Monday, 24 December 2012
Friday, 21 December 2012
മലയാളത്തിന് സച്ചിദാനന്ദം
മലയാളത്തിലെ രണ്ട് സച്ചിദാനന്ദന്‍മാര്‍ക്കാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ
വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. കവി കെ. സച്ചിദാനന്ദനും പി. സച്ചിദാനന്ദന്‍
എന്ന ആനന്ദിനും. സച്ചിദാനന്ദന്റെ 'മറന്നുവെച്ച വസ്തുക്കള്‍ ' എന്ന
കവിതാസമാഹാരത്തിനാണ് അവാര്‍ഡ്. 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും'
എന്ന ബംഗാളി നോവലിന്റെ മലയാളവിവര്‍ത്തനത്തിനാണ് ആനന്ദിന് അവാര്‍ഡ്.
സാഹിത്യവിഭാഗത്തില്‍ ഒരു ലക്ഷംരൂപയും
വിവര്‍ത്തനത്തിന് അരലക്ഷം രൂപയുമാണ് സമ്മാനത്തുക.
മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍
Thursday, 20 December 2012
വെബ് ഡിസൈനിങ് പരിശീലനം
ഐ.റ്റി.
അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക്
വെബ് ഡിസൈനിങില്‍ പരിശീലനം നല്‍കും. ഡിസംബര്‍ 26,27,28 തിയതികളിലാണ്
പരിശീലനം. വെബ്സൈറ്റ് നിര്‍മാണത്തിന്റെ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന
പരിശീലനം ഓഫ്ലൈന്‍ സോഫ്റ്റ്വേറിലാണ് നല്‍കുക. ഫോണ്‍ . 04832731692.
സംസ്കൃത സ്കോളര്‍ഷിപ്പ്
2012-13
അധ്യയന വര്‍ഷത്തേയ്ക്ക് സംസകൃത കോളേജിലെ
വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃതം പ്രധാന വിഷയമായി
എടുത്തു പഠിക്കുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും, ശ്രീ
ശങ്കരചാര്യ യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍
നിന്നും സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി
അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി, പോസ്റ് ഗ്രാജുവേഷന്‍ ക്ളാസുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരും
കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയാത്തവരും യോഗ്യത പരീക്ഷ ആദ്യപ്രാവശ്യം
തന്നെ പാസായിട്ടുള്ളവരും സംസ്കൃതം ഒരു വിഷയമായി എടുത്ത് പരീക്ഷ
പാസായിട്ടുള്ളവരും ആയ വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന്
അര്‍ഹരായിട്ടുളളത്. എന്നാല്‍ ഡിഗ്രിക്കു പഠിക്കുന്ന ആദ്യത്തെ അഞ്ച്
വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ് ഗ്രാജുവേഷന് പഠിക്കുന്ന ആദ്യത്തെ രണ്ട്
വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതാ പരീക്ഷയുടെ മാത്രം അതായത് മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍ വരുമാനപരിധി കണക്കാക്കാതെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ http://www.dcescholarship.kerala.gov.in/dce/main/index.php ല്‍ സംസ്കൃത സ്കോളര്‍ഷിപ്പ് (എസ്.എസ്.ഇ.)
എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ
സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Tuesday, 18 December 2012
|
വിജയഭേരി ഹയര്‍സെക്കന്‍ഡറി പ്രതിഭാ സംഗമം
ജില്ലാപഞ്ചായത്ത് ‘വിജയഭേരി’ പദ്ധതിയുടെ ഭാഗമായി പ്ളസ് റ്റു ടാലന്റ്സ്
മീറ്റ് ഡിസംബര്‍ 22നും 23നും മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കും.
22-ന് രാവിലെ 9.30 മണിക്ക് ഇ.റ്റി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുന്ന
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട് അധ്യക്ഷയാവും.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിഭകളായ
300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വ്യക്തിത്വ വികസനം, കരിയര്‍
പ്ളാനിങ്, ഉന്നത വ്യക്തികളുമായി അഭിമുഖം തുടങ്ങിയ പരിപാടികളാണ് ദിദ്വിന
കാംപില്‍ ഒരുക്കിയിട്ടുള്ളത്.
