പൂക്കോടുംപാടം ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എന്‍. എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭോപ്പാല്‍ ദുരന്ത ദിന റാലി നടത്തി.സ്ക്കൂളില്‍ നിന്നാരംഭിച്ച റാലി പൂക്കോട്ടുംപാടം പട്ടണത്തില്‍ പര്യടനം നടത്തി പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.സമാപന യോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍.എന്‍. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി .പ്രോഗ്രാം ഓഫീസര്‍ കെ.പവിത്രന്‍ അധ്യക്ഷത വഹിച്ചു .അധ്യാപകരായ കെ.അഷറഫ്,ദീപു പൊയ്കയില്‍ ,ഫാസില്‍ എന്നിവര്‍ സംസാരിച്ചു .വളണ്ടിയര്‍ ക്യാപ്ടന്‍ പി.കെ.വിവേക് ,മൊഹ്സിന .കെ,എന്നിവര്‍ നേതൃത്വം നല്‍കി .
Wednesday, 7 December 2011
Friday, 25 November 2011
വിജിനു മികച്ച നാടക നടി
| വിജ്നു |
നിലമ്പൂര്‍ ഉപ ജില്ല കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി നാടക മത്സരത്തില്‍ "പോസ്റ്റ് മാസ്റ്റര്‍" എന്ന നാടകത്തിലെ " രത്തന്‍" എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്ലസ് വണ്‍ ജനറല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി വിജിനു വി. യെ മികച്ച നടിയായി തെരഞ്ഞെടുത്തു. വിശ്വോത്തര സാഹിത്യകാരന്‍ രബീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമായിരുന്നു ഈ നാടകം.നാടകം കൂടാതെ നാടോടി നൃത്തം ,ഭരതനാട്യം എന്നീ ഇനങ്ങളിലും വിജ്നു ഇത്തവണ പങ്കെടുത്തിരുന്നു .
| രത്തന്‍ |
മലയാള ഭാഷാചരണം നടത്തി
ഹയര്‍ സെക്കണ്ടറി വിഭാഗം മലയാണ്മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാചരണം നടത്തി.സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് മലയാള വിഭാഗം സീനിയര്‍ അധ്യാപിക സി.മായ ഉദ്ഘാടനം ചെയ്തു.എഴുത്തച്ചന്‍ പുരസ്കാരം ലഭിച്ച എം .ടി.വാസുദേവന്‍ നായരെ അനുമോദിച്ചുകൊണ്ട് നിഷ്മ പ്രഭാഷണം നടത്തി.തുടര്‍ന്ന് പ്രസംഗം ,കവിതാലാപനം,ഗാനമഞ്ജരി ,എന്നിവ അരങ്ങേറി.മലയാളം അധ്യാപിക പി. ശ്യാമള ദേവി അധ്യക്ഷത വഹിച്ചു. മലയാണ്മ കണ്‍വീനര്‍ വിവേക് ,ഉനൈസത് ,വിജിന ,അഞ്ചു .എന്നിവര്‍ പ്രസംഗിച്ചു.Wednesday, 23 November 2011
കലോത്സവ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു
നിലമ്പൂര്‍ സബ്.ജില്ല കലോത്സവത്തില്‍ പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മികച്ച വിജയം നേടി ശ്രദ്ധേയമായി .സംസ്കൃതോത്സവത്തില്‍ 64 പോയിന്റു നേടി ഒന്നാം സ്ഥാനവും,52 പോയിന്റ് നേടി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ,അറബി കലാമേളയില്‍ 49 പോയിന്റു നേടി ഏഴാം സ്ഥാനവും , 61 പോയിന്റു നേടി ഹൈസ്ക്കൂള്‍ വിഭാഗം നാലാം സ്ഥാനവും കരസ്ഥമാക്കി .കല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സ്ക്കൂള്‍ അസംബ്ലികളില്‍ വെച്ചു ഹെഡ് മാസ്റെര്‍ തോമസ് എബ്രഹാം, പ്രിസിപ്പാള്‍ സുജ എല്‍ .വൈ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു .
Tuesday, 15 November 2011
Tuesday, 8 November 2011
അഭിനന്ദനങ്ങള്‍
സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ സാഹിത്യ പുരസ്ക്കാരം ലഭിച്ച ജ്ഞാനപീഠം ജേതാവായ എം.ടി. വാസുദേവന്‍നായര്‍ക്ക്
ഞങ്ങളുടെ അഭിനന്ദനങ്ങള്‍
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Monday, 31 October 2011
കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാാജികനും .
മുന്‍ വിദ്യാഭ്യാസ മന്ത്രിയും, ഇപ്പോഴത്തെ
ഭകഷ്യ - സിവില്‍ സപ്ലൈസ് മന്ത്രിയുമായിരുന്ന
ടി.എം. ജേക്കബ് (61) സാറിന്‍റെ നിര്യാണത്തില്‍
ഞങ്ങള്‍ അനുശോചിക്കുന്നു..
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, 29 October 2011

![]() |
| ശ്രീ.ബാബുകുമാര്‍ |
കാല്‍പ്പനികതയുടെ സൌന്ദര്യം വാരി വിതറി മലയാള കാവ്യലോകത്തെയും ,നാടക രംഗത്തെയും , ചലച്ചിത്ര ഗാനശാഖയും വിസ്മയിപ്പിച്ച മലയാളിയുടെ മനസ്സറിഞ്ഞ കവി വയലാര്‍ രാമവര്‍മ്മയെ പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി മലയാള സാഹിത്യ കൂട്ടായ്മ്മയായ " മലയാണ്‍മ്മ "അനുസ്മരിച്ചു.വയലാറിന്റെ മുപ്പത്തിയാറാം ചരമദിനമായ ഒക്ടോബര്‍ 27 നോടനുബന്ധിച്ച് 28 നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് സംഗീതാധ്യാപകന്‍ ബാബുകുമാര്‍ ഉദ്ഘാടനം ചെയ്തു .
![]() |
| സദസ്സ് |
![]() |
| സി.മായ ,ബാബുകുമാര്‍ |
വയലാര്‍ രാമവര്‍മയുടെ സിനിമാഗാനങ്ങളും കവിതകളും ഗ്രൂപ്പുകളായി തിരിഞ്ഞ് ആലപിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ കാവ്യമാലിക തീര്‍ത്തു. അനുസ്മരണ പ്രഭാഷണം, ജീവചരിത്ര വിവരണം എന്നിവ നടത്തി
![]() |
| ശ്യാമള ദേവി |
പ്രിന്‍സിപ്പല്‍ എല്‍.വൈ. സുജ അധ്യക്ഷത വഹിച്ചു. കെ.വി. രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. മനോജ്, ഇ.ടി. ഗിരീഷ്, ടി.കെ. സതീശന്‍, സി. മായ, പി. ശ്യാമളാദേവി, വിഷ്ണുനാഥ്, അശ്വനി, ഉമൈമത്ത് എന്നിവര്‍ പ്രസംഗിച്ചു.
Saturday, 22 October 2011
ഗ്രാമീണ സൗന്ദര്യം അക്ഷരങ്ങളില്‍ ചാലിച്ച് മലയാളിക്ക് സമ്മാനിച്ച
മലയാളത്തിന്റെ പ്രിയ കവിയും ,സിനിമാ ഗാനരചയിതാവുമായ
ശ്രീ.മുല്ലനേഴി നീലകണ്ഠന്‍ സാറിനു
ഞങ്ങളുടെ
ആദരാഞ്ജലികള്‍
"ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം
ആ ഗന്ധമാവുക നാമെല്ലാം
സ്നേഹമായ് നന്മയായ്
Tuesday, 18 October 2011
അന്ത്യ പ്രണാമം
മലയാള സാഹിത്യത്തില്‍ ആധുനികതയുടെ ശൈലീഭാവംതീര്ത്ത കഥയുടെ കാരണവര്‍ക്ക് വിട
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍
കാക്കനാടന്‍ സാറിനു
പൂക്കോട്ടുംപാടം ഗവ : ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ ശ്രദ്ധാഞ്ജലി.
കാക്കനാടനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ലണ്ടന്‍
ഇന്ത്യന്‍പൈതൃകഭാഷ സംസ്കൃതം പഠിക്കാന്‍ ഇവിടെ പോലും ആളെ കിട്ടാതിരിക്കെ, അങ്ങു ലണ്ടനില്‍ സ്കൂളുകളില്‍ സംസ്കൃതവിദ്യാഭാസം സിലബസിന്‍റെ ഭാഗമാക്കുന്നു. ലണ്ടനിലെ സെന്‍റ് ജയിംസ് ജൂണിയര്‍ സ്കൂളിലാണ് സംസ്കൃതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കിടയിലാണു സംസ്കൃതം പഠനം. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, എഡിന്‍ബറോ തുടങ്ങിയ സര്‍വകലാശാലകളില്‍ തുടര്‍ വിദ്യാഭ്യാസത്തിനായി ചേരാനും അവസരമുണ്ട്.
