പൂവിളികള്‍ കോര്‍ത്തിണക്കുവാന്‍
എന്നിലെന്നും ഹൃദയതരംഗം മൂളുവാന്‍
പണ്ടു കാല ബാല്യ കഥയിന്നുമോര്‍ക്കുന്നു ഞാന്‍
നിറഞ്ഞ കണ്ണിലൂടെ മറഞ്ഞ ബാല്യം
എന്നില്‍ കാഴ്ച തീര്‍ത്ത ബാല്യ നൊമ്പരം
കുസൃതി തന്‍ ബാല്യപ്പടക്കം പോല്‍
ഞാന്‍ ഇനിയുമെത്തിപ്പിടിപ്പിക്കുമെന്‍
ആത്മ നൊമ്പരത്തില്‍...
മണിമഞ്ചലിലിരുന്നു ഞാന്‍
അന്നേതോ രാക്കിളി പാടിയ
പാട്ടുമിന്നോര്‍ക്കുന്നു...
കാണാമറയത്തെ ബാല്യ-
മെന്ന രാക്കിളി നൊമ്പരം
ആഘര്‍ഷണ ബലമോ,
ആത്മ നൊമ്പരമോ...
ബാല്യ തരംഗം എന്നില്‍
നിന്നകന്നുപോയ്
അക്ഷരമുറ്റം ഓര്‍മയായ് മാഞ്ഞു
പണ്ടെങ്ങോ നെയ്ത
കുസൃതി തന്‍ പൂങ്കുടയും
അന്നേതോ കരം നീട്ടിയ
മുല്ലതന്‍ വള്ളിയും
ഓര്‍മയായ് എന്നില്‍ നിന്നകന്നുപോയ്
തുമ്പിയെകൊണ്ടു കല്ലെടുപ്പിച്ചും
മഴയില്‍ കുതിര്‍ന്നു നിന്നതും
അന്തിനേരമിരുട്ടും നേരം
കാട്ടുചോലകളില്‍ ചാഞ്ചായി മതിച്ചതും
എന്‍ ഹൃത്തിലെന്നും ഓമനയായ്
പെയ്തിറങ്ങി...
കാണാത്ത നൊമ്പരങ്ങള്‍ കാണുവാന്‍
കാത്തിരുന്ന പൂവിളികള്‍ കോര്‍ത്തിണക്കുവാന്‍
എന്നിലെന്നും ഹൃദയതരംഗം മൂളുവാന്‍
പണ്ടു കാല ബാല്യ കഥയിന്നുമോര്‍ക്കുന്നു ഞാന്‍
നിറഞ്ഞ കണ്ണിലൂടെ മറഞ്ഞ ബാല്യം
എന്നില്‍ കാഴ്ച തീര്‍ത്ത ബാല്യ നൊമ്പരം
കുസൃതി തന്‍ ബാല്യപ്പടക്കം പോല്‍
ഞാന്‍ ഇനിയുമെത്തിപ്പിടിപ്പിക്കുമെന്‍
ആത്മ നൊമ്പരത്തില്‍...
Tuesday, 28 June 2011
ഉപ്പാന്‍റെ ഗള്‍ഫ് ജീവിതം
ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ട-
തന്‍ മാറിലൂടെ
നടന്നു നീങ്ങി കാലങ്ങള്‍ അത്രയും.
വേദനയില്‍ വിയര്‍പ്പുറ്റി വീണു-
ജീവിതവും വിയര്‍പ്പായ്-
ഒലിച്ചുപോയ്.
കുടിനീരിനായ് കൊതിച്ച-
കൈകളോ , വിണ്ണിന്‍ ചേലുകണ്ട്-
മനം തുള്ളവേ-
പ്രാര്‍ത്ഥനയോടെ കഴിച്ചു കൂട്ടിയ
രാപ്പകലുകള്‍ അത്രയും-
വിശപ്പിനാല്‍ മരുന്നു തേടി,
അലയുന്ന പക്ഷിയെപ്പോലെ.
