ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday, 25 June 2014

ലഹരി വിരുദ്ധ ദിനം ആചരിച്ചു 

 മെഡിക്കൽ ഓഫീസര് ഡോക്ടർ സബിത റോസ്  മുഖ്യപ്രഭാഷണം നടത്തുന്നു 

പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക ലഹരി വിരുദ്ധ ദിനതോടനുബന്ധിച്ചു   പ്രത്യേക അസംബ്ളി കൂടി.അമരമ്പലം ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസര് ഡോക്ടർ സബിത റോസ്  മുഖ്യപ്രഭാഷണം നടത്തി.റെഡ് ക്രോസ്സ്  വാളണ്ടിയർ നാജിത മോൾ ലഹരി വിരുദ്ധ പ്രതിഞ്ഞ ചൊല്ലിക്കൊടുത്തു .ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.വി.രാജാൻ ,സ്റ്റാഫ്  സെക്രട്ടറി എം.മുഹമ്മദ്‌ ,എന്നിവര് സംസാരിച്ചു ഷറ ഫുദ്ധീൻ ,അനിൽകുമാർ ,ഉണ്ണികൃഷ്ണൻ   എന്നിവര് നേതൃത്വം നല്കി.തുടർന്ന് വിദ്യാര്ധികളുടെ കൊളാഷ് മത്സരവും നടന്നു.




ഹയര്‍ സെക്കന്‍ഡറി:
പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസം

 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം സര്‍ക്കാരിന് യാതൊരുവിധ അധിക സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകാന്‍ പാടില്ലന്ന വ്യവസ്ഥയ്ക്ക് വിധേയമായി ജൂലൈ ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ച് ദിവസമാക്കി അംഗീകരിച്ച് ഉത്തരവായി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള സമയക്രമം ചുവടെ. രാവിലെ ഒമ്പത് മണിമുതല്‍ 9.45 വരെ 45 മിനിട്ട്, രണ്ടാം പിരീഡ് 9.45 മുതല്‍ 10.25 വരെയും മൂന്നാം പിരീഡ് 10.25 മുതല്‍ 11.05 വരെയും നാലാം പിരീഡ് 11.10 മുതല്‍ 11.50 വരെയും അഞ്ചാം പിരീഡ് 11.50 മുതല്‍ 12.30 വരെയും 40 മിനിട്ടുവീതമായിരിക്കും. 12.30 മണിമുതല്‍ 1.05 വരെ 35 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). ആറാം പിരീഡ് 1.05 മുതല്‍ 1.45 വരെയും ഏഴാം പിരീഡ് 1.45 മുതല്‍ 2.25 വരെയും എട്ടാം പിരീഡ് 2.25 മുതല്‍ 3.05 വരെയും 40 മിനിട്ട് വീതവും ഒമ്പതാം പിരീഡ് 3.10 മുതല്‍ 3.45 വരെ 35 മിനിട്ടും പത്താം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. വെള്ളിയാഴ്ച ഒന്നാം പിരീഡ് ഒമ്പത് മണിമുതല്‍ 9.55 വരെ 55 മിനിട്ടും രണ്ടാം പിരീഡ് 9.55 മുതല്‍ 10.45 വരെ 50 മിനിട്ടും മൂന്നാം പിരീഡ് 10.50 മുതല്‍ 11.40 വരെയും നാലാം പിരീഡ് 11.40 മുതല്‍ 12.30 വരെയും 50 മിനിട്ട് വീതവും. 12.30 മുതല്‍ രണ്ട് മണിവരെ 90 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). അഞ്ചാം പിരീഡ് രണ്ട് മണിമുതല്‍ 2.50 വരെയും ആറാം പിരീഡ് 2.50 മുതല്‍ 3.40 വരെയും 50 മിനിട്ട് വീതവും. ഏഴാം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രൊഫ. പി.ഒ.ജെ.ലബ്ബയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ലബ്ബ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളിലൊന്ന് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുക എന്നതാണ്. ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളിലായി 47 പിരീഡുകളാണ് അധ്യയനത്തിനായി നിലവില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാകുമ്പോള്‍ ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 4.30 വരെയായി ക്രമീകരിക്കാമെന്ന ശുപാര്‍ശ ഇതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയും നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
                   റുബെല്ല വാക്സിന്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ .







സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ വൈറല്‍ രോഗമായ റുബെല്ല ബാധിച്ചാല്‍ കുട്ടികള്‍ക്ക്‌ കണ്‍ജനിറ്റല്‍ റുബെല്ല സിന്‍ഡ്രോം ബാധിക്കുമെന്നും കുഞ്ഞുങ്ങളില്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമായേക്കുമെന്നും കാണിച്ചാണ് സര്‍ക്കാര്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ റുബെല്ല വാക്സിനേഷന്‍ നല്‍കി വരുന്നത് .
എന്താണ് റുബെല്ല, എന്താണീ കുത്തിവെപ്പ്? ഇന്ത്യയില്‍ , വിശേഷാല്‍ കേരളത്തില്‍ ഇതെന്തിന് നല്‍കുന്നു എന്നതിനെക്കുറിച്ച് പൂക്കോട്ടുംപാടം ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ അമരമ്പലം ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സബിത റോസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്‌ എടുത്തു.ഹെഡ്‌മാസ്റ്റര്‍ തോമസ്‌.കെ .അബ്രഹാം ,അദ്ധ്യാപകരായ കെ.വി.രാജന്‍ ,കെ.സുരേഷ് ,കെ.കെ.ഷീന ,ജൂനിയര്‍ ഹെല്‍ത്ത്‌ നഴ്സ് ഷീബ എന്നിവര്‍ സംസാരിച്ചു .

Tuesday, 10 June 2014

 സ്കൂള്‍ യൂണിഫോം വിതരണം ചെയ്തു 

സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പഠിക്കുന്ന  പെണ്‍ക്കുട്ടികള്‍ക്കും, ബി.പി.എല്‍ ,എസ് സി എസ് ടി  ആണ്‍കുട്ടികള്‍ക്കും അനുവദിച്ച യൂണിഫോം , പൂക്കോട്ടുംപാടം ഗവ സെക്കന്‍ഡറി സ്ക്കൂളിലും വിതരണം ചെയ്തു,പി.ടി.എ പ്രസിഡന്റ് വി.പി. അഷറഫ്‌ വിതരണോട്ഘാടനം  നിര്‍വഹിച്ചു.ഉപ പ്രധാന അദ്ധ്യാപകന്‍ കെ.വി.രാജന്‍ ,സ്റ്റാഫ്‌ സെക്രട്ടറി എം മുഹമ്മദ്‌ ,പി.സി.നന്ദകുമാര്‍ ,എം.കെ.സിന്ധു,ബിന്ദു സജീവ്‌ ,പി.ജയശ്രീ ,രമാദേവി എന്നിവര്‍ സംബന്ധിച്ചു.