1975 മുതല്‍ ഈ സ്കൂളുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്ക് ഉച്ചാരണം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഇവരി ല്‍ പലരും സംസ്കൃതം നന്നായി അഭ്യസിക്കുന്നുണ്ട്. ശീലിച്ചു തുടങ്ങിയതോടെ, എഴുതാനും വായിക്കാനും മാത്രമല്ല, സംസാരിക്കാന്‍ പോലും വിദ്യാര്‍ഥികള്‍ വൈദഗ്ധ്യം കാണിക്കുന്നു.
വാര്‍ഷിക സംസ്കൃത മത്സരത്തില്‍ ഉപനിഷത്ത് വാക്യങ്ങള്‍ വരെ വിദ്യാര്‍ഥികള്‍ സ്ഫുടമായി ഉച്ചരിക്കുന്നു. സംസ്കൃതം മുഴുവന്‍ തത്വചിന്തയില്‍ അധിഷ്ഠിതമാണ്. അതു കൊണ്ട് ഇതു പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു, സ്കൂളിലെ സംസ്കൃത അധ്യാപകന്‍ വാര്‍വിക് ജെസോപ് പറയുന്നു.
വിദ്യാര്‍ഥികളെ സംസ്കൃത പഠനത്തിനു നിര്‍ബന്ധിക്കാറില്ല. അവരത് ആസ്വദിച്ചു പഠിക്കുന്നു. പ്രാചീന ഭാഷയാണെങ്കില്‍പ്പോലും ഉച്ചാരണം ശുദ്ധമാക്കാന്‍ സംസ്കൃതപഠനം സഹായിക്കുന്നുവെന്നും അധ്യാപകര്‍.

Monday, 17 October 2011
പ്രവൃത്തി പരിചയമേള
പൂക്കോട്ടുംപാടം ഗവ .ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന പ്രവൃത്തി പരിചയ മേള കുട്ടികളുടെ കര വിരുതു കൊണ്ട് ശ്രദ്ധേയമായി .പൂ നിര്‍മ്മാണം ,ചിത്ര തുന്നല്‍ ,വെജിറ്റബിള്‍ പ്രിന്റിംഗ് ,മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നം ,ഫാബ്രിക് പെയിന്റിംഗ് ,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം ,വൈദ്യുത വയറിംഗ് ,ഇലട്രോണിക്സ് ,പാവ നിര്‍മ്മാണം ,നൂല്‍ പാറ്റന്‍ ,തെര്‍മോകോള്‍ ഉല്‍പ്പന്നം എന്നിവയിലാണ് മത്സരങ്ങള്‍ നടന്നത് .
Friday, 14 October 2011
സ്ക്കൂള്‍ കായിക മേള
പൂക്കോട്ടുംപാടം ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക മേള ഒക്ടോബര്‍ 3 ,4 ,തിയ്യതികളില്‍ സ്കൂള്‍ മൈതാനത്തു നടന്നു.കായിക മേള അമരമ്പലം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിവദാസന്‍ ഉള്ളാട് ഉദ്ഘാടനം ചെയ്തു .ക്ലാസ്സുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തിയ കായിക മേളയില്‍ 'എല്ലോ ഹൗസ് ' ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഒന്നാമതായി .മത്സരങ്ങള്‍ക്ക് കായിക അധ്യാപന്‍ അനില്‍ കുമാര്‍ നേതൃത്വത്തില്‍ അധ്യാപകരായ ഉണ്ണികൃഷ്ണന്‍ ,പി .സി.നന്ദകുമാര്‍ ,രഘുവീര്‍ രാമകൃഷ്ണന്‍ ,മനോജ് കുമാര്‍ ,റോജന്‍ .പി. ജോണ്‍ തുടങ്ങിയവര്‍ രംഗത്തിറങ്ങി .