അന്ന് - കണ്ണീരുകൊണ്ട് തുടച്ച-
നിലമത്രയും- മിന്നിത്തിളങ്ങുന്ന,
ചുമരുകള്‍ പോലെയാകവേ,
കത്തിയെരിയുന്ന സൂര്യനു കീഴിലായ്
ചുട്ടുനീറി ജോലികള്‍ തീര്‍ക്കവേ
രോഗിയായ് - ജീവിതം പടുത്തുയര്‍ത്തി.
ഇതൊക്കെയും കഠിനമാം ജോലികള്‍,
എങ്കിലും ജീവിതം പടുക്കുവാനുള്ള
തന്ത്രികള്‍ - ഇതോയൊള്ളു-
ആശ്വാസമേകുവാന്‍.
ഇത്തിരി തണലിനായ്-
കൊതിച്ചതോ തെറ്റ് ?
ഇത്തിരി സുഖത്തിനായ്
അലഞ്ഞതോ തെറ്റ് ?
മാറോടണച്ചു വേദനയുള്ളിലൊതുക്കി,
ജീവിതം വലിച്ചിഴച്ചു പിതാവാ-
വിദേശമില്‍.
നൂലുപൊട്ടിത്തെറിക്കുന്ന-
മാലമുത്തുപോലെ നാളേറെ
ജീവിതവും പൊട്ടിത്തകര്‍ന്നൂ...
കൂട്ടിനാരുമില്ലാതെയാ
ചുടുമണല്‍ക്കാട്ടില്‍
വേദനയത്രയും സഹിച്ചു - എന്റെ
പൊന്നുപ്പ എത്രയോ
നളുകള്‍ വെന്തുരുകീ വിദേശമില്‍
സ്നേഹം
കെ.വി. രാജന്‍
അധ്യാപകന്‍
കെ.വി. രാജന്‍
അധ്യാപകന്‍
അരിയെന്നതു കേട്ടാല്‍പ്പിന്നെ
അരിപോലുമടുത്തുവരുന്നൂ.
ഒരു കുഞ്ഞിനു വയറു നിറയ്ക്കാന്‍
അരിയെത്ര വേണന്നല്ലേ ?
അരിയില്ലാതുള്ളൊരു കാര്യം
തുണിയില്ലാത്തതുപോലല്ലല്ലോ.
അരിയും തുണിയും ഒന്നിച്ചായാല്‍
പൊറുതിമുറുക്കാനതു മതിയാകും.
അതുകൊണ്ടാണധികാരികളും
അരിയെത്തൊട്ടു കളിച്ചതുകേട്ടോ.
മര്‍മ്മം തൊട്ടുകളിക്കണമെങ്കില്‍
അരിയെത്തൊട്ടുകളിക്കണമല്ലോ
അതുനന്നായിട്ടറിയാവുന്നവരാണധികാരി
കളെന്നോര്‍ത്തീടേണം.
ഇന്നലെ ഞാനഞ്ചുകിലോയരി
തൂക്കിക്കൊണ്ടൊന്നു പറഞ്ഞൂ
അരിയെന്നതു കേട്ടാല്‍പിന്നെ
അരിപോലുമടുത്തുവരുന്നൂ.
മലയാളികളൊന്നുചിരിക്കും
അരിയില്ലാതുള്ളൊരു കാര്യം
ഇനിയധികം ദീര്‍ഘംവേണ്ട.
കളിയില്ലാ ലോകം കാണും
കുട്ടികളെ കാണും നേരം ;
എപ്പോഴും ട്യൂഷന്‍മാത്രം ;
എപ്പോഴും ക്യാമ്പുകള്‍ മാത്രം ;
ഓണത്തിന്‍ നാളുകള്‍ വേണ്ട ;
മാവേലി മന്നന്‍ വേണ്ട മലയാള-
നാട്ടിന്റെ ഉത്സവമൊന്നും വേണ്ട.
വലുതും ചെറുതും പെരുനാളുകള്‍
കടലാസിന്നോര്‍മ്മയിലാകും .