പി.ടി.എ പ്രസിഡന്റ് വി.പി. അഷറഫ്‌ വിതരണോട്ഘാടനം നിര്‍വഹിക്കുന്നു



പി.എന്‍. പണിക്കര്‍ അുസ്മരണ വായാവാരം: ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം
വായാനാ വാരാചരണത്തിന്‍റെ മുന്നോടിയായി പി.എന്‍.പണിക്കര്‍ ഫൌണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ - പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം ടത്തുന്നു. കേരളത്തില് ഗ്രന്ഥശാലാ- സാക്ഷരതാ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച പി.എന്‍.പണിക്കരുടെ സ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ 25വരെ ടത്തുന്ന വായാവാരാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ജൂണ്‍ 14 ന് രാവിലെ 10 മണിക്ക്  പെരിന്തല്‍മണ്ണ ഗവ. ബോയ്സ് ഹൈസ്ക്കൂളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സാഹിത്യം, ശാസ്ത്രം, ചരിത്രം, പൊതുവിജ്ഞാനം വിഷയങ്ങളെ ആസ്പദമാക്കി ഒരു മണിക്കൂറാണ് മത്സരം നടത്തുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് തിരുവന്തപുരത്ത് ജൂണ്‍ 22 ന് നടക്കുന്ന സംസ്ഥാതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ 2000 രൂപയുടെ ഒന്നാം സമ്മാവും 1500 രൂപയുടെ രണ്ടാം സമ്മാവും നല്‍കും. സ്ക്കൂള്‍തലത്തില്‍ തിരഞ്ഞെടുത്ത കുട്ടിയെയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുക. ഇതിനായി ജൂണ്‍ 13 ന് മുമ്പ് സ്ക്കൂള്‍തലത്തില്‍ മത്സരം സംഘടിപ്പിക്കണം. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിയാണെന്നതിന്റെ തെളിവ് സഹിതം കൃത്യ സമയത്ത് എത്തണമെന്ന് ക്വിസ് പ്രോഗ്രാം കോഡിറ്റേര്‍ യൂസഫലി വലിയോറ, പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്‍ ജില്ലാസെക്രട്ടറി കെ.ജാഫര്‍ മണ്ണാര്‍മല എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048795785 ല്‍ ബന്ധപ്പെടാം.

Thursday, 5 June 2014

ലോക പരിസ്ഥിതി ദിനത്തില്‍
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 


പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ലോക പരിസ്ഥിതി ദിനം  വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന അസംബ്ലിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ ചൊല്ലി.സ്ക്കൂള്‍ പ്രധാനാധ്യാപകന്‍ തോമസ്.കെ.അബ്രഹാംസ്ക്കൂള്‍ മുറ്റത്ത് വൃക്ഷത്തൈ നട്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി. തുടര്‍ന്ന് പരിസ്ഥിതി പ്രശ്നോത്തരി, പ്രസംഗം,പോസ്റര്‍ രചനാ തുടങ്ങി വിവിധ മത്സരംങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ കെ.വി.രാജന്‍, സുരേഷ്,ഷീന ഗിരീഷ്, എ.മുഹമ്മദ്, , മിനി തെരെസ, എന്‍. സജിത, ഷറഫുദ്ദീന്‍ അനിത എന്നിവര്‍ സംസാരിച്ചു.


Wednesday, 4 June 2014

 ഭക്ഷണ വിതരണത്തിനു തുടക്കമായി

പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഈ അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനു ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ അബ്രഹാംതുടക്കം കുറിച്ചു.ചോറും സാമ്പാറും അവയിലും ആയിരുന്നു വിഭവം .അധ്യാപകരായ പി.സി.നന്ദകുമാര്‍ ,മിനീ,ഉണ്ണികൃഷ്ണന്‍ ,തുടങ്ങിയവര്‍ പകെടുത്തു




കൂടുതല്‍  ചിത്രങ്ങള്‍ക്ക്

 SSLC BOOK
വിതരണം 
പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ 2013-14  വർഷത്തെ  എസ് എസ് എൽ  സി ബുക്ക്  ജൂണ്‍ 5 നു വ്യാഴാഴ്ച രണ്ടു മണി മുതൽ വിതരണം ചെയ്യും 
എസ്.എസ്.എല്‍ .സി.പരീക്ഷയില്‍  
93.44 ശതമാനം വിജയം

പൂക്കോട്ടുംപാടം  ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍    ഇത്തവണ  93.44 ശതമാനം വിജയമാണ് കൈവരിക്കാനായത് .എഴുതിയത്. ഈ മേഖലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ  എഴുതുന്ന വിദ്യാലയം കൂടിയാണിത് .2013-14 വര്‍ഷം 549  വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 513 വിദ്യാര്‍ത്ഥികള്‍ വിജയം കണ്ടു.ഇതില്‍ നാലു കുട്ടികള്‍ക്ക് മാത്രമാണ് മുഴുവന്‍ എ പ്ലസ്‌ നേടാനായത് .എട്ടു പേര്‍ ഒരു പേപ്പര്‍ നഷ്ടപ്പെട്ട്‌ മുഴുവന്‍ എ പ്ലസ്‌ നഷ്ടമായി.