ടാലന്റ്സ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ 9.30ന് മലപ്പുറം
ഗവണ്‍മെന്റ് കോളെജില്‍ എത്തണമെന്ന് വിദ്യാഭ്യാസ സ്റാന്‍ഡിങ്് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ കെ.പി.ജല്‍സീമിയ അറിയിച്ചു.
|
Tuesday, 4 December 2012
ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് :
ഫോര്‍മാറ്റ് പരിഷ്കരിച്ചു
പ്ളസ് വണ്‍ സ്കോര്‍ ഷീറ്റ്, പ്ളസ് ടൂ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ
ഫോര്‍മാറ്റ് പരിഷ്കരിച്ച് ഉത്തരവായി. മൈഗ്രേഷന്‍
സര്‍ട്ടിഫിക്കറ്റിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ 30 രൂപ അടയ്ക്കണമെന്നും
ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്റെ എംബ്ളം
സര്‍ട്ടിഫിക്കറ്റിന്റെ നടുവില്‍ പ്രിന്റ് ചെയ്യുന്നതിനും സെക്രട്ടറിയുടെ
ഫാസിമിലി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനും അംഗീകൃത
പ്രീപ്രിന്റിങ് പ്രസ്സിന് നിര്‍ദ്ദേശം നല്‍കും. പരീക്ഷാഫലം
പ്രസിദ്ധീകരിച്ചാല്‍ 12 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റ് കം സ്കോര്‍
ഷീറ്റായിരിക്കും നല്‍കുക.
സംസ്ഥാന സ്കൂള്‍ കായികമേള : മീഡിയാ സെന്റര്‍ തുറന്നു
സംസ്ഥാന സ്കൂള്‍ കായികമേളയുടെ മീഡിയാ സെന്റര്‍ തിരുവനന്തപുരം
യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍
പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ മത്സരങ്ങളും പ്രത്യേകം ലഭ്യമാക്കിയിട്ടുള്ള
യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് യഥാസമയം മീഡിയാ
പ്രതിനിധികള്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയില്‍
ലഭ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനമാണ് കായികമേളയോടനുബന്ധിച്ച് മീഡിയാ
സെന്ററില്‍ ഐടി@സ്കൂള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ്
ഡയറക്ടര്‍ അറിയിച്ചു.
കായികമേളയുടെ തത്സമയവിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ മീഡിയാ
സെന്ററില്‍ നിന്നും www.schoolsports.in വെബ്സൈറ്റും
പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൈറ്റിലേക്ക് യൂണിവേഴ്സിറ്റി സ്റേഡിയത്തിലെ
മീഡിയാ സെന്ററില്‍ നിന്നും ഓരോ ഇനങ്ങളിലെയും റിസള്‍ട്ടുകള്‍ ലഭ്യമാകുന്ന
മുറയ്ക്ക് തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. ഐടി@സ്കൂള്‍ മീഡിയാ
സെന്ററുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍
9809385113.
Saturday, 1 December 2012
വെബ്‌സൈറ്റ് തുറന്നു
വണ്ടൂര്‍ : ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ
വെബ്‌സൈറ്റ് തുറന്നു. www.kalothsavam.in എന്ന അഡ്രസില്‍ ലോഗ് ചെയ്താല്‍
മേളാവാര്‍ത്തകളും മത്സരഫലങ്ങളും അറിയാന്‍ സാധിക്കുമെന്ന് സംഘാടകസമിതി
അറിയിച്ചു.
Monday, 26 November 2012
സംസ്ഥാന സ്‌കൂള്‍കായിക മേളയുടെ
ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: അന്‍പത്തി ആറാമത് സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രിയുടെ
ചേംബറില്‍ വച്ച് ബഹു: കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ അബ്ദു
റബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ .എ.ഷാജഹാനു നല്‍കി നിര്‍വഹിച്ചു.
ഐടി @സ്കൂള്‍ ആണ് കായികമേളയുടെ ഇവെന്റ്റ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയര്‍
തയാറാക്കിയിരിക്കുന്നത്, ചടങ്ങില്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍
ശ്രീ.അബ്ദുല്‍ നാസര്‍ കൈപഞ്ചേരി സന്നിഹിതനായിരുന്നു. കൊല്ലം സ്വദേശിയും
ചിത്രകാരനുമായ ശ്രീ. ബിന്നി യു.എം ആണ് ലോഗോ രൂപകല്‍പന ചെയ്തത്.
സംസ്ഥാന സ്കൂള്‍ കലോത്സവം
ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍
കലോത്സവത്തിന്‍െറ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.
അഹമ്മദ് നിര്‍വഹിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍
മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ലോഗോ ഏറ്റുവാങ്ങി.