![]() |
| എല്ലോ ഹൌസിന്റെ ആഹ്ലാദ പ്രകടനം |

Tuesday, 4 October 2011
ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍ .എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടം ചെട്ടിപാടം കുംഭാര കോളനിയില്‍ ശുചീകരണവും ,ബോധവല്‍ക്കരണവും നടത്തി.തുടര്‍ന്ന് യൂണിറ്റ് അംഗങ്ങള്‍ക്കായി കേരള പോലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.അലവി നിയമ ബോധവല്‍ക്കരണ ക്ലാസ് എടുത്തു .നൂറു കുട്ടികള്‍ പങ്കെടുത്ത ഏകദിന ക്യാബ് അമരമ്പലം പഞ്ചായത്ത് അംഗം പി.വി.സിന്ധു പാര്‍ഥസാരഥി ഉദ്ഘാടനം ചെയ്തു .ക്യാമ്പ് ഓഫീസര്‍ കെ.പവിത്രന്‍ ,അധ്യാപകരായ ഇ .ടി.ഗിരീഷ് .ദിപു പൊയ്കയില്‍ ,വിജി ,ആഷ്‌ലി ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .
Thursday, 29 September 2011
നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
ദുര്‍ഗ, ഭദ്രകാളി, അമ്പ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദിക, ലളിത, ഭവാനി എന്നിങ്ങനെ ദേവിയ്ക്ക് ഒമ്പത് മുഖങ്ങളുണ്ടെന്നാണ് സങ്കല്പം. വിവിധ ഭാവങ്ങളുടെ പ്രതീകങ്ങളായാണ് ഈ മുഖങ്ങള്‍ ഐതിഹ്യത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. ദേവിയുടെ ഈ ഓരോ ഭാവതലവും ഈ നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. ഉത്തരേന്ത്യയിലാണ് ഈ ഒമ്പത് ദിവസവും വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നത്.
ആഘോഷങ്ങള്‍ അവസാനിക്കുന്ന പത്താം ദിനത്തിലും വിവിധ ചടങ്ങുകളാണുള്ളത്. വിജയദശമി എന്നും ദസറ എന്നും ദസൈന്‍ എന്നും വിവിധ പേരുകളില്‍ ഈ ദിനം ആചരിക്കപ്പെടുന്നു.
ആഘോഷങ്ങള്‍ അവസാനിക്കുന്ന പത്താം ദിനത്തിലും വിവിധ ചടങ്ങുകളാണുള്ളത്. വിജയദശമി എന്നും ദസറ എന്നും ദസൈന്‍ എന്നും വിവിധ പേരുകളില്‍ ഈ ദിനം ആചരിക്കപ്പെടുന്നു.
![]() |
| കുട്ടിയെ എഴുത്തിനുരുത്തി ഹരിശ്രീ കുറിക്കുന്നു |
Thursday, 15 September 2011
രക്ഷാ കര്‍ത്തൃ സംഗമം
രക്ഷിതാക്കളുടെ പരമാവധി പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ICT Parental Awareness, PTAജനറല്‍ ബോഡി യോഗത്തിനോടൊപ്പം 14/09/2011 ഉച്ചയ്ക്ക് 2മണി മുതല്‍ 3വരെ നടത്തി. 700രക്ഷിതാക്കള്‍ പങ്കെടുത്തു. സ്ക്കൂളിലെ ഐടി പ്രവര്‍ത്തനങ്ങള്‍ ,State IT school project video, കുട്ടികളുടെ ഉത്പന്നങ്ങള്‍ (Animation, Digital Paintings),സ്ക്കൂള്‍ ഐടി സൗകര്യങ്ങള്‍ അടങ്ങിയ പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഫ്രീ സോഫ്റ്റ് വെയര്‍ ദിനത്തിന്റെ ഭാഗമായി Free Software Install Fest ല്‍ Software Install ചെയ്യാന്‍ താല്പര്യമുള്ളവരുടെ കമ്പ്യൂട്ടറുകള്‍ സ്ക്കൂളില്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. HM,SITC,JICTമാര്‍ നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികളായി എം .ടി.ഹക്കീം (പ്രസിഡന്റ്),സി.പി.സുബ്രഹ്മണ്യന്‍ (വൈസ് പ്രസിഡന്റ് ),വി.പി.അഷറഫ് ,ബെന്നി ,കെ.സി .വേലായുധന്‍ ,കെ.ഹരിദാസന്‍ ,ഡി.ടി.മുഹമ്മദ് ,ഇ.കെ.സിദ്ദിക്ക് കെ.പി.വിജയന്‍ എ.കെ.ഉഷ എന്നിവരെയും ,മാതൃ സമിതി അംഗങ്ങളായി ഷെരീന നൗഷാദ് (പ്രസിഡന്റ്),രജനി രാമകൃഷ്ണന്‍ (വൈസ് പ്രസിഡന്റ് ,എന്നിവരെയും തെരഞ്ഞെടുത്തു .
Subscribe to:
Posts (Atom)