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ച അതുല്യ യ.പി.,ചാരുമതി,മുഫീദ ബാനു ,വിസ്മയ എന്നിവര്‍ക്ക് വിജയാശംസകള്‍ 


ബാബു മാസ്റ്റര്‍ പടിയിറങ്ങുന്നു;
ക്ലാസ് മുറിയില്‍ സംഗീത മധുരം ബാക്കിവെച്ച് ..........

 

ശുദ്ധ സംഗീതത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച് ഞങ്ങളുടെ സംഗീതാധ്യാപകന്‍ കണ്ണൂര്‍ ബാബുകുമാര്‍ മാസ്റ്റര്‍ പടിയിറങ്ങുന്നു.
25 വര്‍ഷക്കാലം പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇദ്ദേഹം സംഗീത വസന്തം തീര്‍ത്തു. ആയിരങ്ങള്‍ക്ക് സംഗീത മധുരം പകര്‍ന്നാണ് ഔദ്യഗിക ജീവിതത്തില്‍ നിന്നും ബാബു മാസ്റര്‍ പടിയിറങ്ങുന്നത്. തൃപ്പൂണിത്തുറ ആര്‍ .എല്‍ .വി.സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായ ബാബു മാസ്റ്റര്‍ പൊന്ക്കുന്നം രാമചന്ദ്രന്‍റെ കീഴില്‍ രണ്ടു വര്ഷം തുടര്‍ പരിശീലനം നടത്തി .
1989 ലാണ് മാസ്റ്റര്‍ കണ്ണൂരില്‍നിന്നും പൂക്കോട്ടുംപാടം സ്‌കൂളിലെത്തുന്നത്. ഇതിനിടയില്‍ ആകാശവാണിയില്‍ ബി. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയും ദൂരദര്‍ശനില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചും,പ്രാദേശിക ചാനലുകളില്‍ അവതാരകനായും ശ്രദ്ധേയനായി.

ഈ പ്രദേശത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് സംഗീതം പഠിപ്പിച്ചും സംഗീത സപര്യ തടര്‍ന്ന മാഷിനു ഒരേയൊരു ദുഖമേയുള്ളൂ താന്‍ പടിയിറങ്ങുന്നതോടെ സ്കൂളിലെ സംഗീത അധ്യാപക തസ്തികയും നഷ്ടമാവുന്നുയെന്നത്.
കണ്ണൂര്‍ ആലക്കോണം എന്‍.കുമാരന്റെയും ദേവകി ദമ്പതികളുടെ മകനാണ്.കൂത്ത്പറമ്പ് സ്വദേശി ശ്രീജയാണ് സഹധര്‍മ്മിണിയും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ അനഘ മകളും എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ ദര്‍ശന്‍ ബാബു മകനുമാണ്. കണ്ണൂര്‍ ബാബുകുമാര്‍ മാസ്റര്‍ക്ക് ഭാവി ജീവിതവും സംഗീതസാന്ദ്രമാകുവാന്‍ എല്ലാ ആശംസകളും ..നേരുന്നു