കലോത്സവത്തിന്‍െറ സ്വാഗതസംഘം ഓഫിസ് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി
സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ്, എസ്.പി കെ. സേതുരാമന്‍, സലീം കുരുവമ്പലം, ടി. ടി കോയാമു, ടി. വനജ, കെ. എം ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ സ്വാഗതവും പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഒ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. കോഴിക്കോട് ഉള്ള്യേരി പാലോറ എച്ച്.എസ്.എസിലെ ചിത്രകലാധ്യാപകന്‍ പി. സതീഷ്കുമാറാണ് കലോത്സവ ലോഗോ രൂപകല്‍പന ചെയ്തത്. സ്ക്കൂള്‍ കലോത്സവം മാനുവല്‍

സംസ്ഥാന ഗണിതശാസ്ത്രമേള
കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ

കോഴിക്കോട്: വിദ്യാര്‍ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികള്‍ സമന്വയിക്കുന്ന
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്ക് നവംബര്‍ 26ന് തുടക്കമാവും. മീഞ്ചന്തയിലെ
നാലു സ്കൂളുകളിലായി അഞ്ചുനാള്‍ നീളുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും
പൂര്‍ത്തിയായതായി പബ്ളിസിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും
അഡീഷനല്‍ ഡി.പി.ഐ വി.കെ. സരളമ്മയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്
ഉദ്ഘാടനം നിര്‍വഹിക്കും.
46ാമത് ശാസ്ത്രമേളയും 32ാമത് പ്രവൃത്തി പരിചയമേളയും 27ാമത് ഗണിതശാസ്ത്രമേളയുമാണ് നടക്കുന്നത്. സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷനല്‍ എക്സ്പോ, സാമൂഹിക ശാസ്ത്രമേള എന്നിവയും ഇതോടൊപ്പം നടക്കും.
മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസാണ് ശാസ്ത്രമേളയുടെ വേദി. ആര്‍.കെ. മിഷന്‍ സ്കൂളില്‍ പ്രവൃത്തി പരിചയമേള, എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറിയില്‍ സാമൂഹിക ശാസ്ത്രമേള- എക്സ്പോ, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ ഗണിതശാസ്ത്രമേള എന്നിങ്ങനെയാണ് വേദി ക്രമീകരിച്ചത്. നിശ്ചല മാതൃക, പ്രവര്‍ത്തന മാതൃക ഇനങ്ങളിലായി 10,000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 84 വി.എച്ച്.എച്ച്.ഇ സ്കൂളുകളില്‍നിന്നായി 200ഓളം കുട്ടികള്‍ വൊക്കേഷനല്‍ എക്സ്പോയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തൊഴില്‍മേള 27ന് നടക്കും. പൊതു-സ്വകാര്യ മേഖലയിലെ 25ഓളം സംരംഭകര്‍ മേളയിലെത്തും. പഴയിടം നമ്പൂതിരി പാചകത്തിന് നേതൃത്വം നല്‍കും. താമസം, യാത്ര തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. മത്സരഫലങ്ങള്‍ തത്സമയം schoolsasthrolsavam.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും. താമസസൗകര്യമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് സംഘാടകസമിതിഅംഗങ്ങളുടെ ഫോണ്‍ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. 30ന് രാവിലെ 11ന് എം.കെ. രാഘവന്‍ എം.പി സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യും.http://www.schoolsasthrolsavam.in/doc/ProgrammeSchedule2012-13.pdf

Friday, 23 November 2012
Monday, 12 November 2012
Thursday, 8 November 2012
നിലമ്പൂര്‍ ഉപജില്ല ശാസ്ത്രമേള സമാപിച്ചു
പാലേമാട് ശ്രീവിവേകാനന്ദ ഹയര്‍സെക്കന്‍ഡറി
സ്‌കൂളില്‍ നടന്ന നിലമ്പൂര്‍ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. സോഷ്യല്‍
സയന്‍സ് മേളയില്‍ എല്‍.പി വിഭാഗത്തില്‍ സെന്റ് പോള്‍സ് ഉപ്പടയും യു.പി
വിഭാഗത്തില്‍ ചേലോട് സ്‌കൂളും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍
പാലേമാട് വിവേകാനന്ദയും ഒന്നാംസ്ഥാനം നേടി.
സയന്‍സ്‌മേളയില്‍ എല്‍.പി വിഭാഗത്തില്‍ ജി.എച്ച്.എസ്. മൂത്തേടവും സെന്റ്‌പോള്‍സ് ചെമ്പന്‍കൊല്ലിയും ഒന്നാംസ്ഥാനം നേടി.
യു.പി വിഭാഗത്തില്‍ ജി.യു.പി പള്ളിക്കുത്തും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് മൂത്തേടവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പാലേമാട് ശ്രീ വിവേകാനന്ദയും ഒന്നാംസ്ഥാനം നേടി.
ഗണിതമേളയില്‍ എല്‍.പി വിഭാഗത്തില്‍ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി ഒന്നാംസ്ഥാനവും യു.പി വിഭാഗത്തില്‍ രാമന്‍കുത്ത് ടി.എം.എസ്.എയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് എടക്കരയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവേകാനന്ദ പാലേമാടും ഒന്നാംസ്ഥാനം നേടി.
