ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label സംസ്കൃത ദിനം ആചരിച്ചു. Show all posts
Showing posts with label സംസ്കൃത ദിനം ആചരിച്ചു. Show all posts

Wednesday, 29 October 2014



സംസ്കൃത ദിനം ആചരിച്ചു

  ശ്രാവണ പൂര്‍ണ്ണിമയോടനുബന്ധിച്ച് പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സംസ്കൃതം ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സംസ്കൃത വാരാചരണം നടത്തി .സമാപന ദിനം അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് തനൂജ ആതവനാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു. റിട്ട.സംസ്കൃത അധ്യാപന്‍ ഓ.ഗംഗാധരന്‍ മാസ്റര്‍ സംസ്കൃത ദിന സന്ദേശം നല്‍കി .ചലച്ചിത്ര പിന്നണി ഗായകന്‍ പ്രമോദ്‌ നിലമ്പൂര്‍ വിശിഷ്ട അതിഥിയായിരുന്നു. പ്രധാന അദ്ധ്യാപകന്‍ തോമസ്‌ കെ.എബ്രഹമിനെ ക്ലബ്‌ സെക്രട്ടറി ആര്‍ അയന സ്നേഹോപഹാരം നല്‍കി ആദരിച്ചു. അജിത്‌.കെ.എസ് സംസ്കൃത ദിന പ്രതിഞ്ജ ചൊല്ലികൊടുത്തു.അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് വി.പി.അഷറഫ്‌ അധ്യക്ഷത വഹിച്ചു.വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ഡെപ്യൂട്ടി ഹെഡ്‌ മിസ്ട്രസ് റഹീയ ബീഗം,അധ്യാപകരായ ടി.കെ.സതീശന്‍,കെ.സുരേഷ് ,കെ.അബ്ദുല്‍ അസീസ്,ക്ലബ്‌ സെക്രട്ടറി ആര്‍.അയന എന്നിവര്‍ പ്രസംഗിച്ചു .