Friday, 29 November 2013

 
കായിക വികസന സന്ദേശ യാത്രയുടെ പ്രചാരാണോദ്ഘാദനം
മലപ്പുറം ജില്ലയിലെ കായിക വികസനത്തിന്‌ ജില്ല ഭരണകൂടത്തിന്‍റെയും ,ജില്ല സ്പോര്‍ട്സ്‌ കൌണ്‍സിലിന്റെയും,തദ്ദേശ സ്ഥാപനങ്ങളുടെയും ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ,കായിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല  കായിക വികസന സന്ദേശ യാത്രയുടെ കിഴക്കന്‍  ഏറനാട്‌ ഭാഗത്ത്‌ നിന്നുള്ള പ്രചാരണ ജാഥ  പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍നിന്നും തുടങ്ങി .ജാഥ ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച്ബിനോയ്‌ സി.ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ബഷീര്‍അധ്യക്ഷത വഹിച്ചു.
 സാഫ്‌ ഗെയിംസ് മെഡല്‍ ജേതാവ്‌ പി.കൃഷ്ണന്‍ കുട്ടി.ജില്ല ഫുട്ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ സി.സുരേഷ് സുബ്രോദ കപ്പ് റണ്ണര്‍ അപ്പായ ഫുട്ബോള്‍ ടീം അംഗങ്ങള്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.പ്രിന്‍സിപ്പല്‍ എ.ഗിരീശന്‍ ,ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.കായിക അദ്ധ്യാപകന്‍ അനില്‍കുമാര്‍ ,പി.ടി.എ പ്രസിഡന്റ് വി.പി.അഷ്‌റഫ്‌  എന്നിവര്‍ സംബന്ധിച്ചു
 
ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍
പ്രിന്‍സിപ്പല്‍ എ.ഗിരീശന്‍

അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ബഷീര്‍


ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.എബ്രഹാം




 
 പൂക്കോട്ടുംപാടം സ്ക്കൂളിന്  ഒന്നരക്കോടി രൂപയുടെ 
പുതിയ കെട്ടിടം
 
പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിന് കേരള സര്‍ക്കാരിന്റെ ഒരു കോടി നാല്‍പ്പതു ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം ഊര്‍ജ്ജ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ,വയനാട്‌ എം.പി.എം.ഐ ഷാനവാസ്‌ എന്നിവര്‍ നിര്‍വഹിച്ചു.ഇരുപതു ക്ലാസ്സ്‌ മുറികള്‍ ഉള്ള ഈ കെട്ടിടം പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ള സെഷണല്‍ സമ്പ്രദായം ഒഴിവാക്കുവാന്‍ സ്ക്കൂളിനാവും.അടുത്ത അദ്ധ്യയനവര്‍ഷത്തിനു മുന്‍പ് തന്നെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.മാത്രമല്ല
സ്ക്കൂളിന് വേണ്ടി അടുത്തകൊല്ലം അമ്പതു ലക്ഷം കൂടി അനുവദിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വാഗ്ദാനംചെയ്തു.ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം കെ.പി.ജല്‍സിമിയ,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പി.ശിവാത്മാജന്‍ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യെന്‍.എം ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

 

Thursday, 28 November 2013

 സോയാബീനിലെ ഫംഗസ്  ബാധയ്ക്കെതിരെ 
ജൈവ പ്രതിരോധം 

മലപ്പുറം ജില്ലാ ശാസ്ത്ര മേളയിൽ ഹയർ  സെക്കണ്ടറി അധ്യാപക പ്രൊജക്റ്റ് മത്സരത്തിൽ പൂക്കോട്ടുംപാടം ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഹയര് സെക്കണ്ടറി വിഭാഗം ബോട്ടണി അദ്ധ്യാപകൻ ഡോ .റോജൻ പി.ജോണ്‍  ലോകത്ത് ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പയർ  വര്ഗ്ഗമായ സോയാബീനിലെ ഫംഗസ്  നിയന്ത്രണത്തിനു ജൈവ മാർഗ്ഗം കണ്ടെത്തിയ പ്രോജക്ട്ടിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.തിരുവനന്തപുരം സ്വദേശിയായ റോജൻ രണ്ടു വർഷമായി  പൂക്കോട്ടുംപാടം സ്ക്കൂളിലെത്തിയിട്ട് .