ആര്‍ത്തികള്‍ വീര്‍ത്തുള്ളോരു
മനുഷ്യന്റെ കണ്ണുകള്‍ മാത്രം.
സ്നേഹത്തിന്‍ കോലിമയുള്ളൊരു
ജീവികളെ കാണുന്നില്ല.
അരി വിളയിക്കാനാളും വേണ്ട.
പാടങ്ങളൊന്നം വേണ്ട.
മണ്ണിട്ടു നികത്തിനിറയ്ക്കാന്‍
തക്കം കാത്തു കഴിഞ്ഞൊളുന്നു ;
സാമാന്യ ജനത്തിന്‍ കഞ്ഞിയി-
ലവരുടെയുത്തമ ഹൃത്തിലുമെല്ലാം.
കളിയല്ല പറഞ്ഞീടുന്നത്
കണ്ടിട്ടു മടുത്തു പറഞ്ഞീടുന്നു.
ഒരോരോ ഹൃദയത്തിലുമൊന്നായി
ട്ടൊന്നു ചികഞ്ഞു,ചികഞ്ഞു
ചികഞ്ഞു മടുത്തു ഞാനെന്നി-
ട്ടെന്‍ മനസ്സിലുമാഞ്ഞുവലിച്ചു-
ചികഞ്ഞപ്പോളൊന്നായിട്ടൊന്നു
മറിഞ്ഞു തിരിഞ്ഞു ജ്വലിച്ചു.
സ്നേഹത്തിന്‍ പാളികളൊന്നായി
ട്ടൊന്നു തികഞ്ഞു ജ്വലിച്ചു.
വയറുവിസക്കുന്നൊരു കുട്ടി
ക്കവനുടെ മുമ്പില്‍ അരിയായും
തുണിയായും എത്തും സ്നേഹം.
തലയെണ്ണല്‍
കെ.വി. രാജന്‍
അധ്യാപകന്‍
അധികാരികളുടെ നിര്‍ദ്ദേശത്താല്‍
തലയെണ്ണാനായെന്നെ വിളിച്ചു.
പാണ്ടിക്കാടിനുമപ്പുറമുള്ളൊരു
കുന്നിന്‍ മുകളില്‍ കെട്ടിയുയര്‍ത്തിയ
ഒറവം പുറത്തെ സ്കൂളിലുമെത്തി.
ഇരുപത്തൊന്നു മുറികളിലങ്ങനെ
ക്ലാസുകളങ്ങു നടന്നീടുന്നു.
ഒന്നും രണ്ടും മൂന്നും നാലുമഞ്ചും
ആറും ഏഴും ക്ലാസുകളങ്ങനെ
നന്നായങ്ങനെ പോയീടുന്നു.
അറുനൂറോളം കുട്ടികളുള്ളൊരു
ഒറവംപുറത്തെ കാഴ്ചകളങ്ങനെ
കണ്ടാലങ്ങനെ കേമം തന്നെ.
പത്തേമുക്കാലാവുന്നരം
എണ്ണാനായിട്ടേഴാം ക്ലാസില്‍
ചെന്നൊരു നേരം കുട്ടികളങ്ങനെ
അത്ഭുതമങ്ങനെ കൂറുംന്നേരം
അവരോടായി ചൊല്ലീ ഞാനും
നിങ്ങടെ തലയെണ്ണാനായ് വന്നൂ ഞാനും.
ഓടിക്കേറിച്ചാടിക്കേറി നടന്നൂ
കണക്കുകളെല്ലാം പേപ്പറിലാക്കി
പ്രവേശനത്തിന്‍ രേഖയിലെല്ലാം
ടി.സി ബുക്കിലുമെല്ലാം
പരിശോധിക്കാനുള്ളൊരുബുക്കില്‍
ഒപ്പുകള്‍ നീട്ടി വലിച്ചു കുറിച്ചൂ.
കെ.വി. രാജന്‍
അധ്യാപകന്‍
Subscribe to:
Posts (Atom)