ഐ.ടി. മേളയില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് എടക്കരയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാനവേദന്‍ നിലമ്പൂരും ഒന്നാംസ്ഥാനം നേടി.
പ്രവൃത്തി പരിചയമേള എല്‍.പി. വിഭാഗത്തില്‍ ജി.എച്ച്.എസ് മൂത്തേടവും യു.പി വിഭാഗത്തില്‍ വഴിക്കടവ് സ്‌കൂളും ഹൈസ്‌കൂള്‍ , ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പാലേമാട് ഹയര്‍സെക്കന്‍ഡറിയും ഒന്നാംസ്ഥാനം നേടി.
സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് അംഗം കെ.പി.ജല്‍സീമിയ ഉദ്ഘാടനംചെയ്തു. പി. പുഷ്പവല്ലി, എം.ഇ.ഒ പി. ചന്ദ്രന്‍ , പ്രിന്‍സിപ്പല്‍മാരായ സി. രാധാകൃഷ്ണന്‍ , എം. മിനി, ഡോ. രമ, പ്രധാനാധ്യാപിക നിര്‍മ്മല, ടെസ്സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Saturday, 3 November 2012
മാതൃഭൂമി സാഹിത്യ പുരസ്‌കാരം
പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്.
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം
പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും
വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ
സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന്
ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ
പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച
സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ
അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, എഴുത്തച്ഛന്‍
പുരസ്‌കാരം, ലളിതാംബിക അന്തര്‍ജന പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം എസ്.
ഗുപ്തന്‍നായര്‍ അവാര്‍ഡ്, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ബഷീര്‍
അവാര്‍ഡ്, കൊല്‍ക്കത്ത ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം
തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍
ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി പുരസ്‌കാരം നല്‍കും.
മദ്രാസ് യൂണിവേഴ്‌സിറ്റി, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. കവിതയും ശാസ്ത്രവും, വര്‍ണരാജി, മലയാള കവിതാ സാഹിത്യചരിത്രം, കവിതാരതി, ജി.യുടെ കാവ്യജീവിതം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, ചെറുകാടിന്റെ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍, അസുരവിത്ത് ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, കവിതാധ്വനി തുടങ്ങി അനവധി ശ്രദ്ധേയ നിരൂപണഗ്രന്ഥങ്ങള്‍ ഡോ. എം. ലീലാവതിയുടെ സംഭാവനയായിട്ടുണ്ട്. പ്രമുഖ ശാസ്ത്രലേഖകനായിരുന്ന പരേതനായ സി.പി. മേനോനാണ് ഡോ. ലീലാവതിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ തൃക്കാക്കരയില്‍ താമസിക്കുന്നു.

ഡോ. എം.ലീലാവതി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍
![]() |
| ഡെപ്യൂട്ടി ഹെഡ് മാസ്റര്‍ രാജന്‍ മാസ്റര്‍ ഉദ്ഘാടകന്‍ ടി.ടി. പ്രഭാകരന്‍സാറിനോടൊപ്പം |
പൂക്കോട്ടുംപാടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം തൃശ്ശൂര്‍ ആകാശവാണി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. വി.പി. അഷറഫ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഹരിദാസന്‍ , കെ.വി. രാജന്‍ , ഷെറീന നൗഷാദ്, സിദ്ദീഖ് തൂമ്പ, സനല്‍കുമാര്‍ , എ.കെ. ഫവാസ്, തോമസ് കെ. അബ്രഹാം, കെ. ബാബുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അരങ്ങില്‍ നിന്നും
ലഹരിവിരുദ്ധ ബോധവത്കരണം
പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ
ബോധവത്കരണവും വ്യക്തിത്വ വികസനക്ലാസ്സും നടത്തി. തിരുവനന്തപുരം മാജിക്
അക്കാദമിയും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും കവളമുക്കട്ട വിശ്വപ്രഭ
ലൈബ്രറിയും സംയുക്തമായാണ് പരിപാടി നടത്തിയത്. ലഹരിവിരുദ്ധ ബോധവത്കരണ
പ്രദര്‍ശനവും ഒരുക്കിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായിരുന്നു
ക്ലാസ്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കളരിക്കല്‍
സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ടി. ഹുസൈന്‍
അധ്യക്ഷതവഹിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ലഹരിവിരുദ്ധ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. ഡോ. എല്‍.ആര്‍. ശ്രീജന്‍ ക്ലാസെടുത്തു. പഞ്ചായത്ത്
മെമ്പര്‍ പി.വി. സിന്ധു, വി.പി. അഷ്‌റഫ്, ടി.എ. മുഹമ്മദ്കുഞ്ഞ്
പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)