Friday, 22 November 2013

                      സ്ക്കൂൾ കലോത്സവം 

പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ കലോത്സവം കാലികറ്റ് സർവ്വകലാശാല മലയാളം വിഭാഗം റീഡർ ഉമ്മർ   തറന്മേൽ ഉദ്ഘാടനം ചെയ്തു.കൈരളി ടെലിവിഷൻ അവതരിപ്പിക്കുന്ന കുട്ടിപട്ടുറൂമാൽ മത്സരാർത്ഥി ശിഫ വിശിഷ്ടാതിഥിയായിരുന്നു.ചടങ്ങിൽ സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്  വാങ്ങി വിജയിച്ച വിദ്യാർഥി കൽക്കുള്ള പുരസ്ക്കാരങ്ങൾ വിതരണംചെയ്തു.പ്രിൻസിപ്പാൾ ഇ ഗിരീശൻ.ഹെഡ് മാസ്റ്റർ  തോമസ്‌.കെ.അബ്രഹാം .കണ്‍ വീനർ കെ .ബാബുകുമാർ ,പി.ടി.എ പ്രസിഡ ന്റ്  വി.പി.അഷ്‌റഫ്‌  എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന കലാമേളയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

 കാലികറ്റ് സർവ്വകലാശാല മലയാളം വിഭാഗം 
റീഡർ ഉമ്മർ   തറന്മേൽ ഉദ്ഘാടനം ചെയ്യുന്നു .
പ്രിൻസിപ്പാൾ ഇ ഗിരീശൻ 

 ഹെഡ് മാസ്റ്റർ  തോമസ്‌.കെ.അബ്രഹാം
 കണ്‍വീനർ കെ .ബാബുകുമാർ
 സംഘനൃത്ത തിൽനിന്നു 
കുട്ടിപട്ടുറൂമാൽ മത്സരാർത്ഥി ശിഫ



സ്ക്കൂൾ കായിക മത്സരം
 
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കായിക മേള പൂക്കോട്ടുംപാടംഅസിസ്റ്റന്റ്‌  ഇൻസ്പെക്ടർ ശ്രീ .ശിവദാസൻ  ഉദ്ഘാടനം ചെയ്തു .ക്ലാസ്സുകളെ ഗ്രൂപ്പുകളായി തരംതിരിച്ച്  ഹൗസ്  അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ  നാലു ഹൗസ്  കളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റർ തോമസ്‌ കെ എബ്രഹാം ,സ്ക്കൂൾ പ്രിൻസിപ്പാൾ ഇ ഗിരീശൻ പി.ടി.എ പ്രസിഡന്റ്  വി.പി.അഷ്‌റഫ്‌ ,ഭാരവാഹികളായ ജലീൽ മാസ്റ്റർ .രാമചന്ദ്രൻ കക്കുഴി എന്നിവർ  സംസാരിച്ചു .



 പൂക്കോട്ടുംപാടംഅസിസ്റ്റന്റ്‌  ഇൻസ്പെക്ടർ ശ്രീ .ശിവദാസൻ

സ്ക്കൂൾ  പ്രിൻസിപ്പാൾ ഇ ഗിരീശൻ


പൂക്കോട്ടുംപാടംഅസിസ്റ്റന്റ്‌  ഇൻസ്പെക്ടർ ശ്രീ .ശിവദാസൻ


 
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍  

Wednesday, 20 November 2013

ഗാന്ധി ജയന്തി ആഘോഷം
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു.ഹെഡ് മാസ്റെർ തോമസ്‌ .കെ.അബ്രഹാം ,പി.ടി.എ പ്രസിഡന്റ്  വി.പി.അഷറഫ് ,അധ്യാപകരായ ഉണ്ണികൃഷ്ണൻ ,അബ്ദുൽ അസീസ്‌ എന്നിവര് സംസാരിച്ചു .വിദ്യാർഥികൾ പ്രതിജ്ഞഎടുത്തു.
ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക്‌ ഗാന്ധിജി ഒരു വികാരമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയും. ഈ ദിനം ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. അഹിംസയെന്ന സമര മുറ വൈദേശികരെ പരിചയപ്പെടുത്തിയത് ഗാന്ധിയാണ്. ആയുധങ്ങളേക്കാള്‍ മൂര്‍ച്ച വാക്കുകള്‍ക്കുണ്ടെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തു. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പില്‍ക്കാലത്ത് വിദേശീയരെ പോലും ആകര്‍ഷിച്ചു. അസാധാരണമായി ഒന്നുമില്ലാത്ത കുടുംബത്തിലാണ് ജനനം. നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയതോടെയാണ് ആ മഹാത്മാവിന്റെ ജീവിതം വഴിമാറിയത്. അവിടെ കടുത്ത വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം ആ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. സത്യത്തില്‍ ആഫ്രിക്കയാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടിയത്. പിന്നീട് ഇന്ത്യയിലെത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. നിസ്സഹകരണം, ഉപ്പുസത്യാഗ്രഹം... സമാധാനത്തിലൂന്നിയ നിരവധി സമരമുറകള്‍....രബീന്ദ്രനാഥ് ടാഗോര്‍ സ്നേഹ പൂര്‍വ്വം വിളിച്ച മഹാത്മാ എന്ന പദം ലോകം ഏറ്റെടുത്തു. 1948 ജനുവരി 30 ന് ബിര്‍ലാ ഹൗസിലെ പ്രാര്‍ത്ഥനായോഗം വരെ തുടര്‍ന്നു. ആ അതികായന്റെ പ്രവര്‍ത്തനങ്ങള്‍. നാഥുറാം ഗോഡ്സെയുടെ തോക്കിന്‍ മുനയില്‍ ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചെങ്കിലും അദ്ദേഹം ഉണര്‍ത്തിയ ആദര്‍ശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അതിനുള്ള അംഗീകാരമായി ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട് ലോക അഹിംസാ ദിനമായി ആചരിക്കുന്നു.


                              ഹൈസ്ക്കൂൾ ഹെഡ് മാസ്റർ തോമസ്‌.കെ.അബ്രഹാം


                                       പി.ടി.എ പ്രസിഡന്റ്  വി.പി.അഷറഫ് 


സ്ക്കൂൾ പർലമെന്റ് 
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയിൽ നടന്നു.തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സ്ക്കൂൾ നിയമസഭ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.സ്ക്കൂൾ തെരഞ്ഞെടുപ്പു കമ്മീഷൻ അംഗം മുഹമ്മദ്‌ മാസ്റെർ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി . സത്യപ്രതിജ്ഞ ചടങ്ങ്  പി.ടി.എ പ്രസിഡണ്ട്  വി.പി.അഷറഫ് ഉദ്ഘാടനം ചെയ്തു.ഹൈസ്ക്കൂൾ വിഭാഗം ലീഡർ മാർക്ക് സ്കൂൾ ഹെഡ് മാസ്റെർ തോമസ്‌ കെ അബ്രഹാം,ഹയർ സെക്കണ്ടറി വിഭാഗം മെമ്പർമാർക്ക് ഹയർ  സെക്കണ്ടറി പ്രിൻസിപ്പാൾ യെ.ഗിരീശൻ  എന്നിവർ  സത്യവാചകം ചൊല്ലികൊടുത്തു.ചടങ്ങിൽ ഹയർ  സെക്കണ്ടറി സീനിയർ അധ്യാപിക സി.പി.സതീരത്നം ,എയ്ഞൽ മേരി എന്നിവർ  സംസാരിച്ചു.പി.ടി.എ പ്രതിനിധികളായ കക്കുഴി രാമചന്ദ്രൻ,കെ.സി.വേലായുധൻ മുഹമ്മദ്‌ ജലീൽ എന്നിവര് സംബന്ധിച്ചു .